ആദ്യം ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു; ഓർഡർ ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ മാവേലിക്കരയിൽ നിന്നും പണിയിച്ചു; ലക്ഷ്യമിട്ടത് മകളേയും അമ്മയേയും വിവാഹത്തിൽ നിന്ന് പിന്മാറിയ പൊലീസുകാരിയേയും കൊല്ലാൻ; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ നില മെച്ചപ്പെടുന്നു; ശ്രീമഹേഷിന്റേത് 'സൈക്കോ ക്രൂരത'
മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയതായാണ് വിവരം. മാവേലിക്കര സബ് ജയിലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് മകൾ നക്ഷത്രയെ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. തൊട്ടടുത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് അവരെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
അതിനിടെ ശ്രീമഹേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ മാതാപിതാക്കൾ രംഗത്തു വന്നു. ഭാര്യ വിദ്യയേയും ഇയാൾ കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി വിദ്യയുടെ അമ്മ രാജശ്രീ ആരോപിച്ചു. പ്രതി പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു. മൂന്നുവർഷം മുൻപാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ.
കഴിഞ്ഞ ദിവസമാണ് ശ്രീമഹേഷ് മകൾ നക്ഷത്രയെ മഴുകൊണ്ട് വെട്ടിക്കൊന്നത്. തടയാനെത്തിയ ഇയാളുടെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിരുന്നു. സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഇയാൾ മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിയേ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇയാൾ മൂന്നുപേരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ ലക്ഷ്യമിട്ടത്.
പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടത്തുന്നതിനായി ഓൺലൈനിൽ മഴു വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓർഡർ ചെയ്തെങ്കിലും ലഭിച്ചില്ല. തുടർന്ന് മഴു മാവേലിക്കരയിൽ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാൾ മകൾ നക്ഷത്രയുടെ കഴുത്ത് അറുത്തുകൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കട്ടിലിന് അടിയിൽ നിന്നും മഴു കണ്ടെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയ്ക്ക് തെളിവാണ് ഈ മഴു.
അമ്മ സുനന്ദയെയും മഹേഷ് വെട്ടിയെങ്കിലും ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. സുനന്ദയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെയും പ്രതി മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
MNM Recommends
-
അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം -
കണ്ണൂരിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; കൈക്കാലുകൾ കെട്ടിയിട്ട് കുറ്റിക്കാട്ടിൽ തള്ളിയത് സദാചാര ഗുണ്ടാ ക്വട്ടേഷൻ; അക്രമിസംഘത്തിലെ രണ്ടു യുവാക്കൾ അറസ്റ്റിൽ; പൊലിസ് പിടിയിലായവരിൽ പതിനേഴു വയസുകാരനും -
ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം -
നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയിൽ അറസ്റ്റിലായത് മൂന്നു പേരും ഇന്ത്യൻ പൗരന്മാർ; കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കനേഡിയൻ പൊലീസ്; ഇന്ത്യൻ സർക്കാറുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്നും വിശദീകരണം -
ഗസ്സയിൽ വെടിനിർത്താൻ ഹമാസും ഇസ്രയേലും വിട്ടുവീഴ്ചക്ക്; ആദ്യഘട്ടത്തിൽ ഹമാസ് വനിത, സിവിലിയൻ ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായം എത്തിക്കാൻ ഗസ്സയിലെ തീര റോഡിൽനിന്ന് പിന്മാറാൻ ഇസ്രയേൽ സൈന്യവും; മൂന്നുഘട്ട വെടിനിർത്തലിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട് -
മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ -
'പവർക്കട്ട്' എന്ന വാക്ക് ഉപയോഗിക്കാതെ കെ.എസ്.ഇ.ബിയുടെ കണ്ണിൽ പൊടിയിൽ തന്ത്രം! പ്രാദേശിക വൈദ്യുതി നിയന്ത്രണം കടുകട്ടിയാകും; രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഉറക്കം പോയി മലയാളികൾ -
ആ ഒരു കോടി രൂപയിൽ ഇനി സിപിഎമ്മിന് തൊടാൻ കഴിയില്ലേ? രേഖ ഹാജരാക്കുകയോ കൃത്യമായ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ തുക പിടിച്ചെടുക്കും; അക്കൗണ്ട് മരവിപ്പിച്ചത് പണത്തിന്റെ സ്രോതസിന്റെ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ; ലെവിയും സംഭാവനയുമെന്ന ജില്ലാ സെക്രട്ടറിയുടെ വിശദീകരണം മാത്രം പോരാ! -
ജെസ്ന കേസിൽ പിതാവ് കോടതിയിൽ തെളിവുകൾ കൈമാറി; ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ മുമ്പ് സിബിഐ പരിശോധിച്ചിരുന്നോ എന്ന് കോടതി; കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടു; ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല; മറ്റൊരു സുഹൃത്താണ് പിന്നിലെന്ന് പിതാവ് ജയിംസ് ജോസഫ് -
മരണത്തെ മുഖാമുഖം കണ്ടപ്പോഴും രാജ്യസ്നേഹം മുറുകെ പിടിച്ചു; ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഇന്ത്യൻ പട്ടാളക്കാരെ ശുശ്രൂഷിച്ച കരുത്ത്; ഇന്തോ-പാക് യുദ്ധത്തിൽ നിന്നും പലപ്പോഴും രക്ഷപ്പെട്ടത് ട്രെഞ്ചുകളിലേക്ക് ചാടി: ഓർമകൾ ബാക്കിയാക്കി ലഫ്. കേണൽ കെ.കെ.മീനാക്ഷി യാത്രയായി -
രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ടിൽ പ്രതിഷേധം കനത്തു; അന്വേഷണ റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവിട്ടു; കോടതിയിൽ ലഭിച്ച റിപ്പോർട്ട് തള്ളണമെന്ന് ഡിജിപി അപേക്ഷ നൽകും; കോളിളക്കം സൃഷ്ടിച്ച ആത്മഹത്യാ കേസിൽ വീണ്ടും അന്വേഷണം -
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം -
തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 1.90 കോടി രൂപ: 49കാരന് നഷ്ടമായത് 1.44 കോടി രൂപ -
കേരനിരകളാടുന്ന കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ; കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
കൗൺസിൽ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷവും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പുറത്താക്കാനുള്ള നീക്കമില്ല; നീക്കം പ്രധാനമന്ത്രി മാറിയാലും ചുരുങ്ങിയ സമയത്തിനുള്ളിൽ നടക്കുവാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തുകയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ -
തിരുവല്ലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് ഇൻഷുറൻസ് കമ്പനി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -
അടച്ചിട്ടവീടിനുള്ളിൽ വയോദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം -
കൊല്ലത്ത് ദമ്പതികളും ബന്ധുവായ സ്ത്രീയും വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ; ദമ്പതികളുടെ മരണം കുളിക്കാനിറങ്ങിയ ബന്ധുവായ സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ -
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ -
വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത്
Most Read
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- കേരനിരകളാടുന്ന കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ; കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ
- 'ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ല; കണ്ടക്ടറോടാണ് സംസാരിച്ചത്; പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജം; അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ചു'; നിയമനടപടി തുടരുമെന്ന് സച്ചിൻ ദേവ്
- വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത്