നിഖിൽ തോമസ് എന്ന വിദ്യാർത്ഥി ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവ്വകലാശാല; നിയമനടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ; ഗുരുതരമായ കുറ്റമെന്ന് കേരളാ യൂണിവേഴ്സിറ്റി വിസിയും; നേതാവിനെ വെള്ള പൂശാൻ എത്തിയ എസ്എഫ്ഐക്ക് കനത്ത തിരിച്ചടി
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ വെള്ളപൂശാൻ രംഗത്തെത്തിയ എസ്എഫ്ഐക്ക് കനത്ത തിരിച്ചടി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാലയും രംഗത്തുവന്നതോടെയാണ് എസ്എഫ്ഐ വിവാദങ്ങൾക്ക് നടുവിലായത്. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി. മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.
എംഎസ്എം കോളേജ് മുൻ യൂണിറ്റ് സെക്രട്ടറി നിഖിൽ തോമസിന് പ്രവേശനം നൽകുന്നതിൽ മാനേജർക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകൾ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജർക്കും പ്രിൻസിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാർശ ചെയ്തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.
അതേസമയം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നമ്മലും രംഗത്തുവന്നു. സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് വിസി ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു.
നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അദ്ധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കുമെന്നും വി സി അറിയിച്ചു.
നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പുരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പൊലീസിൽ പരാതി നൽകും. കലിംഗ അറിയാതെ നൽകിയതാണെങ്കിൽ യുജിസിയെ അറിയിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനിൽ ആണെന്ന് ഉറപ്പിച്ചുവെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പ്രതികരണം. വ്യാജ സർട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്ഐ കലിംഗ സർവകലാശാലയിൽ അഡ്മിഷൻ എടുത്ത ശേഷം കേരള യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേർന്നുവെന്ന ആരോപണങ്ങളെ തുടർന്ന് നിഖിൽ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. നിഖിൽ തോമസ് ഇപ്പോൾ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വർഷ എം കോം വിദ്യാർത്ഥിയാണ്. ഇതേ കോളേജിൽ തന്നെയാണ് 2017-20 കാലഘട്ടത്തിൽ ബികോം ചെയ്തത്. പക്ഷേ നിഖിൽ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വർഷത്തെ ഇടവേളക്ക് ശേഷം നിഖിൽ ഇവിടെ തന്നെ എം കോമിന് ചേർന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റായിരുന്നു.
2019 മുതൽ കലിംഗയിൽ പഠിച്ചെന്നാണ് നിഖിലിന്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജിൽ നിഖിലിന്റെ ജുനിയർ വിദ്യാർത്ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാർട്ടിക്ക് പരാതി നല്കിയത്. സംഭവത്തിൽ 2019 ൽ താൻ കേരളയിലെ രജിസ്ട്രേഷന് ക്യാൻസൽ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ൽ നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും 2020 ൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങളിൽ നിന്ന് നിഖിലിനെ നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം സിപിഎം ജില്ല സെക്രട്ടറി ആർ നാസർ സ്ഥിരീകരിക്കുകയും ചെയ്തു.ഡിഗ്രിയുടെ കാര്യത്തിൽ പ്രശ്നമുണ്ടെന്ന് നിഖിൽ തോമസും സമ്മതിച്ചു. എന്നാൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് വിശദീകരണം. തനിക്ക് 26 വയസ്സായതു കൊണ്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നും നിഖിൽ പ്രതികരിച്ചു.
