ഭാരതം

ബഡ് ജറ്റ് - ക്യാൻവാസില്ലാത്ത ചിത്രരചന: എൻ.ജി.ഒ. സംഘ്

ആലപ്പുഴ : സംസ്ഥാന ബഡ്ജറ്റ് വെറും വ്യാമോഹിപ്പിക്കൽ മാത്രമാണെന്നും , അത് ക്യാൻവാസില്ലാത്ത ചിത്രരചന പോലെയാണെന്നും എൻ.ജി.ഓ. സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ് പറഞ്ഞു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച റിപ്പോർട്ട് ഇതേ വരെയായിട്ടില്ല. ഡി.എ.കുടിശ്ശിക നൽകുമെന്നത് ഗവ: നൽകുന്ന ഔദാര്യമല്ല.

ബഡ്ജറ്റ് സംസ്ഥാനസർക്കാർ ജീവനക്കാരെ പരിപൂർണമായും കബളിപ്പിച്ചിരിക്കുകയാണ. ഹോണറേറിയം വാങ്ങുന്ന ജീവനക്കാർക്ക് പ്രതിമാസം 2000 മുതൽ 4000 വരെ വർദ്ധനവ് ലഭിക്കുമ്പോൾ പി.എസ്.സി മുഖേന നിയമനം ലഭിച്ചഏറ്റവും താഴെ തട്ടിലുള്ള ജീവനക്കാർക്ക് ദിവസം 20 രൂപായുടെ (മാസം 600 രൂപ) വർദ്ധനവ് മാത്രമാണ് ലഭിക്കുവാൻ പോകുന്നത്. അതും അടുത്ത സാമ്പത്തിക വർഷം മുതൽ മാത്രം. രൂക്ഷമായ സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാകുവാനുള്ള എല്ലാ ലക്ഷണങ്ങളുമുള്ള ബഡ്ജറ്റാണിതെന്നും എ.പ്രകാശ് പറഞ്ഞു.

ഇടതുപക്ഷം അധികാരത്തിൽ വന്നാൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അവസാന ബഡ്ജറ്റിലും മൗനം പാലിച്ചു കൊണ്ട് പങ്കാളിത്ത പെൻഷൻ ബാധകമായ ജീവനക്കാരെ വഞ്ചിക്കുകയാണ് ഈ സർക്കാർ ചെയ്തത്. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശ ചെയ്ത മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിൽ വരുത്തുന്നതിനും ഈ സർക്കാർ പരാജയപ്പെട്ടു. ഏറ്റവും താഴെത്തട്ടിലുള്ള ക്ലാസ് ഫോർ ജീവനക്കാരുടെ വകുപ്പ് തല പ്രമോഷൻ നടപ്പാക്കുന്നതിലും ഈ സർക്കാർ പരാജയപ്പെട്ടതായി എൻ.ജി.ഒ. സംഘ് ആലപ്പുഴ ജില്ലാ സമിതി കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് കെ. മധു ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ജെ. മഹാദേവൻ , ജില്ലാ സെക്രട്ടറി എൽ.ജയദാസ്, ജില്ലാ ട്രഷറർ ശ്രീജിത്ത് എസ് കരുമാടി, ജില്ലാ ഭാരവാഹികളായ കെ.ജി. ഉദയൻ , എൽ.ദിലീപ് കുമാർ, കെ.ആർ. വേണു, എസ്.സുഭാഷ് എന്നിവർ സംസ്സാരിച്ചു.

 

MNM Recommends


Most Read