വാർത്ത

സനാ ഫാത്തിമയെ തട്ടിക്കൊണ്ടു പോയതോ? ആ ദിവസം ഒരു യാചകൻ വന്നിരുന്നതായി നാട്ടുകാർ; നാടു മുഴുവൻ അരിച്ചു പെറുക്കിയിട്ടും സനയെകുറിച്ച് ഒരു സൂചനം കിട്ടിയില്ല: ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കാഞ്ഞങ്ങാട്: ഒരു നാട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും മൂന്ന് വയസ്സുകാരി സനാ ഫാത്തിമയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഓവുചാലിലും പാണത്തൂർ പുഴയിലും ദിവസങ്ങൾ തിരച്ചിൽ നടത്തി എങ്കിലും കുട്ടിയെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താൻപൊലീസിനായിട്ടില്ല. ഇതോടെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്നാം തിയതി മുതൽ ആണ് കുഞ്ഞിനെ കാണാതായത്. ഇതോടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതാവാമെന്ന സംശയം ബലപ്പെട്ടത്. ഭിക്ഷാടന മാഫിയകളെയും പൊലീസ് നിരീക്ഷിക്കുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് ജില്ലാ പൊലീസ് ചീഫിനോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും നിർദ്ദേശിച്ചിട്ടുണ്ട്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് ബാപ്പുങ്കയത്തെ ഓട്ടോ ഡ്രൈവർ ഇബ്രാഹിമിന്റെ മകൾ ഫാത്തിമ സനയെ കാണാതായത്. ആ ദിവസം ഒരു യാചകൻ ബാപ്പുങ്കയത്ത് അവിടെ വന്നിരുന്നതായി നാട്ടുകാർ പറയുന്നു. വീട്ടിനടുത്തുള്ള സിമന്റ് നിർമ്മിത ഓവുചാലിലും പാണത്തൂർ പുഴയിലുമെല്ലാം നടത്തിയ തെരച്ചിൽ വിഫലമായി. കോസ്റ്റ് ഗാർഡും ഫയർഫോഴ്‌സും ചേർന്ന് പാണത്തൂർ പുഴയിലും അരിച്ചു പെറുക്കിയിരുന്നു.

MNM Recommends


Most Read