വാർത്ത

ഓസ്ട്രേലിയയിൽ നിന്ന് കൊച്ചിയിലെത്തിയ ആൾക്ക് കോവിഡ് ലക്ഷണങ്ങൾ; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; വിമാനത്തിൽ 10 ഗർഭിണികൾ ഉൾപ്പടെ 221 യാത്രക്കാർ ഉണ്ടായിരുന്നത് ആശങ്കയ്ക്ക് ഇട നൽകുന്നു

കൊച്ചി: ഇന്നലെ ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരിൽ ഒരാൾ കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾ ആലപ്പുഴ സ്വദേശിയാണ്. വിമാനത്തിൽ 221 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 112 പേർ പുരുഷന്മാരും 109 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 5 കുട്ടികളും 10 ഗർഭിണികളും 18 മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു.

യാത്രക്കാരിൽ 136 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 84 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ 9
എറണാകുളം 42
ഇടുക്കി 7
കണ്ണൂർ 11
കൊല്ലം 15
കോട്ടയം 28
കോഴിക്കോട് 14
മലപ്പുറം 12
പാലക്കാട് 9
പത്തനംത്തിട്ട 9
തിരുവനന്തപുരം 28
വയനാട്9
തൃശ്ശൂർ 20
മറ്റ് സംസ്ഥാനങ്ങൾ 8

എറണാകുളം ജില്ലയിൽ നിന്നുള്ള 42 പേരിൽ 22 പേർ പുരുഷന്മാരും 20 പേർ സ്ത്രീകളുമാണ്. 1 ഗർഭിണിയും 3 മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു.വിവിധ കോവിഡ് കെയർ സെന്ററുകളിൽ 18 പേരെയും 24 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

MNM Recommends


Most Read