പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിന്റെ ചൂടേറിയ പ്രചാരണം അവസാനിച്ചു. വൈകിട്ട് അഞ്ചുമണിയോടെ പ്രചാരണത്തിന് തിരശീലയിട്ടതോടെ ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണമാണ്.
ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 1,625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
പ്രധാനമന്ത്രി അസമിലായിരുന്നു ആദ്യഘട്ട പ്രചാരണത്തിന്റെ അവസാനനാളിൽ. കോൺഗ്രസിന് എതിരെയുള്ള ആക്രമണം അദ്ദേഹം തുടർന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് നരേന്ദ്ര മോദി അഗർത്തലയിൽ പറഞ്ഞു. ഡൽഹിയിൽ കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി പരിഹസിച്ചു.
പ്രിയങ്ക ഗാന്ധി യുപിയിലെ സഹരൺപൂരിൽ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ഇംറാൻ മസൂദിന് വേണ്ടി റോഡ് ഷോ നടത്തി. വോട്ടിങ് മെഷീനിൽ തിരിമറി നടക്കാതെ, രാജ്യത്ത് നീതിപൂർണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാൻ കഴിയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആദ്യ ഘട്ടത്തിലെ മുഖ്യമണ്ഡലങ്ങൾ
370 ാം വകുപ്പ് റദ്ദാക്കിയ ശേഷം ഇതാദ്യമായി ജമ്മു-കശ്മീരിലെ ഉധംപൂർ പാർലമെന്റ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അടക്കം 12 സ്ഥാനാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ചൗധരി ലാൽ സിങ്ങിൽ നിന്ന് മൂന്നാം വട്ടം മത്സരിക്കുന്ന ജിതേന്ദ്ര സിങ് ശക്തമായ വെല്ലുവിളി നേരിടുന്നു.
മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തറിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ ദിവസം 20 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വകവരുത്തിയ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്.
യുപി-സഹരൺപൂർ, രാംപൂർ, പിലിബിത്ത്, മുസാഫർനഗർ
അസം: ദിബ്രുഗഡ്, സോനിത്പൂർ
ബിഹാർ: ജാമുയി, ഗയ
മധ്യപ്രദേശ്: ചിന്ദ്വാര
തമിഴ്നാട്: ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ, കോയമ്പത്തൂർ, തൂത്തുക്കുടി, തിരുനൽവേലി, കന്യാകുമാരി
രാജസ്ഥാൻ: ബിക്കാനീർ
പശ്ചിമ ബംഗാൾ: കൂച്ചബിഹാർ, അലിപുർദ്വാർസ്
ഏപ്രിൽ 18,19 തീയതികളിൽ വടക്കൻ ബംഗാളിലെ കൂച്ചബിഹാറിൽ നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം റദ്ദാക്കണമെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനോട് തിരഞ്ഞെടുപ്പു കമ്മിഷൻ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്കിടെ നടത്തുന്ന സന്ദർശനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പെടെയുള്ള ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പരസ്യപ്രചാരണവും സമാപിച്ചു. നിലവിലെ എംപിയും മുൻ പുതുച്ചേരി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.വൈദ്യലിംഗമാണ് ഇന്ത്യാ മുന്നണി സ്ഥാനാർത്ഥി. പുതുച്ചേരി ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ എ.നമശിവായമാണ് എൻഡിഎ സ്ഥാനാർത്ഥി. 26 സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും ഇവർ തമ്മിലാണ് പ്രധാന മത്സരം. ഈ രണ്ടു സ്ഥാനാർത്ഥികളും മാഹിയിൽ പ്രചാരണത്തിനെത്തിയിരുന്നു
തമിഴ്നാട്ടിൽ എല്ലാ സീറ്റിലും വോട്ടെടുപ്പ്
തമിഴ്നാട്ടിൽ 39 സീറ്റിലേക്കും ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കും. ആകെ 950 സ്ഥാനാർത്ഥികൾ. രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രചാരണ സമാപന ദിവസം വിശേഷിപ്പിച്ചത്. 1967 ന് ശേഷം പ്രാദേശിക പാർട്ടികളുടെ ശക്തികേന്ദ്രമായ തമിഴ്നാട്ടിൽ ശക്തമായ പ്രചാരണമാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയത്.
