വാർത്ത

ചാപ്പലിലെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം; പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സർക്കുലർ വിവാദമാകുന്നു; ജീവനക്കാർക്കും പുഷ്പഗിരിയിൽ ഇതേ അവസ്ഥയെന്നും സൂചന; പ്രാർത്ഥനയിൽ പങ്കെടുത്തില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന് ഭീഷണി നേരിട്ട് ജീവനക്കാരും

തിരുവല്ല : എല്ലാ വിഭാഗത്തിൽ നിന്നുള്ളവരും ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന നിർദ്ദേശം വിവാദമാകുന്നു. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നിർദ്ദേശമാണ് ഇപ്പോൾ വിവാദമാകുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസം ആറാം തീയതിയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സർക്കുലർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വ്യാപക പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉയരുന്നത്. ജൂലൈ ആറിന് ചേർന്ന് മാനേജ്‌മെന്റ് മീറ്റിങിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

എം.ബി.ബി.എസ് വിദ്യാർത്ഥികൾ പഠിക്കുന്ന സെറ്റ് മേരീസ് ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരും ചാപ്പലിൽ വൈകിട്ട് 7 മുതൽ 7:15 വരെയുള്ള പ്രാർത്ഥനയിൽ നിർബധമായും പങ്കെടുക്കണമെന്നാണ് സർക്കുലർ. പ്രിൻസിപ്പാൾ ടിപി തങ്കപ്പനാണ് സർക്കുകർ നൽകിയിരിക്കുന്നത്.വിവിധ മത വിഭാഗത്തിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥലമാണ് ഇത്

വിദ്യാർത്ഥികളിൽ എല്ലാ മതസ്ഥരും ഉണ്ടെന്നിരിക്കെ ക്രിസ്തുമതാചാരം അനുസരിച്ച് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന നിർദ്ദേശം വിവാദമാവുകയാണ് . പുഷ്പഗിരിയിൽ ജോലി ചെയ്യുന്നവർക്കും ഇതേ അവസ്ഥയാണുള്ളതെന്ന് അനുഭവസ്ഥർ പറയുന്നു. പ്രാർത്ഥനയിൽ പകെടുത്തില്ലെങ്കിൽ ജോലി പോകുമെന്ന അവസ്ഥയാണുള്ളതെന്നാണ് റിപ്പോർട്ട്.

മതങ്ങളുടേയും ജാതിയുടേയും പേരിൽ വിശ്വാസങ്ങളും പ്രാർത്ഥനകളും ആചാരങ്ങളും അടിച്ചേൽപ്പിക്കുന്നത് ഭരണഘടനപരമായ കുറ്റമാണെന്നിരിക്കെയാണ് മാനേജ്‌മെന്റിന്റെ ഈ നിലപാട്.

MNM Recommends


Most Read