Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഓഖി ദുരന്തം: കേന്ദ്രസർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ദുരിതാശ്വാസത്തിന് സംസ്ഥാന സർക്കാർ സമയോചിതമായി ഇടപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് പ്രചോദനമായെന്നും പിണറായി വിജയൻ

ഓഖി ദുരന്തം: കേന്ദ്രസർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ദുരിതാശ്വാസത്തിന് സംസ്ഥാന സർക്കാർ സമയോചിതമായി ഇടപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് പ്രചോദനമായെന്നും പിണറായി വിജയൻ

തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായപ്പോൾ കേന്ദ്ര സർക്കാർ നൽകിയ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ദുരന്തം ബാധിച്ച തീരപ്രദേശങ്ങൾ പ്രധാനമന്ത്രിതന്നെ സന്ദർശിക്കാൻ തയ്യാറായതിന് മുഖ്യമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു. കടലിൽ പെട്ടുപോയവരെ രക്ഷിക്കുന്നതിന് കേന്ദ്രസർക്കാരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും സംസ്ഥാന സർക്കാർ സമയോചിതമായി ഇടപ്പെട്ടതിനെ വിലമതിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ ചെയ്ത പ്രസ്താവന രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും മുന്നോട്ടുകൊണ്ടു പോകുന്നതിന് സംസ്ഥാന സർക്കാരിന് പ്രചോദനമാണ്.

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, ഐ.ടി - ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതും കേരളത്തിന് ആശ്വാസമായി. സംസ്ഥാനം സമർപ്പിച്ച ഓഖി പുനരധിവാസ -പുനർനിർമ്മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ കേരളത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP