വാർത്ത

അടിമുടി അഴിമതിയിലും ജനദ്രോഹ നടപടികളിലും വീർപ്പ് മുട്ടിച്ച ഉമ്മൻ ചാണ്ടി ഗവൺമെന്റിനെ താഴെയിറക്കിയത് സിപിഎം അല്ല; ജനങ്ങളുടെ നിഷ്പക്ഷ നിരീക്ഷണമാണ്; എന്നാൽ അധികാരത്തിലേറിയ പിണറായി താൻ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും വിസ്മരിച്ചുവെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: അടിമുടി അഴിമതിയിലും ജനദ്രോഹ നടപടികളിലും വീർപ്പ് മുട്ടിച്ച ഉമ്മൻ ചാണ്ടി ഗവൺമെന്റിനെ താഴെയിറക്കിയത് സിപിഎം അല്ലെന്നും ജനങ്ങളുടെ നിഷ്പക്ഷ നിരീക്ഷണമാണെന്നും കുമ്മനം രാജശേഖരൻ. ഈ സാധ്യത തിരിച്ചറിഞ്ഞ സിപിഎം എല്ലാം ശരിയാക്കാമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയാണ് അധികാരത്തിലെത്തിയതെന്നും കുമ്മനം പറഞ്ഞു.

എന്നാൽ അധികാരത്തിലേറിയ പിണറായി താൻ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും വിസ്മരിച്ചു. എൽ.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം പ്രതിസന്ധികൾ മൂർച്ഛിക്കുകയല്ലാതെ ഒന്നിനും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇടത് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. സംസ്ഥാനം കടക്കെണിയിൽ നിന്നും കടക്കെണിയിലേക്ക് കൂപ്പുകുത്തുന്നു.

എല്ലാ പദ്ധതികളും വികസനപ്രവർത്തനങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കുകയോ നിർത്തി വയ്ക്കുകയോ ചെയ്യേണ്ടി വരുന്നു. നിത്യനിദാന ചെലവുകൾക്ക് പോലും വായ്പയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കാർഷിക വ്യാവസായിക മേഖലയിൽ പ്രതിസന്ധി മൂർച്ഛിച്ചു. തൊഴിൽ രാഹിത്യത്തിന്റെ സൂചിക ഉയരത്തിലേക്ക് കുതിക്കുന്നു. ഉല്പാദന മേഖലയാകെ സ്തംഭനത്തിലാണ്. ഇരുണ്ട ഭാവിയാണ് യുവാക്കളെ ഉറ്റുനോക്കുന്നത്. പ്രതീക്ഷയുടെ ഒരു മരുപ്പച്ച പോലും അവരുടെ മുന്നിലില്ല.

ഇടതുപക്ഷ ഗവൺമെന്റിനെ നയിക്കുന്ന സിപിഎം ഇല്ലാതാക്കുന്നത് രാഷ്ട്രീയ പ്രതിയോഗികളെയാണ്,അല്ലാതെ ദാരിദ്രത്തെയോ, തൊഴിലില്ലായ്മയെയോ അല്ല. കൊലപാതകങ്ങളുടേയും സ്ത്രീപീഡനങ്ങളുടേയും നിരക്കിൽ മാത്രമേ പുരോഗതിയുള്ളൂ. തൊഴിൽരാഹിത്യവും പ്രതിശീർഷ വരുമാനത്തിൽ സംഭവിച്ച ശോഷണവും, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനയും കാർഷികമേഖലയിലെ വിലത്തകർച്ചയും ജനങ്ങളുടെ കുടുംബ ബജറ്റിനെ താറുമാറാക്കിയിരിക്കുന്നു. കേരളത്തിന്റെ ഈ വർത്തമാനകാല സാഹചര്യം തിരിച്ചറിയുന്നവരാണ് നിഷ്പക്ഷ രാഷ്ട്രീയം പുലർത്തുന്നവർ. അവരായിരിക്കും ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുകയെന്നും കുമ്മനം പറഞ്ഞു.

MNM Recommends


Most Read