Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

450 ഓളം കലാകാരന്മാരുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം ഒരുങ്ങുന്നു; കൊച്ചിയിൽ നടക്കുന്ന പരിപാടി ജനുവരി 6 മുതൽ 12 വരെ

450 ഓളം കലാകാരന്മാരുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം ഒരുങ്ങുന്നു; കൊച്ചിയിൽ നടക്കുന്ന പരിപാടി ജനുവരി 6 മുതൽ 12 വരെ

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉത്സവം എന്ന കേരളീയ തനത് കലകളുടെ പരിപാടി ജനുവരി 6 മുതൽ 12 വരെ എറണാകുളം ദർബാർഹാൾ ഗ്രൗണ്ടിലും, ഫോർട്ട്കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലും അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 6 മണിക്കാണ് അവതരണം. ഏകദേശം 450 ഓളം കലാകാരന്മാരാണ് ജില്ലയിലെ ഈ രണ്ടു വേദികളിലായി പരിപാടികൾ അവതരിപ്പിക്കുന്നത്.

പാരമ്പര്യ തനിമയാർന്ന കലാരൂപങ്ങൾക്കും കലാകാരന്മാർക്കും വേദികൾ നൽകി ഉത്തരവാദിത്ത വിനോദ സഞ്ചാര ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വിനോദ സഞ്ചാര മേഖലയുടെ ഭാഗമായ ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, ഹോംസ്റ്റേ/സർവ്വീസ്് വില്ല സംരംഭകർ തുടങ്ങി ടൂറിസം രംഗത്തെ സജീവ പങ്കാളിത്തത്തോടെയാണ് ഉത്സവം സംഘടിപ്പിക്കുന്നത്.

ദർബാർ ഹാൾ ഗ്രൗണ്ടിൽ ജനുവരി 6-ന് സുരേന്ദ്രൻ പണിക്കർ അവതരിപ്പിക്കുന്ന നിണബലി, രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ദാരിക വധം, മയൂരനൃത്തം എന്നിവ അരങ്ങേറും. ജനുവരി 7-ന് അർജുനൻ അവതരിപ്പിക്കുന്ന കൊട്ടുമര ആട്ടം, 8-ന് അരുവിയുടെ പളിയനൃത്തം, പ്രമോദ് പള്ളിയിൽ അവതരിപ്പിക്കുന്ന പാണപ്പൊറാട്ട്, 9-ന് കോട്ടവട്ടം തങ്കപ്പന്റെ പൂപ്പടതുള്ളൽ, നാസറിന്റെ ദഫ്മുട്ട്, വട്ടപ്പാട്ട്, 10-ന് ദ്രാവിഡകലാസമിതിയുടെ എരുത്കളി, മംഗലം കളി, മുളംചെണ്ട, രാജീവന്റെ ചിമ്മാനക്കളി, 11-ന് ഗിരീഷ് ടിപിയുടെ നിണബലി, രമേഷിന്റെ മുടിയേറ്റ്, 12-ന് ബിജുവിന്റെ നാടൻപാട്ട് എന്നിവ അരങ്ങേറും.

ഫോർട്ട്കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിൽ ജനുവരി 6-ന് സുധീർ മുള്ളുർക്കരയുടെ തിരിയുഴിച്ചിൽ, പുള്ളുവൻപാട്ട്, ഭൈരവി പടയണി സംഘത്തിന്റെ പടയണി, 7-ന് ഷൈലജ വിജയന്റെ കാക്കാരശ്ശി നാടകം, കണ്ണൻ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, നാടൻപാട്ട്, 8-ന് ബാബുക്കുട്ടൻ അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടും, ദാമോദരപ്പണിക്കരുടെ പുരക്കളി, 9-ന് ഷാജിമോൻ അവതരിപ്പിക്കുന്ന സീതക്കളി, 10-ന് പ്രമോദ് അവതരിപ്പിക്കുന്ന തെയ്യം, സരിത് ബാബുവിന്റെ കോതാരി മൂരിയാട്ടം, 11-ന് കെ കുമാരൻ അവതരിപ്പിക്കുന്ന മാരിതെയ്യം, രാജീവന്റെ ചിമ്മാനക്കളി, 12-ന് വേറ്റിനാട് (ശീകുമാറിന്റെ വിൽപ്പാട്ട്, കരുണൻ ഗുരുക്കളുടെ കോൽക്കളി, തച്ചോളിക്കളി എന്നിവ അരങ്ങേറും. പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്. വിദേശ സഞ്ചാരികൾക്കായി പ്രത്യേക ഇരിപ്പിടം ഓരോ വേദിയിലും തയ്യാറാക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച യോഗം എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി. നന്ദകുമാർ, ഡിറ്റിപിസി സെക്രട്ടറി എസ്. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്നു. യോഗത്തിൽ ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് ബോണി തോമസ് (കേരള ട്രാവൽ മാർട്ട്), ശരത് അരവിന്ദ്, കൗൺസിലർ കൃഷ്ണകുമാർ, ഡിറ്റിപിസി എക്സി.കമ്മിറ്റിയംഗങ്ങളായ പി.ആർ. റിനീഷ്, പ്രകാശ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ ഷൈൻ എന്നിവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP