പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ വിനയ് ഫോർട്ടിന് വീണുകിട്ടിയ സൗഭാഗ്യം; പ്രേമത്തിലെ പഞ്ചാര പ്രൊഫസറിൽ നിന്ന് മാറി പുതിയ മാനറിസത്തിൽ തകർത്ത് അഭിനയിച്ച് നടൻ; ബോഡി ഷെയിമിങ്ങും സമൂഹത്തിന്റെ പരിഹാസങ്ങളും വിഷയമായ 'തമാശ'യിൽ തന്മയത്വത്തോടെ വേഷം ഭദ്രമാക്കിയ നടനെ അഭിനന്ദിച്ച് പ്രേക്ഷകർ; റിയലിസ്റ്റിക്ക് അഭിനയത്തിൽ തകർത്ത് വാരി പുതുമുഖ നടി ചിന്നുവും ; ഈ കഥ കരുതിവച്ച അഷറഫ് ഹംസയ്ക്കും നൽകണം മനസ്സറിഞ്ഞ കൈയടി
മനുഷ്യന്റെ ന്യൂനതകളെ അംഗീകരിക്കാത്ത ഒരുകാലത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'തമാശ'. ഈ ചിത്രം പറയുന്നത് വെറും തമാശയല്ല. അൽപം തമാശയും ചിന്തയും ചിരിയും കലർന്ന വിനയ് ഫോർട്ടിന്റെ പ്രകടനമേന്മ തന്നെയാണ് തമാശ.
വിനയ് ഫോർട്ട് എന്ന നടന്റെ കരിയർ ബ്രേക്കിങ് ചിത്രമെന്നല്ലാതെ തമാശ കണ്ടിറങ്ങിയ പ്രേക്ഷകൻ എന്ന രീതിയിൽ എനിക്കൊന്നും പറയാനില്ല. ബോഡി ഷെയിമിങ് അഥവാ സ്വന്തം ശരീരത്തിന്റെ കുറവുകളിൽ അപകർഷതാ ബോധമുള്ള ഓരോ വ്യക്തിത്വത്തേയും പ്രതിനിധാനം ചെയ്യുന്ന സിനിമയാണിത്. നവാഗതനായ അഷറഫ് ഹംസയുടെ സംവിധാനത്തിലും, തിരക്കഥയിലും പുറത്തിറങ്ങിയ തമാശ, ഒരു ഫീൽ ഗുഡ് മുവിയാണ്. സംസ്കൃത സർവകലാശാലയുടെ കീഴിലുള്ള കോളജിലെ മലയാളം പ്രൊഫസറായ ശ്രീനിവാസൻ എന്ന കഥാപാത്രമായി വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്നത്. മലബാറിലെ ഒരു മിഡിൽ ക്ലാസ് കുടുംബം ശ്രീനിവാസന്റെ കുടുംബത്തെ കാണിച്ചുതരുന്നു. സ്വന്തം ന്യൂനത എന്നത് 30 വയസ് മാത്രമുള്ള ശ്രീനിവാസന്റെ കഷണ്ടി തന്നെയാണ്. ഇതിന്റെ പേരിൽ അദ്ദേഹം ഏൽക്കേണ്ടിവരുന്ന പരിഹാസങ്ങൾ, ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഇവയെല്ലാമാണ് വിനയ് ഫോർട്ട് കാട്ടിത്തരുന്നത്.
തനിക്കുള്ള ന്യൂനതകൾ കാരണം ശ്രിനിവാസന്റെ വിവാഹ ആലോചനകൾ മുടങ്ങുന്നു. നിരാശനായ ശ്രീനിവാസൻ പലരേയും ഇഷ്ടപ്പെടുന്നെങ്കിലും ഇവർക്കൊന്നും തന്നോട് പറയാനുണ്ടായിരുന്നത് പ്രണയമോ ഇഷ്ടമോ അല്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ ശ്രീനിവാസൻ എത്തിച്ചേരുന്ന വഴിത്തിരിവുകളാണ് രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നാം പകുതി പറഞ്ഞു നിർത്തുന്നത്.
സെൻസർ ബോർഡിന്റെ യൂ സർട്ടിഫിക്കറ്റിലാണ് സിനിമ തീയറ്ററിൽ എത്തുന്നത്. കുടുംബപ്രേക്ഷകർക്കും കൗമാരക്കാർക്കും നിറഞ്ഞാസ്വദിക്കാവുന്ന സിനിമയാണ് തമാശ എന്നതിൽ യാതൊരു തർക്കവുമില്ല. മലയാള സിനിമയിൽ സമകാലികമായി കണ്ടുവന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ വിലകുറഞ്ഞ പ്രയോഗങ്ങളോ ഒന്നും ഈ സിനിമയിൽ ഇല്ല എന്നത് തന്നെയാണ് അഷ്റഫ് ഹംസ എന്ന സംവിധായകന് ഒരു തിരക്കഥാകൃത്തെന്ന നിലയിൽ കയ്യടി നൽകുന്നത്.
കുറവുകളുള്ള മനുഷ്യരെ .. മെലിഞ്ഞവർ, തടിച്ചവർ, കഷണ്ടിയുള്ളവർ, ഇവരെയൊക്കെ പല വേദികളിലും അപമാനിക്കാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ ശ്രമങ്ങൾ ഈ കഥയിൽ കാട്ടിത്തരും. 'പ്രേമം' എന്ന ചിത്രത്തിലൂടെ വിനയ് ഫോർട്ടിന്റെ അദ്ധ്യാപകവേഷം ശ്രദ്ധിക്കപ്പെട്ടത് തന്നെ. അതേ അദ്ധ്യാപക വേഷത്തിൽ തന്നെ അഞ്ച് വർഷങ്ങൾക്ക് ശേഷം വിനയ് ഫോർട്ട് എത്തുമ്പോൾ ചിരിപ്പിക്കുക അല്ല മറിച്ച് നിറഞ്ഞ് ചിന്തിപ്പിച്ചിരിക്കും. മാനറിസത്തെ വളരെ മികച്ചരീതിയിലാണ് വിനയ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളിലും നടത്തത്തിലും നോട്ടത്തിലും പോലും തന്നിലെ ന്യൂനതകളിൽ പലപ്പോഴും തലതാഴ്ത്തി നടക്കേണ്ടി വരുന്ന യുവാവിനെ ശ്രീനിവാസനിൽ കാണാം.
'പ്രേമം' പുറത്തിറങ്ങി നാലുവർഷം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത അദ്ധ്യാപകൻ
പ്രേമത്തിലെ ഏറ്റവും രസകരമായ റോൾ മലർ മിസ്സിനോട് പ്രണയഅഭ്യർത്ഥന നടത്തുന്ന വിനയ് ഫോർട്ടിന്റെ അദ്ധ്യാപകന്റെ റോളാണ്. തിയേറ്ററിലും പിന്നീട് മിനിസ്ക്രീനിലും ചിത്രം എത്തിയപ്പോഴും ഈ വിനയ് ഫോർട്ടിന്റെ പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രേമത്തിൽ നിന്ന് വ്യത്യസ്തമല്ലെങ്കിൽ പോലും വിവാഹം ഒന്നും ശരിയാകാത്ത ആ അദ്ധ്യാപകനായി തന്നെ വിനയ് കടന്നുവരുന്നുണ്ട്. ചിലപ്പോൾ തോന്നിയേക്കാം പ്രേമത്തിലെ ആ അദ്ധ്യാപകൻ വർഷങ്ങൾക്കിപ്പുറവും പെണ്ണുകെട്ടാതെ നിൽക്കുകയാണോ എന്ന്. പക്ഷേ തമാശയിലെ ശ്രീനിവാസന്റെ പരിഭവങ്ങൾ ഏറെയാണ്. തന്റെ അകാലമായ മുടികൊഴിച്ചിൽ യൗവ്വനത്തെ തകർത്തിരിക്കുന്നു. കഷണ്ടിതലയിൽ ക്ലാസ് റൂമിൽ നിൽക്കുമ്പോൾ പോലും വിദ്യാർത്ഥികൾ പരിഹസിക്കുന്നു
. മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടെങ്കിൽ പോലും അവർക്ക് ഇഷ്ടപ്പെടുന്നില്ല. മൊത്തത്തിൽ പറഞ്ഞാൽ തന്റെ രൂപഭംഗിയിൽ നിരാശനായ ഒരു കോളജ് വാധ്യാർ. തന്റെ കോളജിലെ സഹപ്രവർത്തകയോട് പ്രണയം ചോദിക്കുന്ന സീനൊക്കെ വളരെ റിയലിസ്റ്റിക്കായിരുന്നു. ഒന്നാം പകുതി വിനയ് ഫോർട്ടിലൂടെ മാത്രം കഥ പോയപ്പോൾ രണ്ടാം പകുതിയിൽ ചിന്നു എന്ന കഥാപാത്രം കടന്നുവരുന്നു. ചിന്നു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിന്നു പ്രഭയുടെ കലക്കൻ പ്രകടനമാണ് നടത്തിയത്. പരിഹസിക്കുന്ന പലരോടും ചിന്നു പറയുന്ന ചില സംഭാഷണങ്ങൾ മനസിനെ സ്പർശിച്ചിരിക്കും. നർമം എന്ന് പറയുമ്പോഴും ഓരോ സീനിലും നർമത്തിനൊപ്പം ആഴത്തിൽ ചിന്തിപ്പിച്ചിക്കുക കൂടി ചെയ്യുന്നതാണ് ഈ ചിത്രം. സമീർ താഹിർ, ഷൈജു ഖാലിദ്, തുടങ്ങി നീണ്ട നിര അണിയറയിലുള്ള ചിത്രത്തെ മികവുറ്റതാക്കുന്നുണ്ട്.