MNM Recommends
-
18 വയസ്സ് തികയാനുള്ള ദിയയുടെ കാത്തിരിപ്പിന് ഇന്ന് അവസാനം; കരൾ രോഗബാധിതയായ അമ്മയ്ക്ക് ഇനി ധൈര്യമായി കരൾ പകുത്ത് നൽകാം -
2022ൽ പുറത്താക്കിയത് മുതലപ്പൊഴി വിവാദത്തിൽ; ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കെപിസിസിയുടെ താൽകാലിക ചുമതലയിൽ എത്തിയപ്പോൾ ഹസൻ തിരിച്ചെടുത്തു; സുധാകരൻ കസേരയിൽ എത്തിയപ്പോൾ വീണ്ടും പുറത്ത്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് കോൺഗ്രസിൽ സംഭവിക്കുന്നത് -
മുന്നൂറു വർഷം പഴക്കമുള്ള ഇംഗ്ലണ്ടിലെ പ്രസിദ്ധമായ സിക്കമോർ ഗ്യാപ് ട്രീ മുറിച്ചു കളഞ്ഞ രണ്ടു പേർക്കെതിരെ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി പൊലീസ്; മരം മുറിച്ച് കളഞ്ഞ വകയിലുള്ള നഷ്ടം കണക്കാക്കിയിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടം -
യു. കെ യൂണിവേഴ്സിറ്റികളെ കുറിച്ച് അന്വേഷിക്കുന്ന ഏജൻസിക്ക് വിദേശ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച പരാതികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2023- ൽ ഏറ്റവുമധികം വിദേശ വിദ്യാർത്ഥികൾ എത്തിയത് ഇന്ത്യയിൽ നിന്നും; ഇപ്പോൾ അധികം വിദ്യാർത്ഥികൾ എത്തുന്നത് യു എ ഇ യിൽ നിന്നും -
കൊടും വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ആറളംഫാമിലെ ആദിവാസി ജനത; ആന പേടി കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലും തൊണ്ട നനയ്ക്കാനാവാതെ നരകയാതന; ജലനിധി പദ്ധതികളും നിലക്കുമ്പോൾ -
അതിഥി തൊഴിലാളി ചികിത്സ കിട്ടാതെ കുഴഞ്ഞു വീണു മരിച്ചത് മനുഷ്യരഹിതമായ നരഹത്യയെന്ന് തെളിഞ്ഞു; പൊലിസ് കൊണ്ടു വന്നിട്ടും അവശനിലയിലായ യുവാവിന് ചികിത്സ നൽകാതെ ഇറക്കിവിട്ടു; പുനരന്വേഷണവുമായി വീണ്ടു ആരോഗ്യവകുപ്പ്; കണ്ണൂരിലേത് അനാസ്ഥയുടെ ജീവനെടുക്കൽ -
പോക്സോ കേസ് അതിജീവിത മരിച്ചതു കഴുത്തു ഞെരിഞ്ഞതുമൂലം ശ്വാസംമുട്ടി; മരണം സംഭവിച്ചത് കഴുത്തിൽ മുറുക്കിയിരുന്ന ബെൽറ്റ് കാരണം: ബെൽറ്റ് സ്വയം കഴുത്തിൽ ചുറ്റിയതോ മറ്റാരെങ്കിലും ചെയ്തതോ എന്ന് ഉടൻ സ്ഥിരീകരിക്കും -
തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തു; രാഹുലിന്റെ അമ്മയും സഹോദരിയും സംശയ നിഴലിൽ; പീഡിപ്പിച്ച ശേഷം ജർമ്മൻപൗരനായ മലയാളി മുങ്ങിയത് ബംഗ്ലൂരുവിലേക്കോ? ഭർത്താവിന്റേത് സൈക്കോ ആക്രമണമെന്ന് നവ വധു; രാഹുൽ ഒളിവിൽ തുടരുമ്പോൾ -
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം; തീ പിടിച്ചത് ചെരുപ്പ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്ത്: ആളപായമില്ല -
കാലവർഷം മെയ് 31നു കേരളത്തിലെത്തും; സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനൽമഴ: ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് -
മുത്തച്ഛന്റെ മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ വായപൊത്തിയ ശേഷം ഭീഷണിപ്പെടുത്തി പുറത്തെത്തിച്ചു; വയലിലെത്തിച്ച് പീഡിപ്പിച്ച ശേഷം സ്വർണ്ണക്കമ്മൽ ഊരിയെടുത്ത് പ്രതി മുങ്ങി; ആദ്യം കണ്ട വീട്ടിലെത്തി അഭയം തേടി കുരുന്ന്: കാസർകോട്ടെ പത്തു വയസ്സുകാരിക്ക് നേരിടേണ്ടി വന്നതുകൊടുംക്രൂരത -
മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ: സംഘർഷം -
