സിനിമ

നൗറീൻ ഡിവുൾഫ്; അമേരിക്കൻ പ്രേക്ഷകരുടെ മനം കവർന്ന ഇന്ത്യൻ ഹൂറി; തനിക്ക് മതമില്ലെന്ന പ്രഖ്യാപിച്ച വിപ്ലവകാരി

ന്ത്യക്കാരായ മുസ്ലിം ദമ്പതികളുടെ മകളായിപ്പിറന്ന് അമേരിക്കൻ സിനിമയിലെ താരമായി മാറിയ ചരിത്രമാണ് നൗറീൻ ഡിവുൾഫിനുള്ളത്. പൂണെയിലാണ് ഇവരുടെ മാതാപിതാക്കളുടെ സ്വദേശം. 1984 ഫെബ്രുവരി 28ന് ന്യൂയോർക്ക് സിറ്റിയിലാണ് നൗറീൻ ജനിച്ചത്. ബോസറ്റൺ യൂണിവേഴ്‌സിറ്റിയിലായിരുന്നു ഇവരുടെ വിദ്യാഭ്യാസം. വെസ്റ്റ് ബാങ്ക് സ്റ്റോറി, ഗോസ്റ്റ്‌സ് ഓഫ് ഗേൾഫ്രണ്ട്‌സ് പാസ്റ്റ്, ദി ബാക്ക് അപ്പ് പ്ലാൻ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെയാണ് നൗറീൻ ശ്രദ്ധേയയാകുന്നത്.

അക്കാദമി അവാർഡ് നേടിയ ഷോർട്ട്ഫിലിമായ വെസ്റ്റ് ബാങ്ക് സ്റ്റോറിയിലൂടെയായിരുന്നു നൗറീൻ അഭിനയത്തിൽ ഹരിശ്രീ കുറിച്ചത്. ഇതിൽ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് അവർ അവിസ്മരണീയമാക്കിയത്. പാട്ടുപാടുകയും നൃത്തമാടുകയും ചെയ്യുന്ന ഫലസ്തീനിയൻ കാഷ്യറായ ഫാത്തിമ ഒരു ഇസ്രയേൽ സൈനികനുമായി പ്രണയത്തിലാകുന്ന അപൂർവകഥയാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. 2009നും 2011നും ഇടയിലുള്ള കാലത്ത് നിരവധി കോമഡി ടെലിവിഷൻ സീരീസകളിലും സിനിമകളിലും നൗറീൻ ഭാഗഭാക്കായിട്ടുണ്ട്. എൻബിസിയുടെ ഔട്ട്‌സോഴ്‌സ്ഡ് , ടിഎൻടിയുടെ ഹോത്ത്‌റോൺ, എംടിവിയുടെ ഹാർഡ് ടൈംസ് ഓഫ് ആർജെ ബെർഗർ, മാൻ ഈറ്റർ തുടങ്ങിയവ അവയിൽ ചിലതാണ്.

ഇതിന് പുറമെ നിരവധി സൂപ്പർഹിററ് ചിത്രങ്ങളും നൗറീന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. ഓഷ്യൻസ് തേർട്ടീൻ, ദി ബാക്ക് അപ്പ് പ്ലാൻ,ഗോസ്റ്റ് ഓഫ് ഗേൾഫ്രണ്ട്‌സ് പാസ്റ്റ്, ദി ഗുഡ്‌സ്: ലൈവ് ഹാർഡ്,സെൽഹാർഡ് തുടങ്ങിയവ അവയിൽ ചിലതാണ.് 2009ൽ നൗറീൻ ദി ടാക്വാകോർസിൽ വേഷമിട്ടു. 2010ൽ ഇത് സൺഡാൻസിൽ പ്രീമിയർ ചെയ്തിരുന്നു. 2012 മുതൽ എഫ്എക്‌സിൽ പ്രക്ഷേപണം ചെയ്യപ്പെട്ട ടിവി പരമ്പരയായ ആംഗർ മാനേജ്‌മെന്റിൽ ചാർലി ഷീനൊപ്പം നൗറീൻ ഭാഗഭാക്കായി. 2014ൽ കോമഡി നിൻജ ഫിലിം ആൻഡ് സ്‌ക്രീൻപ്ലേ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നൗറീൻ ഡിവുൾഫിന് ലഭിച്ചു. കോഫീ, കിൽ ബോസ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പ്രസ്തുത പുരസ്‌കാരം ലഭിച്ചത്.

അമേരിക്കൻ ഡ്രീംസ്, നാഷണൽ ലാംപൂൺസ് പ്ലെഡ്ജ് ദിസ്, അമേരിക്കനൈസിങ് ഷെല്ലി, ദി കംബാക്ക്‌സ്, കില്ലർ പാഡ്, പൾസ് 2 ആഫ്റ്റർലൈഫ്, പൾസ്3 ഇൻവേഷൻ, ദി സ്ട്രിപ്പ്, ദി ഗുഡ്‌സ് : ലൈവ് ഹാർഡ്, സെൽ ഹാർഡ്, ദി 41 ഇയർ ഓൾഡ് വെർജിൻ ഹൂ നോക്ക്ഡ് അപ്പ് സാറാ മാർഷൽ ആൻഡ് ഫെൽറ്റ് സൂപ്പർബാഡ് എബൗട്ട് ഇറ്റ്, ബ്രേക്ക് വേ, ദി ബേബിമെയ്‌ക്കേർസ്, സാംബസിയ, ദേ കെയിം ടുഗെദർ എന്നിവയാണ് നൗറീന്റെ മറ്റ് ചിത്രങ്ങൾ.

സിഎസ്‌ഐ: എൻവൈ, ഗേൾഫ്രണ്ട്‌സ്, വെൽക്കം ടു ജംഗിൾ ജിം, മൈൻഡി ആൻഡ് ബ്രെൻഡ, നമ്പേർസ്, ലൗ ഇൻക്, റിവെഞ്ച്, കോർട്ട്‌റൂം കെ, ചക്ക്, വെൽകം ടു ദി ക്യാപ്റ്റയിൻ, ടു ഡോളർ ബീർ, 90210, റെനോ 911, ടിൽ ഡത്ത്, ദി ഹാർഡ് ടൈംസ് ഓഫ് ആർജെ ബെർഗർ, ഹെയ്ൽ മേരി, ഹാപ്പി എൻഡിങ്‌സ്, ഗാർഫങ്കെൽ ആൻഡ് ഓട്ടെസ് എന്നിവ നൗറീന്റെ ടിവി സീരീസുകളാണ്. ഇതിന് പുറമെ വെബ്‌സീരീസുകളായ ഫസ്റ്റ് ഡേറ്റ്‌സ് വിത്ത് ടുബൈ ഹാരിസ്, ബേണിങ് ലൗ എന്നിവയിലും നൗറീൻ ഭാഗഭാക്കായിരുന്നു.

മാക്‌സിം മാഗസിൻ ഈ വർഷം പുറത്തിറക്കിയ ഹോട്ട് 100 ലിസ്റ്റിൽ നൗറീന് 93ാം സ്ഥാനമുണ്ടായിരുന്നു. രണ്ടാമത്തെ പ്രാവശ്യമാണീ ബഹുമതി അവർക്ക് കരഗതമാകുന്നത്. മോസ്റ്റ് ഡിസൈറബിൾ വുമൺ ഓൺ ദി പ്ലാനറ്റ് എന്നാണ് മാഗസിന്റെ വായനക്കാർ ഇവരെ വിശേഷിപ്പിച്ചത്. 2009ൽ നൈലോൺ മാഗസിന്റെ ടോപ്പ് 30 അണ്ടർ 30 എന്ന ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു. ഇതിന് പുറമെ ഡീറ്റെയിൽസ്, മെൻസ് ഹെൽത്ത്, സിങ്ക്, ജയന്റ്, കോംപ്ലക്‌സ് തുടങ്ങിയ മാഗസിനുകളിൽ ഇവരുടെ സാന്നിധ്യമുണ്ടായി. ക്ലിച്ചെ, ഡാർപൻ, അനോഖി, ഈസ്റ്റ് വെസ്റ്റ് വുമൺ, ഓഡ്രേ എന്നീ പ്രശസ്തമായ മാഗസിനുകളുടെ കവർ ചിത്രങ്ങളിലും നൗറീൻ സ്ഥാനം പിടിച്ചു.

നാഷണൽ ഹോക്കി ലീഗ് ഗോൾടെൻഡർ റിയാൻ മില്ലെറെയാണ് നൗറീൻ വിവാഹം ചെയ്തത്. 2011 സെപ്റ്റംബർ മൂന്നിനായിരുന്നു ഇവരുടെ വിവാഹം. തനിക്ക് മതമില്ലെന്ന പ്രഖ്യാപിക്കാൻ വിശാലമനസ്‌കത കാണിച്ച കലാകാരി കൂടിയാണ് നൗറീൻ.

 

MNM Recommends


Most Read