രാഷ്ട്രീയം

മണിപ്പൂരിലും ബിജെപി അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറ്റം; വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്; എക്‌സിറ്റ് പോൾ ഫലങ്ങൾ മണിപ്പൂർ ഫലത്തിലും പ്രതിഫലിക്കുമ്പോൾ

ഇംഫാൽ: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മണിപ്പൂരിൽ ബിജെപി.യുടെ കുതിപ്പ്. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയേക്കുമെന്ന സൂചനകൾ നൽകുന്നതാണ് ഫല സൂചനകൾ. ആകെ 60 സീറ്റുകളുള്ള മണിപ്പൂരിൽ 25 സീറ്റിലാണ് ബിജെപി. ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുന്നു. എൻ.പി.പി. ഒമ്പത് സീറ്റുകളിലും ജെ.ഡി.യു ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മണിപ്പൂരിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ഈ സംഖ്യയിലേക്ക് ബിജെപിക്ക് എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ് വോട്ടെണ്ണൽ ദിനത്തിൽ പ്രതികരിച്ചത്. ഹെയിങ്ഗാങ് മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന ബിരേൻ സിങ് ഇവിടെ ബഹുദൂരം മുന്നിലാണ്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഓക്റാം ഇബോബി സിങ്ങും ആദ്യമണിക്കൂറുകളിൽ ലീഡ് ചെയ്യുന്നുണ്ട്.

2017-ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം കൈവിട്ട സാഹചര്യമാണ് മണിപ്പൂരിൽ കോൺഗ്രസിനുണ്ടായത്. എൻ.പി.പി. അടക്കമുള്ള പാർട്ടികളെ ചേർത്ത് 2017-ൽ ബിജെപി. സർക്കാർ രൂപവത്കരിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാംതവണയും മണിപ്പൂരിൽ ബിജെപി. നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകൾ വ്യക്തമാകുന്നത്.

എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കും വിധത്തിലാണ് ബിജെപിയുടെ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. മണിപ്പൂരിൽ 27 - 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചിച്ചിരിക്കുന്നത്. 11- 17 സീറ്റുകൾ കോൺ?ഗ്രസിന് (ഇീിഴൃല)ൈ ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു. കോൺഗ്രസ് സിപിഎം,സിപിഐ, ആർഎസ്‌പി, ജനതാദൾ എസ്, ഫോർവേർഡ് ബ്ലോക്ക് എന്നീ ആറ് പാർട്ടികളുടെ സഖ്യമാകും മണിപ്പൂരിൽ ബിജെപിയെ നേരിടുക.

എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എൻ പി പി 6 - 10 വരെ സീറ്റുകൾ നേടും. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബിജെപി 33 - 43 സീറ്റ് നേടുമെന്നാണ്. കോൺഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ

കോൺഗ്രസ് 04-08
ബിജെപി 33-43
എൻപിപി 4-8
മറ്റുള്ളവർ 6-15

സീവോട്ടർ

കോൺഗ്രസ് 12-16
ബിജെപി 23-27
എൻപിപി 10-14
എൻപിഎഫ് 03-07

ജൻ കീ ബാത്ത്

കോൺഗ്രസ് 10-14
ബിജെപി 23-28
എൻപിപി 07-08
എൻപിഎഫ് 08-09

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read