സാം കറൻ മുന്നിൽ നിന്ന് പട നയിച്ചതോടെ സഞ്ജുവിനും ടീമിനും നിരാശ; രാജസ്ഥാനെ പഞ്ചാബ് കിങ്സ് കീഴടക്കിയത് അഞ്ചുവിക്കറ്റിന്; തുടർച്ചയായ നാലാം തോൽവിയുടെ നാണക്കേടിന് പുറമേ ബാറ്റിംഗിലും സഞ്ജു നിരാശപ്പെടുത്തി -
നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു -
വടകരയിൽ 'കാഫിർ ' പ്രയോഗത്തിന്റെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്ക് എതിരെ കേസെടുക്കണം; എന്നിട്ടാവാം സർവ്വകക്ഷിയോഗം; തമ്മിലടിപ്പിച്ച് ചോര ഊറ്റാൻ വരുന്ന, ആട്ടിൻ തൊലിട്ട ചെന്നായയെ തിരിച്ചറിയണമെന്ന് വി പി ദുൽഖിഫിൽ -
സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; അക്രമി നാലുതവണ വെടിവച്ചതായി റിപ്പോർട്ട്; ഫിക്കോയ്ക്ക് ഉടനടി അടിയന്തര ചികിത്സ നൽകി; അക്രമി പിടിയിൽ -
ഇരിക്കൂറിൽ സഹോദരനെ കുത്തിക്കൊന്ന് ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ; പ്രതി കടുംകൈ കാട്ടിയത് മദ്യലഹരിയിൽ വാക്കേറ്റം മൂത്തതോടെ -
നെടുമങ്ങാട് മീര കൊലക്കേസ്: അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവും 3.50 ലക്ഷം രൂപ വീതം പിഴയും ശിക്ഷ; പിഴയൊടുക്കാത്ത പക്ഷം 8 വർഷം അധിക കഠിന തടവ്; വിധി പറഞ്ഞത് തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി -
പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ -
സച്ചിൻ ടെൻഡുൽക്കറുടെ സുരക്ഷാ സേനാംഗം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; കടുംകൈ കാട്ടിയത് ജാംനേറിലെ വീട്ടിൽ അവധിക്ക് പോയപ്പോൾ; കേസെടുത്ത് പൊലീസ്
Most Read
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തു; രാഹുലിന്റെ അമ്മയും സഹോദരിയും സംശയ നിഴലിൽ; പീഡിപ്പിച്ച ശേഷം ജർമ്മൻപൗരനായ മലയാളി മുങ്ങിയത് ബംഗ്ലൂരുവിലേക്കോ? ഭർത്താവിന്റേത് സൈക്കോ ആക്രമണമെന്ന് നവ വധു; രാഹുൽ ഒളിവിൽ തുടരുമ്പോൾ
- വടകരയിൽ 'കാഫിർ ' പ്രയോഗത്തിന്റെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്ക് എതിരെ കേസെടുക്കണം; എന്നിട്ടാവാം സർവ്വകക്ഷിയോഗം; തമ്മിലടിപ്പിച്ച് ചോര ഊറ്റാൻ വരുന്ന, ആട്ടിൻ തൊലിട്ട ചെന്നായയെ തിരിച്ചറിയണമെന്ന് വി പി ദുൽഖിഫിൽ
- 'വിസ്മയ, ഉത്ര കേസുകൾ റിപ്പോർട്ടർമാർ തള്ളി ഉണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല; ഇതെല്ലാം ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ': ഗാർഹിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതി ഗൗരവമായി എടുത്തില്ല; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
- അമ്മക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി; കുറച്ച് നാൾ കൂടി ജീവിച്ചിരിക്കാൻ കാരണം ഗോഡ്ഫാദർ സിനിമ; ന്യുഡൽഹി ആണ് അറിയപ്പെടുന്ന നടൻ ആക്കി മാറ്റിയത്; വിജയരാഘവൻ മനസ് തുറക്കുമ്പോൾ
- സാം കറൻ മുന്നിൽ നിന്ന് പട നയിച്ചതോടെ സഞ്ജുവിനും ടീമിനും നിരാശ; രാജസ്ഥാനെ പഞ്ചാബ് കിങ്സ് കീഴടക്കിയത് അഞ്ചുവിക്കറ്റിന്; തുടർച്ചയായ നാലാം തോൽവിയുടെ നാണക്കേടിന് പുറമേ ബാറ്റിംഗിലും സഞ്ജു നിരാശപ്പെടുത്തി
- സച്ചിൻ ടെൻഡുൽക്കറുടെ സുരക്ഷാ സേനാംഗം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; കടുംകൈ കാട്ടിയത് ജാംനേറിലെ വീട്ടിൽ അവധിക്ക് പോയപ്പോൾ; കേസെടുത്ത് പൊലീസ്