കായികം

ഉത്തേജക മരുന്ന് വിവാദത്തിൽ പാക് ബാറ്റ്‌സ്മാൻ അഹമ്മദ് ഷെഹ്‌സാദിന് സസ്‌പെൻഷൻ; പിടികൂടിയത് പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടയിൽ; ജൂലൈ 27ന് മുൻപ് മറുപടി നൽകണം

ലാഹോർ:ഉത്തേജക മരുന്ന് വിവാദത്തിൽ പിടിയിലായ പാക്കിസ്ഥാൻ ബാറ്റ്‌സ്മാൻ അഹമ്മദ് ഷെഹ്‌സാദിനെ സസ്‌പെൻഡ് ചെയതു. ജൂലൈ 18നകം തന്റെ ബി സാംപിളുകൾ പരിശോധിക്കണോയെന്ന് താരത്തിനു ബോർഡിനെ അറിയിക്കാം. അല്ലാത്ത പക്ഷം ജൂലൈ 27നകം താരത്തിനെതിരെയുള്ള കുറ്റങ്ങൾക്കുമേൽ ബോർഡിനു താരം മറുപടി നൽകേണ്ടതുണ്ട്. അതു വരെ താരത്തെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുകയാണെന്നാണ് പിസിബി അറിയിച്ചിരിക്കുന്നത്.
പാക്കിസ്ഥാനിലെ ആഭ്യന്തര ടൂർണ്ണമെന്റായ പാക്കിസ്ഥാൻ സൂപ്പർ കപ്പിനിടെയാണ് താരത്തിന്റെ സാംപിളുകൾ പാക്കിസ്ഥാൻ ആന്റി ഡോപിങ് ഏജൻസി ശേഖരിച്ചത്.

MNM Recommends


Most Read