മറ്റു രാഷ്ട്രങ്ങൾ

ബ്രസീലിൽ കോവിഡ് രോഗ വ്യാപന തോത് വർധിക്കുന്നു; രോഗികളുടെ എണ്ണം 86 ലക്ഷമായി; മരണം അരലക്ഷത്തിലേക്ക്

ബ്രസീലിയ: ലോകത്ത് കോവിഡ് രോഗികൾ 86 ലക്ഷമായി. മരണം 4.56 ലക്ഷമായി. ബ്രസീലിൽ മരണം അരലക്ഷത്തിലേക്കും രോഗികൾ പത്ത് ലക്ഷത്തിലേക്കും അടുക്കുകയാണ്. അമേരിക്കയിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ പത്തിലേറെ സംസ്ഥാനങ്ങളിൽ വീണ്ടും രോഗവ്യാപന തോത് കൂടുന്നതായാണ് റിപ്പോർട്ട്.

അതേസമയം, ന്യൂയോർക്കിൽ രണ്ടാംഘട്ട ഇളവുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു. റഷ്യയിൽ ഇന്നലെയും 7000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 181. ആകെ മരണം - 7,841. രോഗികൾ - അഞ്ച് ലക്ഷത്തിലധികം. ചൈനയിൽ ഇന്നലെ 32 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. എന്നാൽ, രാജ്യത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ലോകത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 45 ലക്ഷമായി.

MNM Recommends


Most Read