Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ശിക്കാര റാലിക്കിടെ ദാൽ തടാകത്തിൽ ബിജെപി പ്രവർത്തകരുടെ ബോട്ട് മുങ്ങി; അപകടത്തിൽപെട്ടവരെ രക്ഷിച്ച് നാട്ടുകാരും ദുരന്തനിവാരണ സേനയും

ശിക്കാര റാലിക്കിടെ ദാൽ തടാകത്തിൽ ബിജെപി പ്രവർത്തകരുടെ ബോട്ട് മുങ്ങി; അപകടത്തിൽപെട്ടവരെ രക്ഷിച്ച് നാട്ടുകാരും ദുരന്തനിവാരണ സേനയും

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിൽ ജില്ലാ വികസന സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകരുടെ ബോട്ട് മുങ്ങി. ദാൽ തടാകത്തിൽ ശിക്കാര കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായുള്ള റാലിയുടെ അവസാനഘട്ടത്തിൽ തീരത്തോട് ചേർന്നാണ് അപകടം ഉണ്ടായത്. ബിജെപി പ്രവർത്തകരും മാധ്യമപ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്തി.

ഞായറാഴ്ചയാണ് അപകടം നടന്നത്. തണുത്ത് വിറച്ചു കിടക്കുന്ന ദാൽ തടാകത്തിൽ നാലു ബിജെപി പ്രവർത്തകരും മാധ്യമപ്രവർത്തകരുമാണ് അപകടത്തിൽപ്പെട്ടത്. ശിക്കാര കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായുള്ള റാലിയുടെ അവസാനഘട്ടത്തിൽ തീരത്തോട് ചേർന്നാണ് അപകടം ഉണ്ടായത്. പ്രദേശവാസികളും സംസ്ഥാന ദുരന്തനിവാരണ സേനയിലെ അംഗങ്ങളുമാണ് ബിജെപി പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും രക്ഷിച്ചത്.

ശിക്കാര റാലിക്ക് നേതൃത്വം നൽകിയിരുന്നത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ്. ജില്ലാ വികസന സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല വഹിക്കുന്നത് അനുരാഗ് താക്കൂറാണ്. മുതിർന്ന ബിജെപി നേതാവ് ഷാനവാസ് ഹുസൈനും റാലിയിൽ പങ്കെടുത്തിരുന്നു. ശിക്കാരയിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഷാനവാസ് ഹുസൈൻ പറഞ്ഞു. തീരത്ത് അടുക്കാൻ പോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞതെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP