ഫീച്ചർ

സ്പീഡ് ബോട്ടിന്റെ നീളം; ഐഫോൺ ചാർജ് ചെയ്യുന്ന സമയം കൊണ്ട് ചാർജ് ചെയ്യാം; നാല് സെക്കൻഡിൽ 60 മൈൽ എത്തും; ഭാവിയുടെ കാറിന്റെ രൂപം പുറത്ത് വിട്ട് മെർസിഡസ്

ഭാവിയെ കാർ എങ്ങനെയായിരിക്കും..? വാഹനപ്രേമികളുടെ മനസിലുയരുന്ന ചോദ്യമാണിത്.ദി വിഷൻ മെർസിഡസ്-മെയ്‌ബാച്ച്6 പൊലീരിക്കും. ഒറ്റവാക്കിലേകാവുന്ന ഉത്തരമാണിത്. മെർസിഡസ് പുറത്ത് വിട്ട ഭാവിയിലെ കാറിന്റെ രൂപമാണിത്. സ്പീഡ് ബോട്ടിന്റെ നീളമാണിതിനുള്ളത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ കാർ ഐഫോൺ ചാർജ് ചെയ്യുന്ന സമയം കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കും. നാല് സെക്കൻഡിൽ 60 മൈൽ ദൂരത്തിൽ സഞ്ചരിക്കാൻ ഈ കാറിന് സാധിക്കും.

ഡ്രൈവറില്ലാത്ത കാറുകൾക്കായി ഗൂഗിൾ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതിനിടയിൽ ഈ ഡ്രൈവറുള്ള കാറിനാണ് മെർസിഡസ് രൂപം നൽകുന്നത്. എന്നാൽ സാധാരണ കാറിലുള്ളതിനേക്കാൾ അനായാസമായ ഡ്രൈവിംഗായിരിക്കും ഇതിലുണ്ടാവുകയെന്നാണ് വെള്ളിയാഴ്ച കാറിന്റെ ഡിസൈൻ കാലിഫോർണിയയിൽ പുറത്തിറക്കുന്നതിനിടയിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു.

ലെയ്ക ക്യാമറ, അല്ലെങ്കിൽ ക്രോണോ ഗ്രാഫ് തുടങ്ങിയവ നിങ്ങളുടെ കുട്ടികൾക്ക് കൈമാറുന്നത് പോലെ ഒട്ടും ഭയമില്ലാതെ ഈ കാർ നിങ്ങളുടെ കുട്ടികൾക്ക് കൈമാറാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് ഇത് ഡ്രൈവ് ചെയ്യുകയെന്നത് തികച്ചും അനായാസമായ കാര്യമാണെന്ന് ചുരുക്കം. 130 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി ഡ്രൈവിങ് തീർത്തും സന്തോഷകരമായ ഒരു കാര്യമായി മാറിയിരിക്കുന്നുവെന്നും ഇനി ഒരു 130 വർഷങ്ങൾ കൂടി അത് അങ്ങനെ തന്നെ നിലനിൽക്കുമെന്നും മെർസിഡസ് പറയുന്നു.

750 എച്ച്പിയുള്ള എൻജിനാണ് ഈ കാറിനുള്ളത്. ലക്ഷ്വറി യാട്ടുകളുടെ പിൻഭാഗത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ കാറിന്റെ പിൻഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്. മുമ്പിലത്തെ വിൻഡ് സ്‌ക്രീൻ ഒരു സുതാര്യമായ ഡിസ്പ്ലേയാണ്. ഇത് ' ജസ്റ്ററുകളി' ലൂടെയാണ് നിയന്ത്രിക്കപ്പെടുന്നത്. ഡോറുകളും ഡാഷ്ബോർഡും ' ട്രെഡീഷണൽ വുഡ് ട്രിം' കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.


MNM Recommends


Most Read