കായികം

സച്ചിൻ ബേബിക്കെതിരെ ടീം അംഗങ്ങൾ ഒപ്പിട്ട കത്ത് പുറത്ത് വന്നത് ദൗർഭാഗ്യകരം; ടീമിനകത്ത് നടന്ന ചർച്ച പുറത്ത് പോയത് എങ്ങനെയെന്നും അറിയില്ല; സച്ചിന് പകരം നായകനാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സഞ്ചു സാംസൺ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ കളിക്കാർ നൽകിയ കത്തിൽ കെ.സി.എയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് കേരളത്തിന്റെ സൂപ്പർ താരം സഞ്ജു വി സാംസൺ. കത്ത് പുറത്തായതിൽ വിഷമമുണ്ടെന്നും ടീമിനകത്ത് നടന്ന ചർച്ച എങ്ങിനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും സഞ്ജു പറഞ്ഞു. ടീമിനകത്തെ പ്രശ്‌നങ്ങൾ ഉണ്ടെന്നത് സത്യമാണെന്ന് പരോക്ഷമായി സമ്മതിക്കുക കൂടിയാണ സഞ്ചു. കഴിഞ്ഞ സീസണിൽ ക്വാർട്ടർ വരെ എത്തിയ കേരള ടീമിൽ യുവ താരങ്ങളുടെ മികവിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് തോന്നിയ സാഹചര്യത്തിലാണ് നായകനെതിരെ ടീം അംഗങ്ങൾ ഒന്നടംങ്കം രംഗത്ത് വന്നത്.

പരിശീലകനായ സാക്ഷാൽ ഡേവ് വാട്‌മോർ പോലും താരങ്ങളുടെ ഈ പ്രവർത്തിയിൽ ഞെട്ടിയിരുന്നു. ലോക ചാമ്പ്യന്മാരെയും നിരവധി അന്താരാഷ്ട്ര ടീമുകളേയും പരിശീലിപ്പിച്ച വാട്‌മോർ സൗഹൃതത്തോടെ താരങ്ങളോട് പെരുമാറുകയും സുഹൃത്തിനെ പോലെ ഒപ്പം നിക്കുകയും ചെയ്യുമ്പോഴാണ് സച്ചിൻ ബേബി ടീം അംഗങ്ങളോട് അധികാര സ്വരത്തിൽ സംസാരിച്ചത് വിവാദമായതും താരങ്ങൾ ഒരുമിച്ച് സച്ചിൻ ബേബിക്കെതിരെ രംഗത്ത് വന്നതും

എന്തായാലും ഈ സീസണ് മുൻപ് സച്ചിൻ ബേബിയുടെ നായകസ്ഥാനം നഷ്ടപ്പെട്ടാൽ പകരം ക്യാപ്റ്റനാകുമോ എന്ന ചോദ്യത്തിന് സഞ്ജു പ്രതികരിച്ചില്ല.രണ്ടു വർഷം മുൻപ് അച്ചടക്ക നടപടി നേരിടേണ്ടി വന്ന കാലമായിരുന്നു ജീവിത്തതിലെ ഏറ്റവും പരീക്ഷണ ഘട്ടം. ആ സമയത്ത് കേരളം വിട്ടു പോയാലോയെന്നും പോലും തോന്നി. പ്രശ്നങ്ങൾ തരണം ചെയ്ത് മുന്നോട്ടുപോകണമെന്ന് പിന്നീട് മനസ്സിലായെന്നും സഞ്ജു വ്യക്തമാക്കി.

തിരുവനന്തപുരം പേരൂർക്കട ഗേൾസ് എച്ച്എസ്എസ് സ്‌കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് നേടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിനന്ദിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു സഞ്ജു.സച്ചിൻ ബേബിയെ നായക സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യപ്പെട്ട് ടീമംഗങ്ങൾ ജൂലായിൽ കെ.സി.എയ്ക്ക് കത്തയച്ചിരുന്നു. സച്ചിൻ ബേബിയുടെ മോശം പെരുമാറ്റം കൊണ്ട് പല യുവതാരങ്ങളും മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നുണ്ടെന്നും സച്ചിൻ നായകനായി തുടർന്നാൽ കേരള ക്രിക്കറ്റിന് ഭാവിയിൽ വിജയങ്ങൾ നേടാനാകില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലാണ് കേരള ക്രിക്കറ്റ് ടീം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടറിൽ കടന്നത്. കഴിഞ്ഞ രഞ്ജി സീസണിലായിരുന്നു അത്.

MNM Recommends


Most Read