Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബുർജ് ഖലീഫ കാണാൻ ഇനി ദുബായിയിലേക്ക് പോകേണ്ട; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം മുംബൈയിൽ നിർമ്മിക്കുമെന്ന് ഗഡ്ക്കരി; ഛത്രപതി ശിവജി ടവർ എന്ന് അത് അറിയപ്പെടുമെന്നും കേന്ദ്ര മന്ത്രി

ബുർജ് ഖലീഫ കാണാൻ ഇനി ദുബായിയിലേക്ക് പോകേണ്ട; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം മുംബൈയിൽ നിർമ്മിക്കുമെന്ന് ഗഡ്ക്കരി; ഛത്രപതി ശിവജി ടവർ എന്ന് അത് അറിയപ്പെടുമെന്നും കേന്ദ്ര മന്ത്രി

മുംബൈ: ദുബായ് നഗരത്തിന്റെ അഭിമായമായ ബുർജ് ഖലീഫയെക്കാൾ ഉയരമുള്ള കെട്ടിടം മുംബൈയിൽ നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. ഛത്രപതി ശിവജിയുടെ പേരിൽ നിർമ്മിക്കുന്ന കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരമുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഞാൻ എന്തെങ്കിലും പ്രഖ്യാപനം നടത്തുകയല്ല. എന്റെ സ്വപ്നം പങ്കുവയ്ക്കുകയാണ്. ബുർജ് ഖലീഫയെക്കാൾ ഉയരമുള്ള കെട്ടിടം മുംബൈ തീരത്ത് പണിയണം. ഛത്രപതി ശിവജി ടവർ എന്ന് അത് അറിയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.

കൺവെൻഷൻ സെന്ററുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവയും ഭൂഗർഭ വാഹന പാർക്കിങ് കേന്ദ്രവും ടവറിലുണ്ടാകും. ഏറ്റവും മുകളിലത്തെ നിലയിൽ ഛത്രപതി ശിവജിയുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന ആർട്ട് ഗാലറിയുമുണ്ടാകും.
ആന്തമാനിലെയും മൗറീഷ്യസിലേയും പോലെ വൃത്തിയുള്ള തീരമാക്കി മുംബൈ തീരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കടൽ വൃത്തിയാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മഹാരാഷ്ട്ര സർക്കാർ 19000 കോടി ചെലവിൽ അറബിക്കടൽ തീരത്ത് ശിവജിയടെ ശില്പം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിർവഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP