ചാനൽ

പോഗ്രാം ഹെഡ് ദിവസവും മദ്യപിച്ചുവരുന്നു; ഇപ്പോഴും നന്ദകുമാറിന്റെ മാസികയിൽ ജോലി ചെയ്ത അതേ മാനസികാവസ്ഥയിൽ; പെരുമാറ്റ ദൂഷ്യവും ഏകാധിപത്യ സ്വഭാവവും സഹിക്കാനാവുന്നില്ലന്ന് ജീവനക്കാർ; മനോജ് മനയിലിനെ മാറ്റിയില്ലങ്കിൽ ഓഹരി പിൻവലിക്കുമെന്ന് ഒരു വിഭാഗം: സംഘപരിവാർ ചാനലായ ജനത്തിൽ അടിയുടെ പൂരം

കൊച്ചി: സംഘപരിവാറിന്റെ ജനം ചാനലിൽ തമ്മിൽ തല്ലും ഓഹരി പിൻവലിക്കൽ ഭീഷണിയും. പ്രേഗ്രാംഹെഡ് മനോജ് മനയിലിനെതിരെയാണ് ഒരു വിഭാഗം ഓഹരി ഉടമകളും ചാനൽ ജീവനക്കാരും രംഗത്തത്തെിയത്. മനോജിന്റെ പെരുമാറ്റദൂഷ്യവും ഏകാധിപത്യസ്വഭാവവും സഹിക്കാനാവുന്നില്ലന്നൊണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ മനോജ് സംഘപരിവാർ അനുഭാവിയായ സ്ത്രീയെ അപമാനിച്ചതിന്റെ സ്‌ക്രീൻ ഷോട്ട് സംഘപരിവാർ അനുകൂലികൾ സോഷ്യൽമീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

മുമ്പ് നന്ദകുമാറിന്റെ ക്രൈം മാസികയിൽ ജോലി ചെയ്തിരുന്ന മനോജ് മനയിൽ അതേ മാനസികാവസ്ഥയിലാണ് ജനത്തിലും ജോലി ചെയ്യന്നതെന്നാണ് എതിരാളികളുടെ ആരോപണം. ദിവസവും മദ്യപിച്ച് ഓഫീസിൽ വരുന്ന ഇയാളെ കേഡർ സംഘടനയായ ആർ.എസ്.എസിന്റെ ചാനലിൽ ഇനിയും വച്ച് പൊറുപ്പിച്ചാൽ ചാനൽ ബഹിഷ്‌ക്കരിക്കുകയല്ലാതെ മാർഗമില്ലന്നൊണ് ഇവർ പറയുന്നത്.

അതിനിടെ തന്നെ പുറത്താക്കാനായി ചിലർ ആസൂത്രിത നീക്കം നടത്തുകയാണെന്നാണ് മനോജ് മനയിൽ തന്റെ അടുപ്പക്കാരോട് പറഞ്ഞിട്ടുള്ളത്.അടുത്തിടെ ജനം ടിവി പുറത്ത് വിട്ട ചില വിവരാവകാശ രേഖകളുടെ പിന്നിൽ താനായിരുന്നെന്നും അതിനിലാണ് താൻ വേട്ടയാടപ്പെടുന്നതെന്നുമാണ് മനോജ് തന്റെ വിശ്വസ്തരോട് പറഞ്ഞത്. രണ്ട് മാസത്തിനുള്ളിൽ താൻപുറത്ത് പോയേക്കാമെന്നും ഇദ്ദേഹം പറയുന്നു.

എന്നാൽ മനോജിന്റെ വാദത്തിൽ കഴമ്പില്ലന്നെും ഗ്ഗ്രപാഗ്രാം ഡെഡ് മാത്രമായ ആൾ എങ്ങനെയാണ് വാർത്തയുടെ കാര്യത്തിൽ ഇടപെടുകയെന്നാണ് മറുവിഭാഗം ചോദിക്കുന്നത്. മാത്രമല്ല ജനത്തിലെ മുൻ സിഇഒ രാജേഷ് പിള്ളയെ പുറത്താക്കിച്ചതിലും മനോജിന് പങ്കുണ്ടെന്നാണ് ഇവരുടെ ആരോപണം.

എന്തായാലും ചാനലിലെ ജീവനക്കാരുടെ ചേരിപ്പോര് പരസ്യമായതോടെ ശക്തമായ നടപടി എടുക്കാൻ ഒരുങ്ങുകയാണ് ആർ.എസ്.എസ് നേതൃത്വം എന്നാണ് അറിയുന്നത്.നിലവിലുള്ള ചാനലിന്റെ പോക്കിൽ ആർ.എസ്.എസ് നേതൃത്വത്തിനും തൃപ്തിയില്ല.കഴിഞ്ഞ ആഴ്ച ചേർന്ന ബിജെപി കോർകമ്മറിയാഗത്തിലും ഈ വിഷയം വന്നിരുന്നു. പരസ്യവരുമാനം അടക്കം നോക്കുമ്പോൾ ചാനലിന്റെ നിലനിൽപ്പും അത്ര ഭദ്രമല്ല.ഇതിനായി ഇനിയും ഫണ്ട് ഉണ്ടാക്കേണ്ടതുണ്ട്.അതിനായി വീണ്ടും സംഘപരിവാർ അണികളെ സമീപിക്കുമ്പോഴേക്കും ചാനലിനെ തമ്മിൽതല്ല് തീർക്കണമെന്ന അന്ത്യശാസനമാണ് ആർ.എസ്.എസ് നൽകുന്നത്.

MNM Recommends


Most Read