വാർത്ത

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തളച്ച് സൗദി അറേബ്യ; ജഡ്ജിമാർ ഇൾപ്പെടെ നിരവധി പ്രമുഖർക്ക് ഏഴര വർഷം വരെ തടവും കനത്ത പിഴയും ശിക്ഷ

റിയാദ്: വൻ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തളച്ച് സൗദി അറേബ്യ. ജഡ്ജിമാരും അംബാസിഡർമാരും അടക്കമുള്ള ഉദ്യോഗസ്ഥരാണ് അഴിമതിക്കേസിൽ കുടുങ്ങി ജയിലിലേക്ക് പോയത്. കൈക്കൂലി കേസിൽ കുടുങ്ങിയ ഒരു ജഡ്ജിയെ ഏഴര വർഷത്തെ തടവിന് വരെ ശിക്ഷിച്ചിട്ടുണ്ട്. തടവിന് പുറമേ കനത്ത പിഴയും എല്ലാ കുറ്റവാളികൾക്കും വിധിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ അഥോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളിൽ പ്രാഥമിക വിധി പുറപ്പെടുവിച്ചത്.

കൈക്കൂലിക്കേസിൽ മുൻ ഷൂറ കൗൺസിൽ അംഗം കൂടിയായ ജഡ്ജിക്ക് ഏഴര വർഷം തടവും 500,000 റിയാൽ പിഴയും വിധിച്ചു. ഇതേകേസിൽ ആറു സൗദി പൗരന്മാർക്ക് രണ്ടരവർഷം തടവും 1,00000 റിയാൽ പിഴയും വിധിച്ചിട്ടുണ്ട്. മുൻ അംബാസഡർ വ്യക്തിപരമായ നേട്ടങ്ങൾക്കായി സ്ഥാനം ദുരുപയോഗം ചെയ്തതിനും പൊതു പണം ധൂർത്തടിച്ചതിനും അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. ജനറൽ കോടതിയിലെ മുൻ ജഡ്ജിക്ക് നാലര വർഷം തടവും 110,000 റിയാൽ പിഴയും വിധിച്ചു. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്ജിയുടെ പങ്കാളിത്തത്തോടെ വിധി രൂപീകരിക്കുന്നതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മുൻ പ്രോസിക്യൂട്ടർക്ക് കൈക്കൂലിക്കേസിൽ രണ്ടു വർഷം തടവും 50,000 റിയാൽ പിഴയും വിധിക്കുകയും ചെയ്തു. വ്യാജരേഖ ചമച്ച് തവക്കൽന സ്റ്റാറ്റസ് നിയമവിരുദ്ധമായി ഇമ്മ്യൂൺ സ്റ്റാറ്റസ് ആക്കി പരിഷ്‌കരിച്ചതിന് 24 പൗരന്മാർക്ക് രണ്ടു വർഷം വരെ തടവും 10,000 റിയാൽ മുതൽ 20,000 റിയാൽ വരെപിഴയും വിധിച്ചു. ഒരു പ്രദേശത്തെ എക്‌സിക്യൂഷൻ കോടതിയുടെ തലവൻ കൂടിയായ ഒരു ജഡ്ജിക്ക് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിന് ഒരു വർഷത്തെ തടവു ശിക്ഷ വിധിക്കപ്പെട്ടു.

 

MNM Recommends


Most Read