വാർത്ത

പർദവിവാദത്തിൽ തനിക്കെതിരെ പറഞ്ഞത് കൂടുകളിലെ പുലികൾ; മതചിഹ്നങ്ങൾ ധരിച്ച് കുട്ടികൾ സ്‌കൂളിൽ വരരുത്; നിലപാടുകൾ വിശദീകരിച്ച് ഫസൽ ഗഫൂർ വീണ്ടും

കോഴിക്കോട്: സ്ത്രീകളുടെ വസ്ത്രധാരണ രീതി സംബന്ധിച്ചുള്ള തന്റെ അഭിപ്രായത്തിനെതിരെ തിരിയുന്നവർ സർക്കസ് കൂടുകളിലെ പുലികളെ പോലെയാണെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ. പർദ ധരിച്ച് സ്ത്രീകൾ നടക്കണമെന്ന ഫസൽ ഗഫൂറിന്റെ അഭിപ്രായം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ഇതോടൊപ്പം മതചിഹ്നഹ്‌നങ്ങൾ ധരിച്ചു വിദ്യാർത്ഥികൾ സ്‌കൂളുകളിൽ വരരുതെന്ന് ഫസൽ ഗഫൂർ പറഞ്ഞു. വിദ്യാലയങ്ങളിൽ വർഗീയത വളരാൻ ഇത് ഇടയാക്കും. ഇതു സംബന്ധിച്ചു താൻ വിദ്യാർത്ഥികളോടു പറഞ്ഞിട്ടുമുണ്ട്. താനോ തന്റെ മക്കളോ ഇത്തരം ചിഹ്നഹ്‌നങ്ങൾ ധരിക്കാറില്ല. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോൽസവം വിളംബര സമ്മേളന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതേതര സ്വഭാവമുള്ള രാജ്യം വളർത്തണമെങ്കിൽ എല്ലാ മതങ്ങളും പഠിക്കാനുള്ള സംവിധാനം സ്‌കൂളുകളിൽ ഉണ്ടാകണം. സ്ത്രീകളുടെ വസ്ത്രധാരണ രീതി സംബന്ധിച്ചുള്ള തന്റെ അഭിപ്രായത്തിനെതിരെ തിരിയുന്നവർ സർക്കസ് കൂടുകളിലെ പുലികളെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

MNM Recommends


Most Read