Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

'10 ദിവസം കൊണ്ട് കടം എഴുതിത്ത്ത്തള്ളൽ, 15 ദിവസം കൊണ്ട് ചൈനയെ പുറത്താക്കൽ...ഇതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ച അദ്ധ്യാപകനെ ഞാൻ ആദരിക്കുകയാണ്; ഇത്രയും ഗുണനിലവാരമുള്ള ലഹരി അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് നരോത്തം മിശ്രയുടെ പ്രതികരണം.

'10 ദിവസം കൊണ്ട് കടം എഴുതിത്ത്ത്തള്ളൽ, 15 ദിവസം കൊണ്ട് ചൈനയെ പുറത്താക്കൽ... ഇതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ച അദ്ധ്യാപകനെ ഞാൻ ആദരിക്കുകയാണ്. ഇത്രയും നല്ല ഗുണനിലവാരമുള്ള ലഹരി അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിക്കുന്നത്', നരോത്തം മിശ്ര പറഞ്ഞു.

അഞ്ചു മാസമായി ഇന്ത്യൻ മണ്ണിലുള്ള ചൈനീസ് സാന്നിധ്യത്തെ പറ്റി മോദി നിശബ്ദനാണെന്ന് രാഹുൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഹരിയാനയിൽ നടന്ന കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കോൺഗ്രസ് ആയിരുന്നു അധികാരത്തിലെങ്കിൽ അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ ദൂരത്ത് ചൈനയെ നിർത്തിയേനെയെന്നും രാഹുൽ പറഞ്ഞിരുന്നു.

'നമ്മുടെ ഭൂമി ആരും എടുത്തിട്ടില്ലെന്ന് ഭീരുവായ പ്രധാനമന്ത്രി പറയുന്നു. എന്നാൽ ഇന്ന് സ്വന്തം ഭൂമി മറ്റൊരു രാജ്യം ഏറ്റെടുത്ത ഒരു രാജ്യമേ ലോകത്തുള്ളൂ. പ്രധാനമന്ത്രി എന്നിട്ട് സ്വയം ദേശഭക്തൻ എന്നു വിളിക്കുന്നു. ഞങ്ങൾ അധികാരത്തിലായിരുന്നെങ്കിൽ അതിർത്തിയിൽ നിന്ന് 100 കിലോ മീറ്റർ അകലേക്ക് 15 മിനുട്ടിനുള്ളിൽ ചൈനയെ പുറത്താക്കുമായിരുന്നു,' രാഹുൽഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.

നേരത്തെ പഞ്ചാബിൽ നടന്ന റാലിയിലും രാഹുൽ മോദിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ പ്രധാനമന്ത്രി കാര്യമാക്കുന്നില്ലെന്നും സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ വിമർശനം.
അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് നേരത്തേയും രാഹുൽ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP