വാർത്ത

ഗർഭസ്ഥ ശിശുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്ന് പ്രതിചേർക്കപ്പെട്ട പ്രജീഷിന്റെ അമ്മ സരസമ്മ; ജ്യോത്സന ഗർഭിണിയായിരുന്നോ എന്ന കാര്യലും സംശയമുണ്ട്; വയറ്റിൽ മുഴയാണെന്നാണ് അവർ പലരോടും പറഞ്ഞിരുന്നത്; നുണ പരിശോധനയ്ക്ക് തങ്ങൾ തയ്യാറാണ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട സംഭവത്തിൽ പുതിയ വാദങ്ങൾ

കോഴിക്കോട്: സി പി എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വീടാക്രമണത്തിൽ ഗർഭസ്ഥ ശിശു കൊല്ലപ്പെട്ടെന്ന വിവാദത്തിൽ മറുപടിയുമായി സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പ്രജീഷിന്റെ അമ്മ സരസമ്മ രംഗത്ത്. സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്ന് ഇവർ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോടഞ്ചരേി പഞ്ചായത്ത് വേളംകോട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന തേനാം കുഴിയിൽ സിബിയുടെ ഭാര്യ ജ്യോത്സനയെ ചവിട്ടി പരിക്കേൽപ്പിക്കുകയും അവരുടെ ഗർഭസ്ഥ ശിശുവിനെ കൊല്ലുകയും ചെയ്തുവെന്നാരോപിച്ച് തന്നെയും മകൻ പ്രജീഷിനെയും സി പി എം കാഞ്ഞിരാട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലിയിൽ തമ്പിയെയും അടക്കം ഏഴുപേരെ പ്രതിചേർത്ത് ജ്യോത്സന കോടഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തങ്ങൾ നിരപരാധികളാണെങ്കിലും പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തു.

ഒരുമാസത്തോളം ജയിൽ കിടക്കയും ചെയ്തു. ജ്യോത്സനയുടെ ഭർത്താവ് സിബി തന്നെയും തന്റെ മകൻ പ്രജീഷിനെയും വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്. മറ്റൊരു മകൻ പ്രമേഷിനെതിരെ തെറ്റായ സംഗതികൾ ആരോപിച്ച് പീഡനക്കേസ് നൽകുകയും ചെയ്തിട്ടുണ്ട്. ആരോപണ വിധേയരായ തങ്ങൾ ഏഴുപേരും നുണപരിശോധനയ്ക്ക് വിധേയരാകാൻ തയ്യറാണ്. ജ്യോത്‌നയും ഭർത്താവ് സിബിയും അതിന് തയ്യറാണോ എന്നും ഇവർ ചോദിച്ചു.

തങ്ങളെ അപമാനിക്കുന്ന നടപടികൾ തുടർന്നാൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. തങ്ങൾ തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. തുടർന്ന് സർവെയർ ഉൾപ്പെടെ ഇടപെട്ട് അതിരുകെട്ട് പ്രശ്‌നം അവസാനിപ്പിച്ചു. എന്നാൽ തന്റെ സ്ഥലം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് സിബി നിരന്തരം പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ജ്യോത്സന ഗർഭണിയായിരുന്നോ എന്ന കാര്യത്തിൽ തന്നെ തങ്ങൾക്ക് സംശയമുണ്ട്. വയറ്റിൽ എന്തോ മുഴയുണ്ടെന്നും അതിന് ചികിത്സയിലാണെന്നുമായിരുന്നു ജ്യോത്സന നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഗർഭസ്ഥ ശിശുവിനെ കൊന്നന്ന കാര്യത്തിലും അന്വേഷണം നടത്തണമെന്നും കോടഞ്ചരേി വേളംകോട് നക്കിളിക്കാട്ട് കുടിയിൽ സരസമ്മയും ഭർത്താവ് ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.

വളരെ മോശം സ്വഭാവമാണ് സിബിയുടേത്. ട്രൗസറിട്ട് ഷർട്ടിടാതെ അയാൾ തങ്ങളുടെ വീട്ടിന് അടുത്തെല്ലാം വന്ന് നിൽക്കും. ഷർട്ടിട്ട് മര്യാദയ്ക്ക് നടന്നുകൂടെ എന്നുചോദിച്ചപ്പോൾ തന്റെ ശരീരം കണ്ട് കുളിരുകോരുന്നുണ്ടോ എന്നാണ് അയാൾ തന്നോട് ചോദിച്ചത്. വീട്ടിലത്തെിയാൽ നേരെ അടുക്കളയിൽ വരുകയും പെണ്ണുങ്ങളെ തോണ്ടി സംസാരിക്കുകയും ചെയ്യന്നതാണ് അയാളുടെ പ്രകൃതം. അതുകൊണ്ട് തന്നെ പലരും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സരസമ്മ പറഞ്ഞു.

ജനുവരി 28 നായിരുന്നു സംഭവം. പ്രജീഷ് അനധികൃതമായി കയ്യറിയ സ്ഥലം നഷ്ടപ്പെട്ടതിന്റെ അരിശത്തിൽ പ്രജീഷും സി പി എം ബ്രാഞ്ച് സെക്രട്ടറി തമ്പിയും സംഘവും കൂടി അക്രമിക്കുകയായിരുന്നുവെന്നാണ് ജ്യോത്സയുടെയും ഭർത്താവിന്റെയും പരാതി. പ്രജീഷിന്റെ അമ്മ സരസമ്മയാണ് അക്രമികൾക്ക് ഭാര്യയെ അക്രമിക്കാൻ പ്രചോദനം നൽകിയതെന്നും സിബി പറയുന്നു. ജ്യോത്സ്‌നയെ അക്രമിക്കാൻ അവർ പറഞ്ഞതിനത്തെുടർന്നാണ് അക്രമി സംഘം നാഭിക്കും മറ്റും ചവിട്ടിയത്.

മാതാപിതാക്കളെ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മക്കളെ എടുത്തെറിയുകയും ചെയ്തു. ഇവർക്കും ഗുരുതരമായി പരിക്കേറ്റു. ഹോസ്പിറ്റലിലേക്ക് പോകും വഴിയും അക്രമിക്കപ്പെട്ടുവെന്നാണ് സിബിയുടെ വാദം.ചവിട്ടേറ്റ കാരണത്താൽ ജ്യോത്സ്‌നയുടെ ഗർഭപാത്രത്തിന് ചതവ് സംഭവിച്ചു. മെഡിക്കൽ കോളെജിലത്തെി നാലാം ദിവസം വാർഡിൽ വെച്ച് തന്നെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി അടക്കം ചെയ്യൻ പണമില്ലാത്തതിനാൽ പൊതുശ്മശാനത്തിൽ അടക്കുകയായിരുന്നുവെന്നുമാണ് സിബി പറയുന്നത്.

സി പി എം പ്രതികൂട്ടിലായ സംഭവത്തിൽ ജ്യോത്സയ്ക്കും ഭർത്താവിനും വേണ്ടി ബിജെപിയാണ് രംഗത്തത്തെിയിട്ടുള്ളത്. നിരവധി പ്രതിഷേധ പരിപാടികൾ ബിജെപി ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ സരസമ്മയ്ക്ക് വാർത്താ സമ്മേളനം നടത്താൻ അനുവാദമുണ്ടോ എന്ന ചോദ്യമാണ് ബിജെപി ഇപ്പോൾ ഉയർത്തുന്നത്.

 

MNM Recommends


Most Read