സൈടെൿ

ആകാശത്തു കൂടി പോയ വെടിയുണ്ട ഏണിവെച്ച് പിടിക്കുന്നവനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കണ്ടോളൂ..! ദളിത് ഹർത്താൽ പരാജയപ്പെടുത്താൻ സ്റ്റുഡിയോ തുറന്നുവെച്ച് നട്ടെല്ലുണ്ടേൽ അടപ്പിക്കാൻ വാടാ.. എന്നു ഫേസ്‌ബുക്ക് ലൈവിലൂടെ സംഘപരിവാറുകാരന്റെ വെല്ലുവിളി; പിന്നാലെ എത്തിയ ഹർത്താൽ അനുകൂലികൾ ബലമായി സ്റ്റുഡിയോ അടപ്പിച്ചു; ഒടുവിൽ ശ്രീജിത്ത് പന്തളത്തെ രക്ഷിച്ചത് പൊലീസെത്തി

പത്തനംതിട്ട: ആകാശത്തു കൂടി പോകുന്ന വെടിയുണ്ട ഏണിവെച്ച് പിടിക്കുക എന്ന് പറയാറുണ്ട്. ലോക ദുരന്തങ്ങൾ എന്ന അർത്ഥത്തിലാണ് ഇക്കൂട്ടരെ വിശേഷിപ്പിക്കാറ്. അങ്ങനെ ഒരു വ്യക്തിയുടെ വിശേഷമാണ് പന്തളത്തു നിന്നും പുറത്തുവന്നത്. ദളിത് ഹർത്താൽ പരാജയപ്പെടുത്താൻ വേണ്ടി വ്യഗ്രതപൂണ്ടു നിന്ന ശ്രീജത്ത് പന്തളം എന്ന സംഘപരിവാർ അനുയായി ആണ് കഥാപാത്രം. ഇന്ന് ദളിത് ഹർത്താൽ നടക്കുന്ന പശ്ചാത്തലത്തിൽ കട തുറക്കരുതെന്ന് കാണിച്ച് ദളിത് സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ശ്രീജിത്ത് പന്തളം എന്നയാൾ കൈക്കൊണ്ട നിലപാട്. താൻ എന്തുവന്നാലും തന്റെ സ്റ്റുഡിയോ തുറക്കുമെന്നാണ് ശ്രീജിത്ത് പന്തളം വ്യക്തമാക്കിയത്. ധൈര്യമുള്ളവൻ തന്നെ എതിർക്കാൻ വരട്ടെ എന്നു പറഞ്ഞ് തുറന്നതിന് തെളിവായി ഫേസ്‌ബുക്കിൽ ലൈവമിട്ടു.

ലൈവിൽ ശ്രീജിത്ത് പന്തളം സമരക്കാരെ വീണ്ടും വെല്ലുവിളിക്കുകയായിരുന്നു. പറഞ്ഞ വാക്കു പാലിക്കാൻ വേണ്ടിയാണ് താൻ സ്റ്റുഡിയോ തുറന്നതെന്നാണ് ശ്രീജിത്ത് വ്യക്തമാക്കിയത്. കുളനട ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം എന്നു പറഞ്ഞ് കമ്പ്യൂട്ടറൊക്കെ കാണാലോ റോഡ് സൈഡിൽ തന്നെ ഞാൻ നിൽക്കുന്നുണ്ട് എന്നും പറഞ്ഞായിരുന്നു ശ്രീത്തിന്റെ വെല്ലുവിളി.

ഈ കുളനട ജംഗ്ഷനിൽ എവിടെ നിന്നോ വന്ന കുറേ ഊത്തന്മാർ അവിടെ വന്നു നിൽപ്പുണ്ട്. ഏതാണ്ടൊക്കെ ഉണ്ടാക്കാൻ വന്ന കുറേ പാഴു ജന്മങ്ങൾ. കുറേ വിവരം കെട്ട അഹങ്കാരികളായ തെമ്മാടികളായവരെ എന്നു പറഞ്ഞാണ് വെല്ലുവിളി. ഏതെങ്കിലും ഒരു ഹൈന്ദവന്റെ വാഹനം ഇവര് തടയുകയോ ആക്രമിക്കുകയോ ചെയ്താൽ കുളനട ഗ്രാമപഞ്ചായത്തിന്റെ പരിധി വിട്ട് പുറത്തുപോകില്ലെന്ന വെല്ലുവിളിയും ഇദ്ദേഹം നടത്തി. അത തീരുമാനമാണ്. വ്യക്തതയോടെയാണ് പറയുന്നത്. തന്റേടമുണ്ടെങ്കിൽ ഒരു ഹിന്ദുവിന്റെ വാഹനം തടഞ്ഞാൽ നീയൊക്കെ നേരാം വണ്ണം നടന്നു പോകത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനോട് പറഞ്ഞാണ് താൻ നിൽക്കുന്നതെന്നും പറഞ്ഞത്. നട്ടെല്ലുള്ളവന്മാർ നടന്നുവരട്ടെ എന്നുമായി തുടർന്നുള്ള വെല്ലുവിളികൾ. ഗീതാനന്ദന്റെ ഒക്കെ വെല്ലുവിളി ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും പറഞ്ഞാണ് ശ്രീജിത്ത് കത്തിക്കയറിയത്. ദളിത് പ്രതികൂല വിധി അനുകൂലമാണെന്നു പറഞ്ഞാണ് ശ്രീജിത്ത് കത്തിക്കയറിയത്. ദളിത് ഐക്യവേദി ഇവർക്ക് എതിരാണെന്നും പറഞ്ഞും പറഞ്ഞു. സ്ഥാപനം തുറന്നുവെച്ചിട്ടുണ്ട് കരുത്തുള്ളവർ വാ എന്നു പറഞ്ഞാണ് വെല്ലുവിളിച്ചത്.

എന്തായാലും ശ്രീജിത്ത് പന്തളത്തിന്റെ വെല്ലുവിളി ഹർത്താൽ അനുകൂലികൾ കണ്ടു. അവർ നിമിഷസമയം കൊണ്ടു തന്നെ സംഘടിച്ചു കൊണ്ട് സ്ഥലത്തെത്തി. ബലമായി തന്നെ സ്റ്റുഡിയോ അടപ്പിച്ചു. രംഗം വഷളാകുമെന്ന് കണ്ടപ്പോൾ പൊലീസ് ഇടപെട്ടു ശ്രീജിത്ത് പന്തളത്തിന്റെ സ്റ്റുഡിയോ അടപ്പിക്കുകയായിരുന്നു. എന്തായാലും ശ്രീജിത്തിന്റെ വെല്ലുവിളി കൃത്യസമയത്ത് തന്നെ ആളുകൾ കാണുകയും ഇടപെടുകയുമായിരുന്നു. രണ്ട് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുറച്ചാളുകൾ സംഘടിച്ചെത്തി മുണ്ടുമടക്കി കുത്തി എത്തിയപ്പോൾ ഈ സംഘപരിവാർ അനുകൂലിയുടെ ധൈര്യം ചോർന്നെന്നാണ് സൈബർ ലോകത്തിന്റെ സംസാരം.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read