സൈടെൿ

ഒരു പാസ്‌വേഡിൽ ഒരാൾ മാത്രം; നിയന്ത്രണങ്ങൾക്കൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്; മൊബൈലിനും ലാപ്‌ടോപ്പിനും ഇളവ് ലഭിക്കും: നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ ഇടിഞ്ഞേക്കും

രു പാസ് വേഡിൽ ഒരാൾ മാത്രം കെറുന്ന വിധം നിയന്ത്രണങ്ങൾക്കൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. ഇതോടെ രണ്ട് ദശലക്ഷം ആളുകൾ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിട്ടേക്കും. 2022ന്റെ ആരംഭത്തിൽ ഇരുപതിനായിരം പേർ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ ഉപേക്ഷിച്ചിരുന്നു. ഇതുമൂലം കമ്പനിക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തു.

ഇന്ന് പുറത്ത് വരുന്ന കണക്കോടെ 20 ലക്ഷത്തിലേക്ക് എത്തുമെന്നാണ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ ദിവസം അഞ്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ സബ്‌സ്‌ക്രൈബേഴ്‌സിനോട് ഒന്നിൽ കൂടുതൽ ആളുകൾ ഒരു അക്കൗണ്ട് ഉപയോഗിക്കണമെങ്കിൽ അധികം പണം അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, അർജന്റീന എന്നിവിടങ്ങളിലെ സബ്‌സ്‌ക്രൈബേഴ്‌സിനോടാണ് ഒന്നിൽ കൂടുതൽ ആളുകൾ ഉപയോഗിച്ചാൽ പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. 239 രൂപ അധികമായി അടക്കണമെന്നാണ് ആവശ്യപ്പെട്ടത്.

അതേസമയം മൊബൈൽ, ലാപ്‌ടോപ്പ്, ടാബ് ലറ്റ് എന്നിവയ്ക്ക് ഇളവ് ലഭിക്കും. ഇവയിലൂടെ കാണുന്നവർ അഡീഷണൽ പണം അടയ്‌ക്കേണ്ട. ഇതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ വരുമാനത്തിലും വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലിൽ 200,000 വരിക്കാരുടെ നഷ്ടം പ്രഖ്യാപിച്ചതിനെ തുടർന്ന് വർഷത്തിന്റെ തുടക്കം മുതൽ നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരി വില 65 ശതമാനത്തിലധികം ഇടിഞ്ഞതിനെ തുടർന്നാണ് നീക്കം. ക്യു2വിൽ കമ്പനിക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച രണ്ട് ദശലക്ഷം നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ആ നഷ്ടം മങ്ങിയേക്കാം. ഉപയോക്താക്കൾ പാസ്വേഡ് പങ്കിടുന്നത് മൂലം സബ്‌സ്‌ക്രിപ്ഷൻ കുറയുന്നതിനെ നെറ്റഫ്‌ളിക്‌സ് മുമ്പും കുറ്റപ്പെടുത്തിയിരുന്നു.

100 ദശലക്ഷത്തിലധികം കുടുംബങ്ങൾ മറ്റുള്ളവർ പണമടയ്ക്കുന്ന അക്കൗണ്ടുകൾ പ്രയോജനപ്പെടുത്തുന്നുവെന്ന് പറഞ്ഞു. ഇത് നെറ്റ്ഫ്‌ളിക്‌സിന്റെ സേവനം മെച്ചപ്പെടുത്താനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നു. നിക്ഷേപകനായ ബിൽ ആക്മാൻ 1.1 ബില്ല്യൺ ഡോളർ പിൻവലിച്ചതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് കമ്പനിക്ക് റെക്കോർഡ് വരിക്കാരുടെ എണ്ണവും ഒറ്റരാത്രികൊണ്ട് മൂല്യത്തിൽ 50 ബില്ല്യൺ ഡോളറിന്റെ നഷ്ടവും സംഭവിച്ചിരുന്നു.

 

MNM Recommends


Most Read