കുവൈറ്റ്

കഥകളും കളികളുമൊരുക്കി കുട്ടികൾക്ക് ആവേശമൊരുക്കി; കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൺഡേ സ്‌കൂൾ ക്യാമ്പ് ശ്രദ്ധേയമായി

സെന്റ്.തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകഅതിന്റെ വാർഷിക സണ്ടേസ്‌കൂൾ ക്യാമ്പ് വഫ്രയിൽ വെച്ച് നടത്തുകയുണ്ടായി. ഏപ്രിൽ 26- ന് വൈകുന്നേരം ആറു മണിക്കു ആരംഭിച്ച്29 -ന് മദ്ധ്യാഹ്നം 2 മണിയോടുകൂടെ അവസാനിച്ച അനുഗ്രഹ പ്രദമായ ക്യാമ്പിന് റവ. ബിൻസൺ തോമസ് തന്റെ സഹജമായ ഊർജ്ജസ്വലതയോടെനേതൃത്വം നല്കുകയുണ്ടായി.

നിങ്ങൾ വിലയേറിയവർ(YOU ARE VALUABLE)എന്ന ചിന്താവിഷയത്തിൽ കഥകളിലൂടെയും കളികളിലൂടെയുംകുഞ്ഞുങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ വളരെ മനോഹരമായ ക്ലാസ്സുകൾനടന്നു. അതിരാവിലെ ധ്യാനത്തോടെ ആരംഭിച്ചിരുന്ന ദിവസങ്ങൾകുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് പ്രചോദനം നല്കുന്ന കഥകളും അവരെകർമ്മോൽസുകരാക്കുന്ന കളികളും നേരമ്പോക്കുകളും നിറഞ്ഞതായിരുന്നു,

ഇടവക വികാരി റെവ. സജി എബ്രഹാമിന്റെ സാരഥ്യത്തിൽ നടന്ന ക്യാമ്പിനുറെവ ബിജി മാമ്മൻ , സൺഡേ സ്‌കൂൾ ഹെഡ് മാസ്‌റർ എബ്രഹാംമാത്യു, അദ്ധ്യാപകർ വിധങ്ങളായ ചുമതലകൾ വഹിച്ചു. മൂന്നു ദിവസംനീണ്ടുനിന്ന ക്യാമ്പ് മൂന്നാം സ്റ്റാൻഡേർഡും അതിനു മുകളിലോട്ടും ഉള്ള
പങ്കെടുത്ത എല്ലാകുഞ്ഞുങ്ങൾക്കും വളരെ ആഹ്ലാദകരവുംഅവിസ്മരണീയവും അതോടൊപ്പം ആത്മാർത്ഥതയോടെ ദൈവ വചനംപഠിപ്പാനും അതിൽ വളരുവാനും ഉത്സാഹിപ്പിക്കുന്നതും ആയിരുന്നു.

 

MNM Recommends


Most Read