Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

തൊഴിൽ നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്തുന്നതിന് കൂടുതൽ സമയം നൽകണം എന്നാവശ്യപ്പെട്ട് നിവേദനം; കെയർ വർക്കാർമാർക്ക് ആശ്വാസമായേക്കാവുന്ന നടപടിക്ക് വൻ പിന്തുണ; 500 ഒപ്പുകൾ കൂടി കിട്ടിയാൽ യു കെ സർക്കാർ പ്രതികരിക്കും

തൊഴിൽ നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്തുന്നതിന് കൂടുതൽ സമയം നൽകണം എന്നാവശ്യപ്പെട്ട് നിവേദനം; കെയർ വർക്കാർമാർക്ക് ആശ്വാസമായേക്കാവുന്ന നടപടിക്ക് വൻ പിന്തുണ; 500 ഒപ്പുകൾ കൂടി കിട്ടിയാൽ യു കെ സർക്കാർ പ്രതികരിക്കും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിൽ ഹെൽത്ത് കെയർ വിസ ചട്ടങ്ങൾ കൂടുതൽ കർക്കശമാകുമ്പോൾ ഇന്ത്യാക്കാർ ഉൾപ്പടെയുള്ള നിരവധി വിദേശ തൊഴിലാളികളാണ് കഷ്ടത്തിലാകുന്നത്. കഴിഞ്ഞ വർഷം യു കെ 1,40,000 ആണ് വിദേശ തൊഴിലാളികൾക്ക് നൽകിയത്. അതിൽ 39,000 പേർ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു എന്ന് കണക്കുകൾ കാണിക്കുന്നു. ഇങ്ങനെ ജോലിക്ക് എത്തി, ഏതെങ്കിലും വിധത്തിൽ ജോലി നഷ്ടപ്പെടുകയോ, സ്പോൺസർ അയോഗ്യനാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ പുതിയ സ്പോൺസറെ കണ്ടെത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കുടിയേറ്റ തൊഴിലാളികൾ സർക്കാരിനോട് ആവശ്യപ്പെടുകയാണ്.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഓൺലൈൻ നിവേദനത്തിന്, അത് പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ആയിരക്കണക്കിന് ഒപ്പുകളാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം ആദ്യം മുതൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച്, ഇംഗ്ലണ്ടിൽ, കെയർ വർക്കർമാരുടെ സ്പോൺസർമാരായ കെയർ സേവന ദാതാക്കളായ കമ്പനികൾ കെയർ ക്വാളിറ്റി കമ്മീഷനിൽ (സി ക്യു സി) രജിസ്റ്റർ ചെയ്യണം. ഈ മേഖലയിലെ തൊഴിലാളികൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുവാനായിട്ടാണ് ഈ പുതിയ നിയമം കൊണ്ടുവന്നത് എന്നാണ് സർക്കാാർ അവകാശപ്പെടുന്നത്.

എന്നാൽ,ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള നിരവധി വിദേശ കെയർ വർക്കർമാർക്ക് ഈ നീക്കം ഏറെ ക്ലേശങ്ങളാണ് ഉണ്ടായിരിക്കുന്നത്. നേരാത്തേ സ്പോൺസർമാർ ആയിരുന്നവരിൽ പലരും ഈ പുതിയ നിയമം വന്നതോടെ സ്പോൺസർമാർ അല്ലാതായി തീർന്നു. ഇതോടെ ഇവരുടേ സ്പോൺസർഷിപ്പിൽ എത്തിയവർക്ക് യു കെയിൽ തുടരണമെങ്കിൽ മറ്റൊരു സ്പോൺസറെ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. ഇതിനായി നിയമം അനുവദിക്കുന്നത് കേവലം 60 ദിവസങ്ങൾ മാത്രവും.

ഒരു കുടുംബത്തെ സംബന്ധിച്ച്, തിരികെ പോകാനുള്ള ഒരുക്കങ്ങൾ നടത്തുവാനൊക്കെ 60 ദിവസങ്ങൾ തീരെ കുറവാണ് എന്ന് ഈ നിവേദനം തയ്യാറാക്കിയ ബാലകൃഷ്ണൻ ബാലഗോപാൽ പറയുന്നു. മക്കളുടെ സ്‌കൂൾ പഠനം താറുമറകും എന്നു മാത്രമല്ല വാടക അഡ്വാൻസ് തിരികെ ലഭിക്കാനും ബുദ്ധിമുട്ടാകും. അതുപോലെ ടിക്കറ്റ് ചാർജ്ജുകൾ, റീലൊക്കേഷൻ ചെലവുകൾ എന്നിവയൊക്കെ കണ്ടെത്തെണ്ടതുണ്ട് എന്നും ബാലഗോപാൽ പറയുന്നു.

ഒരുപാട് ഹെൽത്ത് കെയർ വർക്കർമാാർക്ക് യു കെയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞൂ. അവരെ സ്പോൺസർ ചെയ്തിരുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുതിയ നിയമം വന്നതോടെ നഷ്ടമായതിനാൽ, ജോലി പ്രതീക്ഷിച്ച് ഇവിടെ പുതിയതായി എത്തിയ പലർക്കും തൊഴിൽ ലഭിച്ചിട്ടുമില്ല. ഇത്തരം സാഹചര്യത്തിൽ, തൊഴിൽ നഷ്ടമായ ഹെൽത്ത് കെയർ വർക്കർമാർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെ ഒരു വർഷം യു കെയിൽ താമസിക്കാനുള്ള അനുവാദം നൽകണം എന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നത്.

യു കെ പാർലമെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നിവേദനത്തിൽ 10,000 വോട്ടുകൾ ലഭിച്ചാൽ അതിലെ പ്രശ്നത്തിനോട് പ്രതികരിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. യു കെയിൽ എത്തി, പ്രതിസന്ധിയിലായ നൂറുകണക്കിന് കെയർ വർക്കർമാർക്ക് ആശ്വാസമയേക്കാവുന്ന ഈ നീക്കത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇനി 500 ൽ താഴെ ഒപ്പുകൾ കൂടി ലഭിച്ചാൽ 10,000 എന്ന ലക്ഷ്യം പൂർത്തിയാക്കാൻ കഴിയും. 10,000 വോട്ടുകൾ ലഭിച്ചാൽ, ആ പ്രമേയത്തിലെ ആവശ്യത്തോട് സർക്കരിന് പ്രതികരിച്ചേ മതിയാകൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP