ലീഗ് നേതാക്കൾ എത്ര ഊതിയാലും പൊന്നാനി വലിയ പള്ളിയിലെ ആ നിലവിളക്ക് കെടാതെ കത്തും; 500 വർഷമായി തുടർന്നു വരുന്ന പാരമ്പര്യം ഇനിയും തുടരുമെന്ന് ജുമാഅത്ത് കമ്മിറ്റി
പൊന്നാനി: മുസ്ലിംലീഗിനുള്ളിൽ തന്നെ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉടലെടുത്തിരിക്കയാണ്. നിലവിളക്ക് കൊളുത്തൽ അനിസ്ലാമികമാണ് എന്ന് ആരോപിച്ച് ലീഗ് നേതാക്കൾ ഇതിനോട് എതിർപ്പുമായി രംഗത്തെത്തിയ സമയത്തും കെടാവിളക്കായി കത്തുകയായിരുന്നു പൊന്നാനി വലിയപള്ളിയിലെ നിലവിളക്കും തൂക്കുവിളക്കും. ഇനിയും എത്ര വിവാദം ഉയർന്നാലും ഇത് ഇനിയും കത്തുമെന്ന് പറയുകയാണ് പള്ളി ജുമാഅത്ത് കമ്മറ്റി. 500 വർഷമായി പതിവുതെറ്റാതെ കത്തിക്കുകയും പ്രകാശം പരത്തുകയും ചെയ്യുകയുമാണ് പൊന്നാനി പള്ളിയിലെ നിലവിളക്ക.
വിശ്വവിഖ്യാത ഇസ്ലാമിക പണ്ഡിതൻ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ 1519ൽ പൊന്നാനി വലിയ ജുമാഅത്ത് പള്ളി നിർമ്മിച്ചത് മുതൽ തൂക്കുവിളക്ക് തെളിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് ശേഷം പള്ളിയിൽ നിലവിളക്കും സ്ഥാപിച്ചു. മതവിജ്ഞാനരംഗത്ത് ലോകശ്രദ്ധ നേടിയ വലിയ പള്ളിയിലെ 'വിളക്കത്തിരിക്കൽ' അകത്തെ പള്ളിയിൽ മദ്ധ്യത്തായി സ്ഥാപിച്ച തൂക്കുവിളക്കിന്റെ പശ്ചാത്തലത്തിലാണ് നടന്നിരുന്നത്. ചങ്ങലയിൽ തൂങ്ങിക്കിടക്കുന്ന എണ്ണ നിറച്ച വിളക്ക് പഴയ സ്മരണകളുമായി ഇന്നും പ്രകാശിക്കുന്നു. പുറത്തെ പള്ളിയിൽ നിന്ന് അകത്തെ പള്ളിയിലേക്ക് പ്രവേശിക്കുന്നിടത്താണ് നിലവിളക്കുള്ളത്. ദിവസവും സന്ധ്യയ്ക്ക് മഗ്രിബ് നമസ്കാരത്തിന് മുമ്പ് ഇരുവിളക്കുകളും കത്തിക്കും. പുലർച്ചെയുള്ള സുബ്ഹി നമസ്കാരത്തിന് മുമ്പ് വിളക്കുകൾ അണയ്ക്കും.
സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ വലിയ പള്ളിയിൽ നടപ്പാക്കിയ നവീന പാഠ്യപദ്ധതിയായിരുന്നു 'വിളക്കത്തിരിക്കൽ'. ഈജിപ്റ്റിലെ അൽ അസ്ഹർ സർവകലാശാലയിലെ പഠനരീതിയും തദ്ദേശീയ ഗുരുകുല സമ്പ്രദായവും സമന്വയിപ്പിച്ചാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയത്.
പോർച്ചുഗീസ് അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടകാലത്ത് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന് സാമൂതിരി സമ്മാനമായി നൽകിയതാണ് നിലവിളക്കെന്ന് പറയപ്പെടുന്നു.
പള്ളിയുടെ വിവിധ ഭാഗങ്ങളിലായി തൂക്കിയിട്ടിട്ടുള്ള വിളക്കുകൾ പ്രത്യേക ദിവസങ്ങളിൽ കത്തിക്കുന്നതും തുടരുന്നു. വിശുദ്ധ റംസാനിലെ പ്രത്യേക ദിവസങ്ങളിലാണ് എണ്ണ നിറച്ച് വിളക്കുകൾ കത്തിക്കുന്നത്. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനാണ് വിളക്ക് കത്തിക്കുന്നത് തുടരുന്നതെന്ന് പൊന്നാനി വലിയ ജുമാഅത്ത് പള്ളിക്കമ്മിറ്റി സെക്രട്ടറി വി. സെയ്തുമുഹമ്മദ് തങ്ങൾ പറഞ്ഞു. നിലവിളക്കുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം കത്തുമ്പോഴും ഇപ്പോഴും കെടാവിളക്കായി കത്തുകയാണ് പള്ളിയിലെ നിലവിളക്ക്.
MNM Recommends
-
നിർണായക പരീക്ഷയിൽ പഠിച്ച പാഠങ്ങൾ ഓർമ വരാതെ സഞ്ജുവും കൂട്ടരും; ധ്രുവ് ജുറെലും യശ്വസിയും പൊരുതി നോക്കിയെങ്കിലും നിരാശ ഫലം; രാജസ്ഥാനെ 36 റൺസിന് കീഴടക്കി ഹൈദരാബാദ് ഫൈനലിൽ; ചെറിയ സ്കോറിൽ എതിരാളികളെ പിടിച്ചുകെട്ടിയിട്ടും തുടക്കം തന്നെ പിഴച്ച് രാജസ്ഥാൻ; ഞായറാഴ്ച കലാശപോരാട്ടം കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ -
ബാർ ഉടമകളും സർക്കാരും തമ്മിലുള്ള ധാരണയുടെ തെളിവാണ് പുറത്തുവന്ന സംഭാഷണം; സിബിഐ അന്വേഷണം തന്നെ വേണമെന്നും വി എം സുധീരൻ -
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരം ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത -
അവയവ വിൽപ്പനയ്ക്കായി മനുഷ്യക്കടത്ത്; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് പാലാരിവട്ടം സ്വദേശി -
പിണറായി സർക്കാരിന്റെ ബാർക്കോഴ കേരളം കണ്ട ഏറ്റവും വലിയ അഴിമതി; ഇത്തരമൊരു കേസിന്റെ പേരിൽ സിപിഎം വേട്ടയാടിയ കെ എം മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം എന്നും കെ സി വേണുഗോപാൽ എം പി -
'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ! -
വയോധികയുടെ മാല പൊട്ടിച്ച് കടന്നപ്പോൾ ഓർത്തില്ല സിസി ടിവിയും ഗൂഗിളും പാരയാകുമെന്ന്; ബൈക്കിലെത്തി വഴി ചോദിച്ച് കവർച്ച നടത്തിയ കേസിൽ പാലാരിവട്ടം പൊലീസിന് തുണയായി ഗൂഗിൾ; പ്രതിയെ പിടികൂടിയത് ഇങ്ങനെ -
ബിജെപി 272 സീറ്റിൽ കൂടുതൽ നേടില്ല; 2019 ലേക്കാൾ 50 സീറ്റ് കുറയും; യുപിയിൽ 50 ആയി സീറ്റ് കുറയാം; പ്രശാന്ത് കിഷോർ ബിജെപി കൂളായി ജയിക്കുമെന്ന് പ്രവചിക്കുമ്പോൾ വ്യത്യസ്ത വിശകലനവുമായി യോഗേന്ദ്ര യാദവ് -
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കം അനുവദിക്കരുത്; പാരിസ്ഥിതികാനുമതി നേടാനുള്ള കേരളത്തിന്റെ ആവശ്യത്തിന് തടയിടാൻ തമിഴ്നാട്; പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പ്; കേന്ദ്രത്തിന് കത്തയച്ച് എം കെ സ്റ്റാലിൻ -
കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം; മദ്യലഹരിയിൽ പോർഷെ ഓടിച്ചു രണ്ട് പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ പണമെറിഞ്ഞു രക്ഷിക്കാനും ശ്രമം; ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചു -
വീട്ടുമുറ്റത്ത് കളിക്കാനെത്തിയ പിഞ്ചു ബാലികമാരെ പീഡിപ്പിച്ചു; റിട്ട. റെയിൽവേ പൊലീസ് ഓഫീസറെ രണ്ടു കേസുകളിലായി 75 വർഷം കഠിന തടവിന് ശിക്ഷിച്ചു; രണ്ട് അതിജീവിതകൾക്കുമായി 4.50 ലക്ഷം നഷ്ടപരിഹാരവും നൽകണം -
പത്തനംതിട്ട ട്രിനിറ്റി കോംപ്ലക്സിന്റെ മുകൾ നിലയിൽ നിന്ന് വീണ് ജീവനക്കാരൻ മരിച്ചു; കാൽതെന്നിയതെന്ന് സംശയം -
ബോളിവുഡ് നടി ലൈലാ ഖാനെയും മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തിൽ; രണ്ടാനച്ഛൻ പർവേശ് ടാക്കിന് വധശിക്ഷ വിധിച്ചു കോടതി; ശിക്ഷാ വിധി വന്നത് 14 വർഷം പഴക്കമുള്ള കേസിൽ -
മിമിക്രി രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരൻ; നടനും മിമിക്രി താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു; അന്ത്യം ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ -
512 ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു; കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ -
ബാർ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്നത് വ്യാജ പ്രചാരണം; മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ചർച്ച നടത്തിയിട്ടില്ല; ഡ്രൈ ഡേ ഒഴിവാക്കുന്നതിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല; എക്സൈസ് മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല; പ്രതിരോധവുമായി എം വി ഗോവിന്ദൻ -
കോന്നിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി ഭർത്താവ് അറസ്റ്റിൽ; യുവതി ജീവനൊടുക്കിയത് ചൊവ്വാഴ്ച വൈകിട്ട് -
മകളെ കൊല്ലാനുള്ള ഗൂഢാലോചനയിൽ അനുശാന്തിയും പങ്കാളി; നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച 40,000 സന്ദേശങ്ങൾ പരിശോധിച്ചു; ടെക്കി അനുശാന്തിക്ക് ശിക്ഷാ ഇളവില്ലാത്തത് ഇക്കാരണത്താൽ; പരോൾ ഇല്ലാത്ത 25 വർഷം തടവു ശിക്ഷ നിനോക്കുള്ള കഠിന ശിക്ഷ! -
2007 ൽ ഫൈനലിൽ ഇന്ത്യയോട് തോറ്റെങ്കിലും, 2009 ൽ പാക്കിസ്ഥാന് കപ്പ് നേടി കൊടുത്ത പ്രതിഭാശാലി; സെമിയിലെയും ഫൈനലിലെയും മികച്ച കളിക്കാരൻ; ഷാഹിദ് അഫ്രീദി ഐസിസി ടി 20 ലോക കപ്പ് ബ്രാൻഡ് അംബാസഡർ -
കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ല; ബാർ കോഴയിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പി എം എ സലാം
Most Read
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- നിർണായക പരീക്ഷയിൽ പഠിച്ച പാഠങ്ങൾ ഓർമ വരാതെ സഞ്ജുവും കൂട്ടരും; ധ്രുവ് ജുറെലും യശ്വസിയും പൊരുതി നോക്കിയെങ്കിലും നിരാശ ഫലം; രാജസ്ഥാനെ 36 റൺസിന് കീഴടക്കി ഹൈദരാബാദ് ഫൈനലിൽ; ചെറിയ സ്കോറിൽ എതിരാളികളെ പിടിച്ചുകെട്ടിയിട്ടും തുടക്കം തന്നെ പിഴച്ച് രാജസ്ഥാൻ; ഞായറാഴ്ച കലാശപോരാട്ടം കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ
- ബിജെപി 272 സീറ്റിൽ കൂടുതൽ നേടില്ല; 2019 ലേക്കാൾ 50 സീറ്റ് കുറയും; യുപിയിൽ 50 ആയി സീറ്റ് കുറയാം; പ്രശാന്ത് കിഷോർ ബിജെപി കൂളായി ജയിക്കുമെന്ന് പ്രവചിക്കുമ്പോൾ വ്യത്യസ്ത വിശകലനവുമായി യോഗേന്ദ്ര യാദവ്
- ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ!
- വയോധികയുടെ മാല പൊട്ടിച്ച് കടന്നപ്പോൾ ഓർത്തില്ല സിസി ടിവിയും ഗൂഗിളും പാരയാകുമെന്ന്; ബൈക്കിലെത്തി വഴി ചോദിച്ച് കവർച്ച നടത്തിയ കേസിൽ പാലാരിവട്ടം പൊലീസിന് തുണയായി ഗൂഗിൾ; പ്രതിയെ പിടികൂടിയത് ഇങ്ങനെ
- വാലിബന്റെ റെക്കോർഡ് തകർന്നു; ഇനി ടർബോ ഒന്നാമൻ: ആദ്യ ദിവസം മമ്മൂട്ടി ചിത്രം വാരിയത് 6.2 കോടി! ഈ വർഷം ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രം
- മകളെ കൊല്ലാനുള്ള ഗൂഢാലോചനയിൽ അനുശാന്തിയും പങ്കാളി; നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച 40,000 സന്ദേശങ്ങൾ പരിശോധിച്ചു; ടെക്കി അനുശാന്തിക്ക് ശിക്ഷാ ഇളവില്ലാത്തത് ഇക്കാരണത്താൽ; പരോൾ ഇല്ലാത്ത 25 വർഷം തടവു ശിക്ഷ നിനോക്കുള്ള കഠിന ശിക്ഷ!
- മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും തന്റെ മാതാപിതാക്കൾ അവിടെയുണ്ടെന്ന് പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്; ഓടി ചെന്നെങ്കിലും രക്ഷിക്കാനായില്ല; ഇടവ വെറ്റക്കടയിൽ കടലിൽ മുങ്ങി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വിയോഗം താങ്ങാനാവാതെ കുടുംബം
- കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെ; അനാറിനെ കുരുക്കിയ യുവതി ധാക്ക പൊലീസ് കസ്റ്റഡിയിൽ; ഫ്ളാറ്റിൽ വച്ച് വകവരുത്തി മൃതദേഹം തൊലിയുരിച്ച് തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചു; കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയത് 5 കോടി രൂപയ്ക്ക്
- കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം; മദ്യലഹരിയിൽ പോർഷെ ഓടിച്ചു രണ്ട് പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ പണമെറിഞ്ഞു രക്ഷിക്കാനും ശ്രമം; ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചു