വാർത്ത

ഞങ്ങൾക്കുവേണ്ടതിന്റെ പാതിപോലും ഇതുവരെ നിങ്ങൾ ഓഫർചെയ്തില്ലെന്ന് പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; ബ്രെക്‌സിറ്റിൽ ഒപ്പിടാൻ ബ്രസ്സൽസിൽ പോയ തെരേസ മെയ്‌ക്ക് നിരാശയോടെ മടങ്ങേണ്ടിവരും

ലണ്ടൻ: എങ്ങനെയും ബന്ധം വേർപെടുത്താൻ നിൽക്കുന്ന ബ്രിട്ടനിൽനിന്ന് സമ്മർദം ചെലുത്തി പരമാവധി ഊറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ യൂണിയൻ. ബ്രെക്‌സിറ്റ് ചർച്ചകൾക്കായി ബ്രസ്സൽസിലെത്തിയ തെരേസ മെയ്‌ നിരാശയോടെ മടങ്ങേണ്ടിവന്നതും ആ സമ്മർദത്തിന് വഴിപ്പെടാത്തതുകൊണ്ടുതന്നെ. ഞങ്ങൾക്ക് വേണ്ടതിന്റെ പാതിപോലും ഇതുവരെ തന്നില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രിട്ടന്റെ വിടുതൽ ചർച്ചകളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ ചർച്ചചെയ്തുറപ്പിക്കുന്നതിനാണ് തെരേസ ബ്രസൽസിലെത്തിയത്. എന്നാൽ, വെറും ന്നരമിനിറ്റുകൊണ്ട് തെരേസയുടെ നിർദേശങ്ങൾ അവഗണിച്ച യൂറോപ്യൻ നേതാക്കൾ, വിടുതലിന് മുന്നോടിയായി കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും വ്യക്തമാക്കി. നാം പാതിഘട്ടത്തിൽ്‌പ്പോലും എത്തിയിട്ടില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ ചർച്ചയ്ക്കിടെ പറഞ്ഞത്.. മാക്രോണിന്റെ നിലപാട് വ്യാപാരചർച്ചകളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

നടപടികൾ വേഗത്തിലാക്കി ബ്രെക്‌സിറ്റ് നടപ്പാക്കാൻ അനുവദിക്കണമെന്ന തെരേസയുടെ അപേക്ഷ വെറും ഒന്നരമിനിറ്റിനുള്ളിലാണ് നിരാകരിക്കപ്പെട്ടത്. ജർമൻ ചാൻസലർ ആംഗല മെർക്കലുൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടുതൽ കടുത്ത വ്യവസ്ഥകൾ വേണ്ടിവരുമെന്ന സൂചനയും നൽകി. ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ, കരാറില്ലാതെതന്നെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ഇടടയ്ക്ക് തെരേസ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അതംഗീകരിക്കില്ലെന്ന നിലപാടിലാമ് യൂറോപ്യൻ യൂണിയൻ കമ്മിഷൻ തലവൻ ഴാങ് ക്ലോഡ് ജങ്കർ.

ചർച്ചകൾ അനിശ്ചിതത്വത്തിലാണെന്ന റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡൻര് ഡൊണാൾഡ് ടസ്‌കിന്റെ അഭിപ്രായം. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾ, ഭാവിയിൽ അവർതമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാകണമെന്ന ആലോചനയിലാണെന്ന് ടസ്‌ക് പറഞ്ഞു. എന്നാൽ, ബ്രസൽസിലെ ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചർച്ചകൾ ഇനിയും മുന്നേറാനുണ്ടെന്ന വ്യക്തമായ സൂചനയാണ് തെരേസ മെയ്‌ നൽകിയത്.

20 ബില്യൺ പൗണ്ടാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയന് നഷ്ടപരിഹാരമായി നൽകാമെന്ന് ഏറ്റിരിക്കുന്നത്. പണം സംബന്ധിച്ച ചർച്ചകളിൽ അത് അവസാന വാക്കല്ലെന്നും തെരേസ വ്യക്തമാക്കിയിരുന്നു. അന്തിമഘട്ടത്തിൽ അത് 60 ബില്യൺ പൗണ്ടുവരെ ഉയർന്നേക്കാമെന്ന സൂചനയുമുണ്ട്. എന്നാൽ, വ്യാപാരകരാർ സംബന്ധിച്ച ചർച്ചകളിൽ കൂടുതൽ കടുത്ത നിലപാടുകളുമായി യൂറോപ്യൻ യൂണിയൻ നേതാക്കൾ നിലകൊള്ളുന്നത് ചർച്ച തന്നെ അസാധ്യമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്.

നാലുകാര്യങ്ങളിലാമ് ചർച്ച വഴിമുട്ടിനിൽക്കുന്നത്. ഒന്ന് വിടുതലിന് പകരമായി ബ്രിട്ടൻ നൽകേണ്ട നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കം. രണ്ട്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം. നോർത്തേൺ അയർലൻഡിന്റെ അതിർത്തി അടയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് മൂന്നാമത്തേത്. രണ്ടുവർഷംകൊണ്ട് വിടുതൽ കരാർ പൂർണമാവുകയും യൂറോപ്യൻ യൂണിയൻ കോടതികൾക്ക് ബ്രിട്ടീഷ് പൗരന്മാരുടെ മേലുള്ള നിയന്ത്രണം ഇല്ലാതാവുകയും ചെയ്യുകയെന്നതാണ് നാലാമത്തെ കാര്യം.

 

MNM Recommends


Most Read