വാർത്ത

തന്നെ അപമാനിക്കാൻ ശ്രമിച്ചവരെ പെൺകുട്ടി നേരിട്ട രീതി ഏവർക്കും അനുകരിക്കാൻ പറ്റുന്നത്; അശ്ലീല പദപ്രയോഗങ്ങളുമായി പിന്നാലെ കൂടിയവരുടെ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്ത് നോവ ജൻസ്മ; അധികാരികളും സമൂഹവും ആക്രമണകാരികളുടെ ബന്ധുക്കളും കാണട്ടെ ഈ വിചിത്രമനസ്സുള്ള പുരുഷന്മാരെ; വെറലായി നോവ ജസ്മയുടെ പോസ്റ്റുകൾ

തിരുവനന്തപുരം: സ്ത്രീകൾ ഒറ്റയ്‌ക്കോ കൂട്ടമായോ പുറത്തിറങ്ങിയാൽ അവർക്ക് നേരിടേണ്ടി വരുന്നത് പലപ്പോഴും ക്രൂരമായ നോട്ടങ്ങളും അനുഭവങ്ങളുമാണ്. അത്തരത്തിൽ നേരിട്ട അനുഭവം ലോകത്തെ അറിയിച്ച് എങ്ങനെ പ്രതികരിക്കണം എന്ന് കാട്ടിത്തരുകയാണ് ഒരു പെൺകുട്ടി. ആംസ്റ്റർഡാമിൽനിന്നുള്ള പേര് നോവ ജൻസ്മയാണ് തന്റെ കരുത്ത് കാണിച്ചത്.

സെപ്റ്റംബറിൽ തന്റെ പിന്നാലെ കൂടി ശല്യം ചെയ്ത പുരുഷന്മാരുടെ ചിത്രങ്ങൾ എടുത്ത് നോവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സെൽഫികൾ. അതേ, അധികാരികളും സമൂഹവും ആക്രമണകാരികളുടെ ബന്ധുക്കളും കാണട്ടെ ഈ വിചിത്രമനസ്സുള്ള പുരുഷന്മാരെ. അവർ തന്നെയും അവരുടെ തെറ്റ് തിരിച്ചറിയട്ടെ. അതായിരുന്നു നോവയുടെ കണക്കുകൂട്ടൽ. ഓരോ ചിത്രത്തിനും അടിക്കുറിപ്പുമുണ്ട്. പിന്നാലെ നടന്ന് പുരുഷന്മാർ പറഞ്ഞ വാക്കുകൾ തന്നെയുണ്ട് അടിക്കുറിപ്പിൽ.

ചുംബനം ചോദിച്ചു പിന്നാലെ കൂടുന്നവർ. മറ്റൊരു പുരുഷൻ പത്തുമിനിറ്റോളം നോവയുടെ പിന്നാലെ നടന്നു. സുന്ദരീ, നീ എവിടെയാണു പോകുന്നത്. ഞാനും നിന്റെ കൂടെ വരട്ടെ ...എന്നാണയാളുടെ ചോദ്യം. കാറിൽ രണ്ടു തെരുവകളിലൂടെ നിരന്തരമായി പിന്തുടർന്നയാളുമുണ്ട് കൂട്ടത്തിൽ. കാറിൽ കൂടെ വരുന്നോ എന്നാണയാളുടെ ചോദ്യം. നിന്നെ കാണുമ്പോൾ എനിക്കു സഹിക്കാനേ പറ്റുന്നില്ല എന്നു പറഞ്ഞുകൊണ്ട് ഒരാൾ സ്‌കൂട്ടറിൽ നോവയുടെ പിന്നാലെ കൂടി. ഇവരൊക്കെയും നോവയുടെ സെൽഫികളിലൂടെ ഇപ്പോഴിതാ ലോകത്തിനു മുന്നിലെത്തിയിരിക്കുന്നു.

ഇത് ലോകത്തിന് മുന്നിൽ തന്നെ ഒരു മാതൃകയായി മാറി, ഇത്തരത്തിൽ നടക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കാൻ ഇത് മറ്റുള്ളവർക്കും ഒരു മാതൃകയാകും എന്ന് നോവ തിരിച്ചറിഞ്ഞു. ലോകത്ത് എവിടെയായിരുന്നാലും പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ എത്ര ഭീകരവും ദയനീയവുമാണെന്നു കാണിക്കാനായിരുന്നു നോവയുടെ സാഹസിക ശ്രമം.

പൂവാലന്മാരെ വെറുതെ ചിത്രീകരിക്കുകയല്ല നോവ; മറിച്ച് അവരുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും ഉൾപ്പെട്ട സെൽഫിയാണു പോസ്റ്റ് ചെയ്യുന്നത്. സ്വന്തംകാര്യം മാത്രം നോക്കി പോകുന്ന പെൺകുട്ടിയെയാണ് ഇത്തരക്കാർ ശല്യംചെയ്യുന്നത് എന്നും നോവ പറയുന്നു.

ഇത്തരക്കാർക്കെതിരെ നോവ ഇൻസ്റ്റഗ്രാമിൽ ' ഡിയർ കാറ്റ്കാളേഴ്‌സ് ' എന്ന പേരിൽ ഒരുപേജ് തന്നെ തുടങ്ങി. ലോകവ്യാപകമായി പൂവാലശല്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും മോശമായി പെരുമാറുന്നവരെ ലോകത്തിനുമുന്നിൽ കൊണ്ടുവരുന്നതിനുമാണ് നോവ പേജ് തുടങ്ങിയത്. ഇത് വലിയൊരു വിപ്ലവത്തിന്റെ തുടക്കമായി മാറി.

ജൻസ്മയുടെ മാതൃരാജ്യമായ നെതർലൻഡിൽ പൂവാലശല്യം കുറ്റകരമാക്കുന്ന നിയമം നിലവിൽ വന്നിരിക്കുകയാണ്; ഈ ജനുരി ഒന്നുമുതൽ. നിയമം ലംഘിക്കുന്നവർ 190 യൂറോ (പതിനയ്യായിരത്തോളം രൂപ) വരെ പിഴയൊടുക്കേണ്ടിവരും.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read