Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഇ സ്‌കൂട്ടറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം; രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വിഭാഗം വാഹനങ്ങളിൽ അംഗീകാരപത്രം സൂക്ഷിക്കണം

ഇ സ്‌കൂട്ടറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം; രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വിഭാഗം വാഹനങ്ങളിൽ അംഗീകാരപത്രം സൂക്ഷിക്കണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വേഗമേറിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് (ഇ- സ്‌കൂട്ടറുകൾ) രജിസ്ട്രേഷൻ നിർബന്ധം. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ ഇ-സ്‌കൂട്ടറുകളുടെ എണ്ണംകൂടിയ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് നിയമത്തിൽ വ്യക്തത വരുത്തിയത്. മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ വേഗമുള്ളതോ ബാറ്ററിപാക് ഒഴികെ 60 കിലോഗ്രാമിൽ താഴെ ഭാരമുള്ളതോ 250 വാട്ടിൽ താഴെ പവറുള്ളതോ ആയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ മാത്രമാണ് രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കിയത്.

രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ കൂടിയതോടെയാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വിഭാഗം വാഹനങ്ങളിൽ അംഗീകാരപത്രം സൂക്ഷിക്കണം. ഹെൽമറ്റ് ഉൾപ്പെടെ സുരക്ഷാ മുൻകരുതലുകൾ ഇ- സ്‌കൂട്ടറുകൾക്കും ബാധകമാണെന്നും മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP