രാഷ്ട്രീയം

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരെ ബിജെപി സഖ്യകക്ഷി; ബില്ലിനെതിരെ പ്രതിഷേധിച്ച് രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയവരിൽ ജെഡിയുവിന്റെ അംഗങ്ങളും; കാശ്മീർ പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്നത് ചർച്ചകളിലൂടെയെന്ന് പാർട്ടി നേതാവ് രാം നാഥ് ടാക്കുർ; നിതീഷ് കുമാർ വീണ്ടും ബിജെപിക്ക് തലവേദനയാകുന്നത് മുത്തലാക്ക് വിഷയത്തിൽ പാർട്ടിയെ പിന്തുണക്കാതിരുന്നതിന് തൊട്ടുപിന്നാലെ

ന്യൂഡൽഹി: കാശ്മീരിനുണ്ടായിരുന്ന സവിശേഷ അധികാരങ്ങൾ റദ്ദാക്കുന്നുവെന്നുള്ള അമിത് ഷായുടെ രാജ്യസഭയിലെ പ്രഖ്യാപനം സ്വാഗതം ചെയ്തത് ഭരണകക്ഷിയിലെ അംഗങ്ങൾ മാത്രമായിരുന്നില്ല. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ്സും മായാവതിയുടെ ബിഎസ്‌പിയും സർക്കാർ തീരുമാനത്തെ പ്രശംസിച്ചു. പക്ഷേ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു വിന്റെ രാജ്യസഭയിലെ ആറ് അംഗങ്ങളും ആർട്ടിക്കിൾ 370 അസാധുവാക്കുന്നതിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്.

കാശ്മീർ പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നതായിരുന്നു ജെഡിയുവിന്റെ നിലപാട്. ആഭ്യന്തര മന്ത്രി അവതരിപ്പിച്ച ബിൽ അതുകൊണ്ട് തന്നെ പാർട്ടിയേയും പാർട്ടി നേതാവ് നിതീഷ് കുമാറിനെയും പ്രതിനിധീകരിച്ച് ഞങ്ങൾ ബഹിഷ്‌കരിക്കുന്നു, പാർട്ടിയുടെ മുതിർന്ന നേതാവ് രാം നാഥ് ടാക്കുർ പറഞ്ഞു. അടുത്ത വർഷം ബിഹാറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറും ബിജെപിയും ഒരുമിച്ച് മത്സരിക്കും. ആറാം തവണയും മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിടുന്ന നിതീഷ് കുമാറിന് തങ്ങൾ തടസ്സമാകില്ലെന്ന് ബിജെപി സ്ഥിരീകരിച്ചിട്ടുണ്ട്.

എങ്കിലും 68 കാരനായ നിതീഷും ബിജെപിയും തമ്മിലുള്ള ആശയപരമായ വ്യത്യാസങ്ങൾ വഷളാകുന്നെന്നതിന്റെ സൂചനയാണ് കാശ്മീരും നൽകുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിൽ നടന്ന ഒരു റാലിയിൽ പ്രധാനമന്ത്രിയോടും വേദിയിലെ മറ്റു നേതാക്കളോടുമൊപ്പം 'ഭാരത് മാതാ കി ജയ്' മുഴക്കാൻ നിതീഷ് വിസമ്മതിച്ചത് വിവാദമായിരുന്നു കാശ്മീർ വിഷയത്തിൽ സർക്കാർ സ്വീകരിക്കാൻ പോകുന്ന ഭീമൻ തീരുമാനത്തെക്കുറിച്ച് ജെഡിയുവിന് അറിയാമായിരുന്നു.

രാജ്യസഭയുടെ അപ്പർ ഹൗസിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപിക്ക് പാസാക്കാനായ മുത്തലാഖ് ബില്ലിനെയും കാര്യമായ ചർച്ചകളോ പഠനങ്ങളോ ഇല്ലാതെ ഒരു കാഴ്‌ച്ചപ്പാട് അടിച്ചേൽപ്പിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് ജെഡിയു എതിർത്തു. ജെഡിയുവിന് മുസ്ലീങ്ങളുടെയിടയിൽ കാര്യമായ ഇലക്ടറൽ പിന്തണയുണ്ട്. ഇതിനകം സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച മുത്തലാഖ് ക്രിമിൽ കുറ്റമാക്കുന്നതിനെതിരായിരുന്നു പ്രതിപക്ഷ പാർട്ടികളെ പോലെ തന്നെ ജെഡിയുവും.

നിതീഷും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങൾ സമീപകാലത്ത് രൂക്ഷമാവുകയാണ്. ഭരണപക്ഷത്തുള്ള ദേശീയ സഖ്യത്തിൽ ജെഡിയു ഒറ്റപ്പെടുന്നു. പക്ഷേ വ്യക്തമായ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറിയ മോദി സർക്കാരുമായി ഇടയുന്നത് നല്ലതായിരിക്കില്ലെന്ന പൂർണ ബോധ്യവും നിതീഷിനുണ്ട്. ജെഡിയു - ബിജെപി സഖ്യം പൊതു തിരഞ്ഞെടുപ്പിൽ ബീഹാറിലുള്ള 40 സീറ്റുകളിൽ സീറ്റുകളും നേടിയിരുന്നു. എന്നാൽ ലാലുവിന്റെ മക്കൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ സഖ്യത്തിൽ നിന്നും പുറത്തു പോയ നിതീഷ് അധികാരം നിലനിർത്താൻ ബിജെപിയോടൊപ്പം ചേരുകയായിരുന്നു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read