Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മധ്യപ്രദേശ് സർക്കാർ ആരംഭിച്ച പുതിയ കടകളിൽ പാലിനൊപ്പം വിൽപ്പനക്ക് വെച്ചത് ഇറച്ചിയും മുട്ടയും; മതപരമായ അനുഷ്ടാനങ്ങൾക്ക് വ്രതം അനുഷ്ടിക്കുന്നവരും പശുവിൻ പാൽ ഉപയോഗിക്കുമെന്ന് ബിജെപി നേതാവ്; പാൽ വിൽക്കാൻ പ്രത്യേക കടകൾ വേണമെന്നും എംഎൽഎ രാമേശ്വർ ശർമ്മ

മധ്യപ്രദേശ് സർക്കാർ ആരംഭിച്ച പുതിയ കടകളിൽ പാലിനൊപ്പം വിൽപ്പനക്ക് വെച്ചത് ഇറച്ചിയും മുട്ടയും; മതപരമായ അനുഷ്ടാനങ്ങൾക്ക് വ്രതം അനുഷ്ടിക്കുന്നവരും പശുവിൻ പാൽ ഉപയോഗിക്കുമെന്ന് ബിജെപി നേതാവ്; പാൽ വിൽക്കാൻ പ്രത്യേക കടകൾ വേണമെന്നും എംഎൽഎ രാമേശ്വർ ശർമ്മ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: പാലിനൊപ്പം മുട്ടയും ഇറച്ചിയും വിൽക്കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ ഹുസൂരിൽ നിന്നുള്ള എംഎൽഎ രാമേശ്വർ ശർമ്മയാണ് പാലിനൊപ്പം മാംസവും മുട്ടയും വിൽക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മാംസവും മുട്ടയും വിൽക്കുന്ന കടകളിൽ നിന്ന് വേർപെടുത്തി പാൽ വിൽക്കുന്ന കടകൾ ആരംഭിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മധ്യപ്രദേശിൽ കോഴിയിറച്ചിയും മുട്ടയും പാലും വിൽക്കാനായി സർക്കാർ പുതിയ കടകൾ തുറന്നതിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.

പാൽ വിൽക്കുന്നതിനായി പ്രത്യേക കടകൾ സ്ഥാപിക്കുന്നത് നിലവിൽ മാംസം വിൽക്കുന്ന കടകളിൽ നിന്നും അകലത്തിൽ ആകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനായി സർക്കാരിന്റെ ഇടപെടൽ വേണമെന്നാണ് രാമേശ്വർ ആവശ്യപ്പെടുന്നത്. പശുവിൻ പാൽ മതപരമായ അനുഷ്ടാനങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. വ്രതം അനുഷ്ടിക്കുന്നവരും പശുവിൻ പാൽ ഉപയോഗിക്കും. ഇത്തരക്കാരുടെ വികാരമാണ് ഒരുമിച്ച് ഇവ വിൽക്കുമ്പോൾ വൃണപ്പെടുന്നതെന്നാണ് എംഎൽഎ അവകാശപ്പെടുന്നത്.

സംസ്ഥാനത്തുള്ളവർക്ക് ലഭിക്കുന്ന മുട്ടയും പാലും ഇറച്ചിയും ഗുണമേന്മയുള്ളതാവണമെന്ന ലക്ഷ്യത്തോടെയാണ് മധ്യപ്രദേശ് സർക്കാർ പുതിയ കടകൾ തുറന്നിരിക്കുന്നത്. നല്ലയിനം കരിങ്കോഴി ഇറച്ചി കിലോയ്ക്ക് 900 രൂപക്കാണ് ഈ കടകളിൽ വിൽക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഭോപ്പാലിലാണ് ആദ്യകട തുറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP