ധനം

സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തിൽ നിർബന്ധംപാടില്ല: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകില്ല; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്

അഹമ്മദാബാദ്: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നത് അവസാന പ്രഖ്യാപനം വന്നത് ഡിസംബർ 31 നാണ്. ഡിസംബർ 31നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം അന്ന് വന്നത്. ഇത്തരത്തിൽ ബന്ധിപ്പിച്ചില്ലായെങ്കിൽ പാൻ പ്രവർത്തനക്ഷമമല്ലാതെയാകുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ തൽക്കാലം അസാധുവാകില്ല. ആധാർ കേസിൽ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തിൽ നിർബന്ധംപാടില്ല. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ് വന്നിരിക്കുന്നത്.

പാനുമായി ആധാർ ബന്ധിപ്പിക്കുന്നതിന് സർക്കാർ ഏഴുതവണയാണ് തിയതി നീട്ടി നൽകിയത്. നിലവിൽ 2020 മാർച്ച് 31ആണ് അവസാന തിയതി നീട്ടിയിരിക്കുന്നത്. കോടതി ഉത്തരവ് വന്നതോടെ ഈ തിയതി അപ്രസക്തമായി. നിലവിൽ ഇതുവരെ പാൻ ബന്ധിപ്പിക്കാത്ത ആദായ നികുതി ദായകർക്ക് ആശ്വാസവുമായി എന്നത് ഏറെ ശ്രദ്ധേയമാണ്.

ആധാർ നിയമത്തിന്റെ സാധുത നിലവിൽ സുപ്രീം കോടതിയിൽ പരിഗണനയിലാണെന്ന് ഹൈക്കോടതി വ്യക്തമാണ്. ഇത് സംബന്ധിച്ച് സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ, ആദായനികുതി വകുപ്പിന് ഇത് ബന്ധിപ്പിക്കാൻ ഉത്തരവിടാൻ കഴിയില്ല. പാൻ-ആധാർ ലിങ്കിന്റെ സമയപരിധി ആവർത്തിച്ച് വർദ്ധിപ്പിച്ച് ആദായനികുതി വകുപ്പ് തീയതി പുറപ്പെടുവിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആദായ നികുതി നിയമം സെക്ഷൻ 139 എഎ(2)പ്രകാരം എല്ലാവരും ആധാർ നമ്പർ ആദായനികുതി വകുപ്പിനെ അറയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാൻ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചത്.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read