സിംപിൾ ആയ അദ്ധ്യാപക റോളിൽ വിനയ് ഫോർട്ട് തകർത്തുവാരിയിട്ടുണ്ട്. ഒരുപക്ഷേ പത്തുവർഷത്തെ വിനയ് ഫോർട്ടിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച അംഗീകാരം തന്നെയാണ് ശ്രീനിവാസൻ എന്ന റോൾ. ഗ്രേസ് ആന്റണിയുടെ ഫാസിയ എന്ന കഥാപാത്രം, ദിവ്യ പ്രഭയുടെ ബബിത ടീച്ചർ എന്നിവർക്ക് കുറച്ചു റോളുകളെ ഉള്ളെങ്കിൽ പോലും അഭിനയിച്ച ഭാഗങ്ങൾ നല്ലരീതിയിൽ അഭിനയിച്ച് തകർത്തിട്ടുണ്ട്. ഇനി കഥയിലെ ന്യൂനതകളായി തോന്നിയത് ചില കഥാപാത്രങ്ങളെ അഡ്രസ് ചെയ്യുന്നതിൽ പറ്റിയ വീഴ്ചകൾ മാത്രമാണ്. ബബിത ടീച്ചറിന്റെ കഥാപാത്രം രണ്ടാം പകുതിയിൽ മുങ്ങിപ്പോയതും ചില ന്യൂനതകളായി തോന്നും. പാട്ടിൽ മാത്രമാണ് ഈ കഥാപാത്രം കടന്നെത്തുന്നത് പിന്നീട് എന്താകുമെന്ന് അറിയാനുള്ള പ്രേക്ഷകന്റെ ചോദ്യത്തിന് വ്യക്തമായ ഒരുമറുപടി നൽകാൻ സാധിക്കുന്നില്ല. നിർമ്മാണമൊരുക്കിയ സമീർ താഹിർ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളുടെ കൂട്ടായ അധ്വാനം തന്നെയാണ് ചിത്രം എന്നതും തമാശയെ കൂടുതൽ വേറിട്ടതാക്കുന്നുണ്ട്. ഷഹബാസ് അമൻ പാടിയ ഗാനങ്ങളും മികച്ചതാണ്.
MNM Recommends
-
നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു -
വടകരയിൽ 'കാഫിർ ' പ്രയോഗത്തിന്റെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്ക് എതിരെ കേസെടുക്കണം; എന്നിട്ടാവാം സർവ്വകക്ഷിയോഗം; തമ്മിലടിപ്പിച്ച് ചോര ഊറ്റാൻ വരുന്ന, ആട്ടിൻ തൊലിട്ട ചെന്നായയെ തിരിച്ചറിയണമെന്ന് വി പി ദുൽഖിഫിൽ -
സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; അക്രമി നാലുതവണ വെടിവച്ചതായി റിപ്പോർട്ട്; ഫിക്കോയ്ക്ക് ഉടനടി അടിയന്തര ചികിത്സ നൽകി; അക്രമി പിടിയിൽ -
ഇരിക്കൂറിൽ സഹോദരനെ കുത്തിക്കൊന്ന് ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ; പ്രതി കടുംകൈ കാട്ടിയത് മദ്യലഹരിയിൽ വാക്കേറ്റം മൂത്തതോടെ -
നെടുമങ്ങാട് മീര കൊലക്കേസ്: അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവും 3.50 ലക്ഷം രൂപ വീതം പിഴയും ശിക്ഷ; പിഴയൊടുക്കാത്ത പക്ഷം 8 വർഷം അധിക കഠിന തടവ്; വിധി പറഞ്ഞത് തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി -
പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ഉത്തരേന്ത്യയിലും പടിഞ്ഞാറൻ പ്രദേശത്തും ചെറിയ തിരിച്ചടികൾ വരാം; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം; പ്രശാന്ത് കിഷോറിന്റെ പ്രവചനം -
സച്ചിൻ ടെൻഡുൽക്കറുടെ സുരക്ഷാ സേനാംഗം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; കടുംകൈ കാട്ടിയത് ജാംനേറിലെ വീട്ടിൽ അവധിക്ക് പോയപ്പോൾ; കേസെടുത്ത് പൊലീസ് -
'വിസ്മയ, ഉത്ര കേസുകൾ റിപ്പോർട്ടർമാർ തള്ളി ഉണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല; ഇതെല്ലാം ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ': ഗാർഹിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതി ഗൗരവമായി എടുത്തില്ല; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ -
ശബരിമല തീർത്ഥാടകരുടെ മിനിബസ് മറിഞ്ഞു; മൂന്നുവയസുകാരൻ മരിച്ചു; എട്ടുപേർക്ക് പരിക്കേറ്റു; അപകടം തുലാപ്പള്ളി നാറാണം തോടിൽ; അപകടത്തിൽ പെട്ടത് തമിഴ്നാട്ടിൽ നിന്നും വന്ന വാഹനം -
ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും; ഇരട്ട ക്ലച്ചിനും ഇളവ്; പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും രണ്ടാമത് റോഡ് ടെസ്റ്റും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ സർക്കാർ വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ സമരം തീർന്നു -
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി; പൗരത്വം നൽകിയത് പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾക്ക്; സിഎഎ നടപ്പാക്കിയത് എതിർഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ -
അമ്മക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി; കുറച്ച് നാൾ കൂടി ജീവിച്ചിരിക്കാൻ കാരണം ഗോഡ്ഫാദർ സിനിമ; ന്യുഡൽഹി ആണ് അറിയപ്പെടുന്ന നടൻ ആക്കി മാറ്റിയത്; വിജയരാഘവൻ മനസ് തുറക്കുമ്പോൾ -
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിൽ; അമീബ ശരീരത്തിൽ കടന്നത് മുന്നിയൂരിലെ പുഴയിൽ കുളിച്ചപ്പോഴെന്ന് സംശയം; മറ്റു നാലു കുട്ടികൾ കൂടി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ -
പന്തീരാങ്കാവിൽ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് ഓഫീസറുടെ മറുപടിയിൽ നിന്നു വ്യക്തം; ശാരീരിക പീഡനം നടത്താൻ ഭർത്താവിന് അവകാശമുണ്ട് എന്ന് കരുതുന്ന പൊലീസ് ഉദ്യോഗസ്ഥർ അപമാനമെന്നും വനിതാ കമ്മീഷൻ -
എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; കടൽ ക്ലീനിങ്ങ് തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത് -
ടൊവിനോയോടുള്ള 'വഴക്ക്' തീരാതെ സനൽകുമാർ ശശിധരൻ; ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങൾ പറഞ്ഞു; അതിനുശേഷം സിനിമ മുന്നോട്ടുപോയില്ലെന്ന് വീണ്ടും വിമർശനം -
ജോസ് കെ മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പ്രവർത്തകരും നേതാക്കളും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്: വീക്ഷണം മുഖപ്രസംഗം തള്ളി വി ഡി സതീശൻ -
രാഹുൽ ലഹരി ഉപയോഗിക്കുന്ന ആളാണ്; മകളെ മർദ്ദിച്ചത് അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെ; വിവാഹ വേളയിൽ സ്ത്രീധനവും ചോദിച്ചു; 'മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ചു കാര്യങ്ങൾ ചെയ്യുമല്ലോ' എന്നാണ് പറഞ്ഞത്; പന്തീരങ്കാവ് കേസിൽ ആരോപണം കടുപ്പിച്ചു യുവതിയുടെ പിതാവ് -
സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി; സ്വകാര്യ സന്ദർശനം, ഔദ്യോഗിക പരിപാടികളില്ല; മെയ് 20ന് കേരളത്തിൽ തിരിച്ചെത്തും -
രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
Most Read
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; കടൽ ക്ലീനിങ്ങ് തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ
- സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ്
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ഉത്തരേന്ത്യയിലും പടിഞ്ഞാറൻ പ്രദേശത്തും ചെറിയ തിരിച്ചടികൾ വരാം; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം; പ്രശാന്ത് കിഷോറിന്റെ പ്രവചനം
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്?
- 'പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു... സിനിമയിലേക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം; എനിക്ക് സാവകാശം വേണം; നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം'; ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