വാർത്ത

ഉത്രാടത്തിന് നടുറോഡിൽ സദ്യ വിളമ്പി പ്രതിഷേധം; റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സദ്യവിളമ്പിയത് ഐഎൻടിയുസി നായരമ്പലം മണ്ഡലം കമ്മറ്റി  

കൊച്ചി; ഉത്രാടത്തിന് നടുറോഡിൽ സദ്യ വിളമ്പി പ്രതിഷേധിച്ച് ഐഎൻടിയുസി. തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താതിന്റെ പേരിൽ നടുറോഡിൽ സദ്യ വിളമ്പി പ്രതിഷേധിച്ചത്. ഉത്രാട നാളിൽ ഐഎൻടിയുസി നായരമ്പലം മണ്ഡലം കമ്മറ്റിയാണ് വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. നെടുങ്ങാട് ഹെർബർട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ശോചീനിയാവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു നടുറോഡിൽ സദ്യ വിളമ്പിയത്.

മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് സത്യൻ അധ്യക്ഷത വഹിച്ച സമരം നായരമ്പലം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. ഹെർബർട്ട് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോടികൾ വാഗ്ദാനം നൽകുന്നതല്ലാതെ യാതൊരു നടപടിയും എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ജോബി വർഗ്ഗീസ് പറഞ്ഞു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read