മതം

ദുർഘടവും അപകടം പിടിച്ചതെങ്കിലും തീർത്ഥാടകർക്ക് പുല്ലുമേട് പാതയും പ്രിയങ്കരം; മണ്ഡല പൂജയ്ക്കായി നട തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ പുല്ലുമേട് വഴി എത്തിയത് 6400 ഓളം തീർത്ഥാടകർ; ഈ വഴി കടത്തിവിടുന്നത് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രം

ശബരിമല : പുല്ലുമേട് വഴിയുള്ള കാനനപാതയിൽ തീർത്ഥാടക തിരക്കേറുന്നു. മണ്ഡല പൂജയ്ക്കായി നട തുറന്ന്രണ്ടാഴ്ച പിന്നിടുന്ന തിങ്കളാഴ്ച വൈകുന്നേരം വരെ ലഭിച്ച കണക്കുകൾ പ്രകാരം 6400 ഓളം തീർത്ഥാടകർ പുല്ലുമേട് പാത വഴി ദർശനത്തിനെത്തിയിട്ടുണ്ട്.
പുല്ലുമേട് മുതൽ ഉരൽക്കുഴി വരെയുള്ള പന്ത്രണ്ട് കിലോമീറ്റർ കാനനപാതയിലൂടെയാണ് തീർത്ഥാടകർ സന്നിധാനത്തെത്തുന്നത്. വന്യമായ കാനനഭംഗി ആസ്വദിച്ച് സന്നിധാനത്ത് എത്താമെന്നതാണ് പുല്ലുമേട് പാതയുടെ പ്രധാന ആകർഷണം. എന്നാൽ ദുർഘടവും അപകടം നിറഞ്ഞതുമായ യാത്രയാണ് പുല്ലുമേട് വഴിയുള്ളത്.

ഇക്കാരണം കൊണ്ട് തന്നെ രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമാണ് പുല്ലുമേട്ടിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. പുല്ലുമേട് നിന്നും യാത്ര തിരിക്കുന്ന തീർത്ഥാടരുടെ മേൽവിലാസവും ഫോൺ നമ്പരും ഉൾപ്പടെയുള്ള വിവരങ്ങൾ പുല്ലുമേട് പാതയുടെ തുടക്ക ഭാഗത്തെ വനം വകുപ്പ് എയ്ഡ് പോസിറ്റിൽ രേഖപ്പെടുത്തി പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ് പോസ്റ്റിലേക്ക് കൈമാറുന്നുമുണ്ട്. വനം വകുപ്പും പൊലീസും ചേർന്ന് തീർത്ഥാടകർക്കായി ഈ വഴിയിൽ സുരക്ഷ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വഴിയിൽ കൂടുതൽ സൗകര്യങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. മണ്ഡലകാലം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള തീർത്ഥാടകരുടെ വലിയ തിരക്കാവും പുല്ലുമേട് കാനനപാതയിൽ അനുഭവപ്പെടുക.

MNM Recommends


Most Read