വാർത്ത

അമേരിക്ക തുടച്ച് നീക്കിയെന്ന് അവകാശപ്പെടുമ്പോഴും ക്രൂരത തുടർന്ന് ഐഎസ് ഐഎസ് തീവ്രവാദികൾ; നൈജീരിയയിലെ ക്രിസ്ത്യൻ യുവാവിനെ കൊന്നു തള്ളിയത് എട്ട് വയസ്സുള്ള ആൺകുട്ടി: തെളിവായി വീഡിയോ പുറത്ത് വിട്ട് ഐഎസ്: ഓരോ തുള്ളി രക്തത്തിനും കണക്ക് പറയിപ്പിക്കുമെന്നും വീഡിയോയിൽ പറഞ്ഞ് എട്ടു വയസ്സുള്ള ബാലൻ

ബോർണോ: ലോകത്ത് നിന്ന് ഐഎസിനെ തുടച്ച് നീക്കി എന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും കൊലപാതകങ്ങളും രക്തം ചീന്തലുമായി ഐഎസിന്റെ ക്രൂരത തുടരുന്നു. ഇത്തവണ നൈജീരിയയിലെ ബോർണോയിലാണ് കൊലപാതക പരമ്പര അരങ്ങേറിയിരിക്കുന്നത്. കൊലപാതകിയാവട്ടെ എട്ടു വയസ്സുള്ള ഒരു ബാലനും. ഐഎസ് ഐഎസ്സുമായി ബന്ധമുള്ള ഒരു തീവ്രവാദ ഗ്രൂപ്പാണ് ഈ കുട്ടി കുറ്റവാളിയുടെ ഭയാനകമായ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

നൈജീരിയയിലെ ബോർണോയിലെ ഏതോ ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യൻ യുവാവിനെ എട്ടു വയസ്സുള്ള ഒരു കുട്ടി കൊല്ലുന്നതിന്റെ വീഡിയോ ആണ് ഐഎസ്‌ഐഎസിന്റെ അമാഖ് ന്യൂസ് ഏജൻസി പുറത്ത് വിട്ടിരിക്കുന്നത്. വീഡിയയോയിൽ ഈ ബാലൻ മറ്റ് ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. പ്രതികാരം ചെയ്യുന്നത് വരെ ഞങ്ങൾ ഇത് തുടരുമെന്നും ചീന്തകിയ ഓരോ തുള്ളി രക്തത്തിനും കണക്കു പറയുമെന്നുമാണ് വീഡിയോയിൽ ഈ കുട്ടി പറയുന്നത്.

വടക്ക് കിഴക്കൻ നൈജീരയയിലാണ് ബോർണോ. ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്കാ പ്രോവിൻസ് (ISWAP) എന്ന തീവ്രവാദി സംഘടനയിലെ അംഗമാണ് ഈ കുട്ടി. അടുത്ത കുറച്ച് വർഷങ്ങളായി ക്രിസ്ത്യാനികൾക്ക്‌മേലുള്ള ഐഎസിന്റെ ക്രൂരത ശക്തമായിട്ടുണ്ട്. കുട്ടികളെ വ്യാപകമായി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഐഎസിൽ വർദ്ധിച്ചു വരികയാണ്. ക്രിസ്തുമസ് ദിനത്തിലും ബോർണോയിൽ ഈ തീവ്രവാദി സംഘടന 11 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയിരുന്നു.

MNM Recommends


Most Read