ന്യൂസീലാൻഡ്

ന്യൂസിലന്റിലെ വാടക പരിഷ്‌കരണ നിയമത്തിൽ അടിമുടി മാറ്റം വരുത്തുന്ന ബിൽ പാർലമെന്റിൽ; നിയമം ലംഘിക്കുന്നവർക്ക് പിഴകൾ ഇരട്ടിയാക്കുന്നതടക്കം മാറ്റങ്ങൾ ഉള്ള ബില്ലിന് എതിർപ്പും ശക്തം

ന്യൂസിലാന്റിലെ റെസിഡൻഷ്യൽ വാടക മാർക്കറ്റിനായുള്ള നിയമങ്ങൾ പരിഷ്‌കരിക്കുന്ന ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലീലൂടെ വാടകക്കാർക്കും ഭൂവുടമകൾക്കുമായി കൂടുതൽ സുരക്ഷിതവുമായ വാടക വിപണിയാണ് സർക്കാർ ലക്ഷ്യം വക്കുന്നതെങ്കിലും ബില്ലിനെതിരെ എതിർപ്പുകളും ശക്തമായി.

വാടക വീടുകളിൽ താമസിക്കുന്ന 609,700 കുടുംബങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്‌കാരങ്ങൾ ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. അതേപോലെ വാടകക്കാരുടെയും ഭൂവുടമകളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭവനമന്ത്രി അറിയിച്ചു.

നിയമം ലംഘിക്കുമ്പോൾ സാമ്പത്തിക പിഴകൾ വർദ്ധിപ്പിക്കുക,യാതൊരു കാരണവുമില്ലാതെ ഭൂവുടമകൾക്ക് വാടകക്കാരെ ഒഴിപ്പാക്കുള്ള നീക്കം അവസാനിപ്പിക്കുക, വാടക ബിഡ്ഡിങ് നിരോധിക്കുക, എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

കൂടാതെ അപകടങ്ങളിൽ ഫർണിച്ചറുകളും ഉപകരണങ്ങളും സുരക്ഷിതമാക്കുന്നതിനുള്ള ബ്രാക്കറ്റുകൾ, ബേബി പ്രൂഫ് പ്രോപ്പർട്ടി, വിഷ്വൽ ഫയർ അലാറങ്ങളും ഡോർബെല്ലുകളും ഇവ ഇൻസ്റ്റാൾ ചെയ്യുക, ചിത്രങ്ങളും മറ്റും തൂക്കിയിടുക എന്നിവ പോലുള്ള ചെറിയ മാറ്റങ്ങൾ വാടകക്കാർക്ക് നൽകാമെന്ന് ഉറപ്പുവരുത്തി വാടക സ്വത്തുക്കൾ സുരക്ഷിതവും കൂടുതൽ സജീവവുമാക്കുക എന്നിവയും നിർദ്ദേശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

MNM Recommends


Most Read