ആദ്യ ഘട്ടത്തിലെ പ്രമുഖ സ്ഥാനാർത്ഥികൾ
ചിരാഗ് പാസ്വാൻ( ലോക് ജനശക്തി പാർട്ടി)-ജാമുയി
നകുൽ നാഥ്( കമൽനാഥിന്റെ മകൻ)ഛിന്ദ്വാര
കെ അണ്ണാമലൗ( തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ) കോയമ്പത്തൂർ
തമിഴിശൈ സൗന്ദരരാജൻ( തെലങ്കാന മുൻ ഗവർണർ)-ചെന്നൈ സൗത്ത് ന
കനിമൊഴി-തൂത്തുക്കുടി
ജിതിൻ പ്രസാദ-പിലിബിത്ത്
നിഷിത് പ്രാമാണിക്-കുച്ചബിഹാർ
ഏഴുഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പിന്റെ ഫലം അറിയുക ജൂൺ നാലിനാണ്
MNM Recommends
-
സ്വാതി മാലിവാളിനെ മർദിച്ച കേസ്: അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാർ അറസ്റ്റിൽ; ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നും; സ്വാതി മലിവാൾ എംപി പുറത്തേയ്ക്കു വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു എഎപിയുടെ പ്രതിരോധം; വിവാദ വിഷയത്തിൽ മൗനം തുടർന്ന് കെജ്രിവാൾ -
സിസിടവി അരിച്ചു പെറുക്കിയത് നിർണ്ണായകമായി; വാഹനം ഇടിച്ച സമയം കണക്കാക്കിയുള്ള പട്ടിക തയ്യാറാക്കൽ ഫലം കണ്ടു; കോരുത്തോട്ടെ വാഹനാപകടത്തിൽ കേരളാ പൊലീസ് തുമ്പുണ്ടാക്കി; അഞ്ചു മാസത്തിന് ശേഷം ഹൈദരാബാദിൽ നിന്നും അറസ്റ്റ് -
തെലുങ്ക് നടൻ ചന്ദു ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് വസതിയിൽ; ആത്മസുഹൃത്ത് നടി പവിത്രയുടെ മരണം സംഭവിച്ചതിന് പിന്നാലെ നടന്റെയും വിയോഗം; ചന്ദു വിഷാദ രോഗത്തിലായിരുന്നു എന്ന് സുഹൃത്തുക്കൾ -
ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുകൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നു; ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തുന്നതിൽ എഫ് ഐ ആർ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത് ലോട്ടറി വകുപ്പിന്റെ പരാതിയിൽ -
ഹൈക്കോടതി കണ്ണൂരുട്ടി; ഷാജൻ സ്കറിയയുടെ സുഹൃത്തായതിന്റെ പേരിൽ പിടിച്ചെടുത്ത മാധ്യമ പ്രവർത്തകന്റെ ഫോൺ പൊലീസ് തിരികെ നൽകി; മംഗളം ലേഖകൻ വിശാഖന് ഫോൺ തിരിച്ചു കിട്ടിയത് 10 മാസത്തിന് ശേഷം -
മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നെ ആരും ഇടനില നിൽക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രൻ; എന്തെങ്കിലും കൊടുക്കൽ വാങ്ങൽ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല; അതുകൊണ്ട് തന്നെ ഇടനില ചർച്ച ഇക്കാര്യത്തിൽ നടക്കുന്നതിൽ തെറ്റില്ലെന്നും വിശദീകരണം; മുണ്ടക്കയത്തെ പ്രേമചന്ദ്രനും തള്ളുമ്പോൾ -
രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് സിവിൽ പൊലീസ് ഓഫീസർ; രാഹുലിനും സുഹൃത്തിനും വേണ്ടത്ര സഹായവും നൽകി; പ്രതിയുടെ സുഹൃത്ത് രാജേഷുമായി സാമ്പത്തിക ഇടപാടും; പന്തീരാങ്കാവിൽ പൊലീസുകാരനെതിരേയും അന്വേഷണമെന്ന് റിപ്പോർട്ട്; തെളിവ് കിട്ടിയാൽ പൊലീസുകാരന് പണി പോകും -
യുകെയിൽ നഴ്സിങ് ജോലിക്ക് പോയ സൂര്യയുടെ മരണം അരളിച്ചെടിയുടെ വിഷം മൂലം തന്നെ; അരളിച്ചെടിയുടെ വിഷം ഹൃദ്രോഗത്തിലേക്ക് നയിച്ചെന്ന് പൊലീസ് റിപ്പോർട്ട്; അശ്രദ്ധമായി വായിലിച്ചു ചവച്ച അരളിയുടെ ഇലയും പൂവും ജീവനെടുത്തു; അന്തിമ ലാബ് റിപ്പോർട്ടിന് കാത്ത് പൊലീസ് -
പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കി പൊട്ടിത്തെറിച്ചു മരിക്കുന്നവരെ ആദ്യം തള്ളിപ്പറയും; പിന്നെ ധീര രക്തസാക്ഷികളാക്കും; ഇതു താൻഡാ സിപിഎം സ്റ്റൈൽ! പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സിപിഎം; സ്മാരകം ഈ മാസം 22ന് എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും -
കരിമ്പിൻതോട്ടത്തിൽ പണിക്കാരനായെത്തി ശർക്കര ഫാക്ടറിയിലെ വിശ്വസ്തൻ; കാറുകളോട് കമ്പമുള്ള അതിവേഗം വേഷം മാറും വിരുതൻ; മൂത്രമൊഴിക്കാൻ പോയി കബളിപ്പിച്ചത് കേരളാ പൊലീസിനെ; നായ മോഷണത്തിൽ വിയ്യൂരിലെ അതിസുരക്ഷയിൽ കഴിഞ്ഞ തടവുകരാൻ; ബാലമുരുകൻ കേരളം വിട്ടു; രക്ഷപ്പെട്ടത് കേരളം തളച്ച കൊടുംകുറ്റവാളി -
ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ല; യു.ഡി.എഫിന് രൂപംനൽകുമ്പോൾ ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ പലരും വള്ളിനിക്കർ ഇട്ടിരുന്നില്ല; മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ട് പ്രതീക്ഷിച്ച് കഴിയുകയാണ് പത്രാധിപർ; വീക്ഷണത്തിന് കേരള കോൺഗ്രസ് മുഖപത്രത്തിന്റെ മറുപടി -
ഗസ്സയിലേക്ക് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുവെന്ന് ബൈഡൻ; ഇസ്രയേലുമായി ചേർന്ന് കരമാർഗം കൂടുതൽ സഹായം നൽകുന്നതിന് ശ്രമിക്കുമെന്നും യുഎസ് പ്രസിഡന്റ്; സഹായ വസ്തുക്കൾ എത്തിക്കാൻ ഗസ്സ തീരത്ത് നിർമ്മിച്ച താൽക്കാലിക തുറമുഖം തുറന്ന് അമേരിക്ക -
സോളാറിലെ ആ രഹസ്യ ചർച്ച പുറത്തായത് നാണക്കേടായി; ബ്രിട്ടാസിന്റെ 'തിയറിയെ' ചെറിയാൻ അനുകൂലിച്ചതുകൊണ്ട് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട് സിപിഎം; വിവാദത്തിൽ കോൺഗ്രസും കരുതലോടെ മാത്രമേ പ്രതികരിക്കൂ; സോളാറിലെ സമരം പിൻവലിക്കൽ പ്രതിയാര്? -
വേണ്ടത്ര ചർച്ചകൂടാതെ എടുക്കേണ്ട തീരുമാനമല്ലെന്ന് തുറന്നടിച്ച് സിപിഐ; യൂക്കാലിയും അക്കേഷ്യയും ഭൂഗർഭജലം ഊറ്റിക്കുടിക്കും; ഇപ്പോൾ തന്നെ കാട്ടിൽ വെള്ളമില്ല; ഈ തീരുമാനം കൂടുതൽ മൃഗങ്ങളെ നാട്ടിലേക്ക് ഇറക്കാനോ? വനത്തിൽ വീണ്ടും യൂക്കാലി; മന്ത്രി ശശീന്ദ്രന്റെ തീരുമാനം വിവാദത്തിൽ -
ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം -
കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിനെ കണ്ടെത്താനുള്ള പൊലീസ് നീക്കം ഫലം കാണുന്നില്ല; ഗൾഫിൽ നിന്നും മറ്റൊരു സുരക്ഷിത രാജ്യത്തേക്ക് മാറിയെന്നും അഭ്യൂഹം; ആ തോക്കുകൾ സ്വർണ്ണ കടത്തിനുള്ളത്; അകമ്പടി സംഘവും കേരളത്തിൽ നിന്നും മുങ്ങിയോ? -
രാഹുലിന് ജർമൻ പൗരത്മുണ്ടെന്നത് പച്ചക്കള്ളമെന്ന് സൂചന; കൈയിലുള്ളത് ഇന്ത്യൻ പാസ്പോർട്ടെന്നതിന് സ്ഥിരീകരണം; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും; പന്തീരാങ്കാവ് കേസിൽ രാഹുൽ ജർമനിയിൽ എത്തിയോ എന്ന് ഉറപ്പിക്കാൻ കഴിയാത പൊലീസ് -
പെരിയ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടു വന്നത് വാനിൽ; വിലങ്ങ് അഴിച്ച് ജയിൽ വാതിൽ തുറപ്പിക്കാനായി പൊലീസുകാർ പോയപ്പോൾ ജനൽ തന്ത്രത്തിൽ തുറന്ന് ചാടി രക്ഷപ്പെടൽ; ചെറിയൊരു വീഴ്ച തുണയാക്കി ബാലമുരുകന്റെ ഓട്ടം; വിയ്യൂരിലെ തടവ് ചാട്ടം കേരളാ പൊലീസ് വീഴ്ചയല്ല -
വിദേശ ബിരുദധാരികൾക്കുള്ള തൊഴിൽ ഓഫറുകൾ പിൻവലിച്ച് യു കെയിലെ പ്രമുഖ സ്ഥാപനങ്ങൾ; വില്ലനായത് സർക്കാർ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങൾ; വിദേശ വിദ്യാർത്ഥികൾ പഠനം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും -
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റു; കഞ്ചിക്കോട് വനാതിർത്തിയിൽ രണ്ട് കരടികൾ ചത്തു
Most Read
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- ഗുണാ കേവിൽ അകപ്പെട്ട കൂട്ടുകാരനെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് കൂട്ടുകാരന്റെ കൈ സഹായം; വഞ്ചനാക്കേസിൽ പെട്ട സൗബിനും സുഹൃത്തിനും തുണയായി ഹൈക്കോടതിയിലും 'ദൈവത്തിന്റെ കൈ'; മഞ്ഞുമ്മൽ ബോയ്സിന് ആശ്വാസമായി ആ ക്രിമിനൽ കേസ് സ്റ്റേ ചെയ്യൽ
- പൊളിച്ചു മാറ്റാൻ മനസ്സു വന്നില്ല; മാവേലിക്കരയിൽ 1100 സ്ക്വയർഫീറ്റ് വീട് 45 അടിയോളം പിറകോട്ട് മാറ്റി സ്ഥാപിച്ച് കുടുംബം
- തിരുവനന്തപുരത്ത് എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു; അമിത രക്ത സ്രാവത്തെ തുടർന്ന് കുട്ടി ആശുപത്രിയിൽ: മുത്തച്ഛൻ അറസ്റ്റിൽ
- വിദേശ ബിരുദധാരികൾക്കുള്ള തൊഴിൽ ഓഫറുകൾ പിൻവലിച്ച് യു കെയിലെ പ്രമുഖ സ്ഥാപനങ്ങൾ; വില്ലനായത് സർക്കാർ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങൾ; വിദേശ വിദ്യാർത്ഥികൾ പഠനം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും