കൂടുതൽ

ഇന്റർനെറ്റ് വിപ്ലവത്തിന് സ്തുതിയായിരിക്കട്ടെ! അമേരിക്ക കഴിഞ്ഞാൽ ഏറ്റവും അധികം ഫ്രീലാൻസ് പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന രാജ്യമായി ഇന്ത്യ

ന്യൂഡൽഹി: ഇന്റർനെറ്റിന്റെ പ്രചാരത്തിലൂടെ പുതിയൊരു വരുമാന സാധ്യതയും തെളിയുകയാണ്. ഫ്രീലാൻസ് ഇക്കണോമിയെന്ന ഈ മേഖലയിൽ എത്തുന്നവർ ഏറെയും ഇന്ത്യാക്കാരും. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫ്രീലാൻസ് പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന രാജ്യമായി മാറിയിട്ടുണ്ട് ഇന്ത്യ.

ഐടിയെ സ്വപ്‌നം കണ്ട് ജോലി ചെയ്യാനെത്തിയതായിരുന്നു വർഷങ്ങൾക്ക് മുമ്പ് തേജസ്വി ബിത്ര. എന്നാൽ സ്ഥാപനത്തിലെ കടുംപിടിത്തത്തോട് ഈ മിടുക്കന് യോജിച്ച് പോകാനുമായില്ല. ഇതോടെ ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. ഇതോടെ നാട്ടിൽ നിന്നും വീട്ടിൽ നിന്നുമെല്ലാം സമ്മർദ്ദവുമായി. അപ്പോഴാണ് ഫ്രീലാൻസ് എക്കണോമിയിലെ തൊഴിൽ സാധ്യതകളെ കറിച്ച് തിരിച്ചറിഞ്ഞത്. പിഎച്ച്പി ഡിസൈൻ മേഖലയിൽ പ്രതിഭ തെളിയിക്കാൻ പുതിയ വഴി തുറന്നു കിട്ടി. അതിലൂടെ മുന്നോട്ട് പോകുന്ന തേജസ്വി ബിത്ര ഇന്ന് സന്തോഷവാനാണ്.

ഇന്റർനെറ്റിന്റെ പ്രചാരം തന്നെയാണ് ഇതിന് കളമൊരുക്കിയത്. സ്വന്തമായി ജോലി കണ്ടെത്താനും സൗകര്യാടിസ്ഥാനത്തിൽ ചെയ്യാനും ഇതിലൂടെ കഴിയുന്നു, ഫ്രീലാൻസ് ഇക്കണോമിയുടെ വാതിലുകൾ ഏല്ലാ മേഖലയിലും തുറക്കുകയാണ്. ടാക്‌സി മേഖലയിലെ വിപ്ലവമായ യൂബറും ഒലയുമെല്ലാം ഇതിന്റെ സൃഷ്ടിക്കൾ. രണ്ട് കൊല്ല കൊണ്ട് മൂന്നര ലക്ഷം ഡ്രൈവർമാരാണ് ഈ ഓൺലൈൻ ടാക്‌സി ശ്രംഖലയുടെ ഭാഗമായത്. ടാക്‌സിക്കാരും ഉപഭോക്താക്കളും ഒരു പോലെ സന്തുഷ്ടർ. ഫ്രീലാൻസ് എക്കണോമിയുടെ കരുത്താണ് ഇത്. ആരോടും വിധേയത്വമില്ലാതെ ജോലി ചെയ്ത് കാശുണ്ടാക്കാനുള്ള അവസരമൊരുക്കലാണ് ഇത്.

ഫ്രീലാൻസ് ജോലികൾ അഥവാ ഫ്രീലാൻസ് ഇക്കണോമി നിങ്ങൾക്ക് ജോലിയിൽ നിങ്ങളുടേതായ സ്വാതന്ത്ര്യം തരുന്നുവെന്നതാണ് വസ്തുത. നിങ്ങൾക്ക് വീട്ടിലിരിന്നോ, ഇവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യാം, ആരുടെയും കീഴിൽ ജോലിചെയ്യേണ്ട നിങ്ങളുടെ ബോസ് നിങ്ങൾ തന്നെയാണ്, എത്ര നേരം ജോലിചെയ്യണം, എപ്പോൾ ജോലി ചെയ്യണമെന്നെല്ലാം നിങ്ങൾക്ക് തീരുമാനിക്കാം. ഫ്രീലാൻസ് ജോലികളുടെ സ്വീകാര്യത അതുകൊണ്ട് ഇന്ത്യയിൽ കൂടിവരുകയാണ്. ഇന്റർനെറ്റിന്റെ പ്രചാരം തന്നെയാണ് ഇതിന് കാരണവും.

ഐടി, വെബ്ബ്, മൊബൈൽ, ഗ്രാഫിക്‌സ് ഡിസൈനിങ്ങ്, ആനിമേഷൻ, ആർട്ടിക്കിൾ റൈറ്റിങ്ങ്, ഓഫീസ് ആഡ്മിനിസ്റ്റ്‌റേഷൻ, കസ്റ്റമർ സർവീസ്, മാർക്കറ്റിങ്, ഫിനാൻസ് മാനേജ്‌മെന്റ്, പ്രൊജക്റ്റ് മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഫ്രീലാൻസ് ജോലികൾ തരുന്ന നിരവധി വെബ്‌സൈറ്റുകൾ നിലവിലുണ്ട്. ഇതിലൂടെ ജോലികൾ കണ്ടെത്താം. പണി പൂർത്തിയാകുമ്പോൾ പണവും കിട്ടും. വൻകിട ഓഫീസോ മറ്റ് ബാധ്യതകളോ ഇല്ലാതെ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

വെല്ലുവിളികളും ഏറെയുണ്ട്. അത് മനസ്സിലാക്കി വേണം ഈ മേഖലയിലേക്ക് ഇറങ്ങാനെന്ന് തേജസ്വി ബിത്രയെ പോലുള്ളവർ പറയുന്നു. കോർപ്പറേറ്റ് ജോലികളിൽ മാസം ശമ്പളം ഉറപ്പാണ്. പണിയെടുത്താലും ഇല്ലെങ്കിലും കിട്ടും. എന്നാൽ ഫ്രീലാൻസ് എക്കണോമിയിൽ അത് നടക്കില്ല. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം പൂർത്തിയാക്കിയേ മതിയാകൂബിത്ര പറയുന്നു. ഇവിടെ ആരോഗ്യ ഇൻഷുറൻസോ മറ്റ് ആനുകൂല്യമോ ഒന്നും നിങ്ങൾക്ക് കിട്ടുകയുമില്ല. ഭാവിയിലേക്കുള്ള കരുതലൊരുക്കാൻ കഴിഞ്ഞാൽ ഫ്രീലാൻസ് എക്കണോമി പുതിയ അവസരമാകും തുറക്കുന്നത്.

 

 

MNM Recommends


Most Read