Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടൻ പുനരാരംഭിക്കും; സാമൂഹിക അകലം ഉറപ്പാക്കി പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ തയ്യാറാക്കുമെന്ന് നിതിൻ ഗഡ്ഗരി

രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടൻ പുനരാരംഭിക്കും; സാമൂഹിക അകലം ഉറപ്പാക്കി പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ തയ്യാറാക്കുമെന്ന് നിതിൻ ഗഡ്ഗരി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടൻ പുനരാരംഭിച്ചേക്കും. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്രം തയ്യാറാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. പൊതു ഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സാമൂഹിക അകലം പാലിച്ചുകൊണ്ടും ആരോഗ്യവകുപ്പ് നൽകിയ എല്ലാ സുരക്ഷാ നിർദേശങ്ങൾ പാലിച്ചും വേണം യാത്ര ചെയ്യാനെന്ന് കേന്ദ്രമന്ത്രി നിർദേശിച്ചു. ഗതാഗത മേഖലയിലെ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാറിന് അറിയാമെന്നും ഇക്കൂട്ടരെ സർക്കാർ സഹായിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ലണ്ടൻ പെതുഗതാഗത മാതൃക സ്വീകരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും രാജ്യത്തെ ബസ്, കാർ ഓപ്പറേറ്റർ കോൺഫെഡറേഷൻ അംഗങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഗഡ്കരി വ്യക്തമാക്കി.

ആഗോള വിപണിയിൽ സ്ഥാനം കണ്ടെത്താൻ നിക്ഷേപകർ കോവിഡ് പ്രതിസന്ധിയെ വലിയ അവസരമാക്കി മാറ്റണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ആർക്കും ചൈനയിൽ വ്യവസായം തുടരാൻ താത്പര്യമില്ലാത്തതിനാൽ ഇതൊരു അനുഗ്രഹമായി നമ്മൾ കാണണം. നിക്ഷേപങ്ങൾ ചൈനയ്ക്ക് പുറത്തേക്ക് കൊണ്ടുവരാൻ ജപ്പാൻ പ്രധാനമന്ത്രിയും താത്പര്യപ്പെടുന്നു. ഇന്ത്യൻ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാൻ ഇതൊരു അവസരമാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP