വാർത്ത

കത്തോലിക്ക സഭയുടെ വിരട്ടിൽ വിരണ്ടു പോയ പിണറായി ഞൊടിയിടയിൽ നിയമം മാറ്റുന്നു; സെമിത്തേരിയുടെ അവകശം സംബന്ധിച്ച തർക്കം പരിഹരിക്കാൻ സർക്കാർകൊണ്ടു വന്ന നിയമം യാക്കോബായ ഓർത്തഡോക്‌സ് സഭകൾക്ക് മാത്രമാക്കി മാറ്റും; ശബരിമലയിൽ ഇടപെടാൻ ഭരണഘടന പറഞ്ഞവർ കോടതി വിധി മറികടക്കാനായി നിയമം നിർമ്മിക്കുന്നുവെന്ന് വ്യക്തമാക്കിയ ചാഞ്ചാട്ടത്തിൽ മുഖം നഷ്ടപ്പെട്ട് പിണറായി സർക്കാർ

തിരുവനന്തപുരം: ശബരിമലയിൽ എന്തു വില കൊടുത്തും നിയമം നടപ്പിലാക്കാനിറങ്ങി തിരിച്ച പിണറായി സർക്കാരിന് ഒടുവിൽ ക്രൈസ്തവ സഭകളുടെ കാര്യം വന്നപ്പോൾ മുട്ട് വിറയ്ക്കുന്നു. കത്തോലിക്ക സഭയുടെ വിരട്ടിൽ വിരണ്ടു പോയ മുഖ്യമന്ത്രി സെമിത്തേരിയുടെ അവകശം സംബന്ധിച്ച തർക്കം പരിഹരിക്കാൻ നിയമം തന്നെ മാറ്റാൻ ഒരുങ്ങുകയാണ്. ഭരണഘടനയെ കൂട്ടുപിടിച്ച് ശബരിമലയിൽ സ്ത്രീ സമത്വം ഉറപ്പാക്കാനിറങ്ങിയ പിണറായിയാണ് ഒടുവിൽ ക്രൈസ്തവ സഭയുടെ കാര്യം വന്നപ്പോൾ നിയമം തന്നെ കാറ്റിൽ പറത്താൻ ഒരുങ്ങുന്നത്. ഇല്ലെങ്കിൽ കളി കാര്യമാകുമെന്ന് പിണറായി വിജയന് അറിയാം.

സെമിത്തേരിയുടെ അവകശം സംബന്ധിച്ച തർക്കം പരിഹരിക്കാൻ സർക്കാർകൊണ്ടു വന്ന നിയമം യാക്കോബായ ഓർത്തഡോക്‌സ് സഭകൾക്ക് മാത്രമാക്കി മാറ്റി നിയമം നിർമ്മിക്കാനാണ് പിണറായി വിജയൻ ഒരുങ്ങുന്നത്. ക്രൈസ്തവ സഭകളുടെ സെമിത്തേരികളിൽ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുന്ന ബിൽ മലങ്കര ഓർത്തഡോക്സ്, യാക്കോബായ സഭകൾക്കു മാത്രമാവും ബാധകമാവുക. ഇതു സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു.

കഴിഞ്ഞദിവസം ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ, എല്ലാ ക്രിസ്തീയ സഭകൾക്കും നിയമം ബാധകമാക്കിയാൽ സാമൂഹിക പ്രശ്നങ്ങളുണ്ടാകുമെന്നു വ്യക്തമാക്കി പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകിയിരുന്നു. ചില സഭകൾ ഇക്കാര്യത്തിൽ എതിർപ്പറിയിക്കുകയും ചെയ്തു. ഇതോടെയാണ് ക്രൈസ്തവ സഭകളെ തൊട്ടു കളിക്കുന്നതിൽ നിന്നും പിന്നോട്ട് പോകാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. കത്തോലിക്ക സഭയെ തൊട്ടു കളിച്ചാൽ കളി കാര്യമാകുമെന്ന പേടിയും പിണറായിക്കുണ്ട്.

പള്ളികളിലെ ഇടവകാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയിൽ സംസ്‌കരിക്കാനുള്ള അവകാശം എല്ലാ ക്രിസ്തീയ സഭകൾക്കും ബാധകമാക്കിയാണ് സർക്കാർ ആദ്യം ഓർഡിനൻസ് കൊണ്ടുവന്നത്. ഇതു തന്നെയാണു ബിൽ ആയി പിന്നീടു നിയമസഭയിൽ കൊണ്ടുവന്നത്. ഇതു സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ വെച്ചു. മൃതദേഹങ്ങൾ സംസ്‌കരിക്കാനാവാതെ വരുന്ന സാഹചര്യം ഗുരുതര സാമൂഹികപ്രശ്നമാണെന്നും അത് എപ്പോൾ വേണമെങ്കിലും ക്രമസമാധാന പ്രശ്നമായി മാറാമെന്ന വിലയിരുത്തലുകളെത്തുടർന്നാണ് ഇക്കാര്യത്തിൽ സർക്കാർ നിയമനിർമ്മാണം നടത്തിയത്. എന്നാൽ എതിർപ്പുമായി കത്തോലിക്ക സഭയടക്കം ചില സഭകൾ രംഗത്തു വന്നു. ഇതോടെയാണ് നിയമം പൊളിച്ചെഴുതി മുഖം രക്ഷിക്കാൻ പിണറായി തീരുമാനിച്ചത്.

എന്നാൽ ക്രൈസ്തവ സഭകളുടെ കാര്യത്തിൽ കാണിച്ച ഈ ഉത്സാഹമൊന്നും പിണറായി ശബരിമലയിൽ കാണിച്ചില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളും ശബരിമലയിൽ യുവതികളെ കയറ്റുന്നതിനെ എതിർ്ത്തു നിന്നപ്പോൾ ഭരണ ഘടനയെ കൂട്ടു പിടിച്ച് അവിടേക്ക് സ്ത്രീകളെ കയറ്റുകയാണ് പിണറായി ചെയ്തത്. വിശ്വാസികൾ മുഴുവൻ എതിരു നിന്നിട്ടും തന്റെ ആഗ്രഹം ശബരിമലയിൽ നേടിയെടുക്കുകയാണ് പിണറായി ചെയ്തത്. അയ്യപ്പ ഭക്തരെ എല്ലാം തള്ളിക്കളഞ്ഞായിരുന്നു പിണറായി ശബരിമലയിൽ സ്ത്രീ സമത്വം നടപ്പിലാക്കിയത്. എന്നാൽ ക്രൈസ്തവ സഭയുടെ കാര്യം വന്നപ്പോൾ ഭരണ ഘടനയെ കൂട്ടു പിടിച്ച് ശബരിമലയിൽ യുവതികളെ കയറ്റിയ പിണറായി പ്ലേറ്റ് നേരെ മറിച്ചു വയ്ക്കുകയും നിയമം തന്നെ മാറ്റി എഴുതാൻ ഒരുങ്ങുകയുമാണ്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read