വാർത്ത

പാളയത്ത് ഹോട്ടലിൽ യുവതിക്ക് നേരെ പട്ടാപ്പകൽ അതിക്രമം; ഭക്ഷണം കഴിക്കാനെത്തിയെ യുവതിയെ ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു പിടിച്ചു; ജാർഖണ്ഡ് സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം. പാളയം ചന്തയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് യുവതിക്കു നേരെ ജീവനക്കാരന്റെ അതിക്രമമുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയെ യുവതിയെ ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു പിടിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശിയായ രാംചദുർ ധുരിയെ കന്റോന്മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനിടെ പിന്നിലൂടെ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

MNM Recommends


Most Read