വാർത്ത

മനോരമ ചാനലിന്റെ കള്ളന്യൂസ് ജയിക്കില്ല; പ്രസ് ക്ലബ്ബിൽ എന്തു നടന്നു എന്നു മുഴുവൻ വീഡിയോ ഉണ്ട്; എന്റെ പത്രസമ്മേളനത്തിനിടയിൽ എല്ലാ രീതികളും ലംഘിച്ചു അലങ്കോലമാക്കാൻ ഒരാൾ പിന്നിൽ നിന്ന് ശ്രമിച്ചു; അയാൾ പേര് പറയാൻ വിസമ്മതിച്ചപ്പോഴാണ് പത്രക്കാരനാണോ എന്നു ചോദിച്ചത്; വീഡിയോ റെക്കോർഡ് ഉള്ളപ്പോൾ നുണകൾ വേവാൻ പോകുന്നില്ല; ഹൈക്കോടതിയെ സമീപിക്കും; മാധ്യമ പ്രവർത്തകനെ അപമാനിച്ചു എന്ന ആരോപണത്തിൽ കേസെടുത്ത സംഭവത്തോട് ടി പി സെൻകുമാറിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ വെച്ച് മുൻ ഡിജിപി വാർത്താസമ്മേളനം നടത്തിയപ്പോൾ അത് ബഹളത്തിൽ കലാശിച്ചിരുന്നു. മാധ്യമപ്രവർത്തകനെ സെൻകുമാർ അവഹേളിച്ചെന്നും കൂടെ ഉണ്ടായിരുന്നവർ കൈയേറ്റം ചെയ്തുവെന്നും ആരോപണം ഉയരുകയുണ്ടായി. ഈ സംഭവത്തിൽ സെൻകുമാറിനെതി െകേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ച്ക്കൊണ്ട് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. ഡിജിപി ആയിരുന്നപ്പോൾ വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങൾ എന്ത്ക്കൊണ്ട് അന്വേഷിച്ചില്ലെന്ന് ചോദിച്ച മാധ്യമ പ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറുകയും മോശമായി പെരുമാറുയെന്നായിരുന്നു പരാതി. കേസെടുത്തതോടെ സംഭവത്തിൽ വിശദീകരണവുമായി സെൻകുമാർ രംഗത്തെത്തി.

മനോരമ ചാനലിന്റെ കള്ളന്യൂസ് ജയിക്കില്ലെന്നാണ് സെൻകുമാറിന്റെ വിശദീകരണം. പ്രസ് ക്ലബ്ബിൽ എന്തു നടന്നു എന്നു മുഴുവൻവീഡിയോ ഉണ്ട്. എന്റെ പത്രസമ്മേളനത്തിനിടയിൽ എല്ലാ രീതികളും ലംഘിച്ചു ആ പത്ര സമ്മേളനം അലങ്കോലമാക്കാൻ ഒരാൾ പിന്നിൽ നിന്ന് ശ്രമിച്ചു. അയാൾ പേര് പറയാൻ വിസമ്മതിച്ചപ്പോഴാണ് താൻ ചോദ്യങ്ങൾ ഉനന്നയിച്ചതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ടി പി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മനോരമ ചാനലിന്റെ കള്ളന്യൂസ് ജയിക്കില്ല. പ്രസ് ക്ലബ്ബിൽ എന്തു നടന്നു എന്നു മുഴുവൻവീഡിയോ ഉണ്ട്. എന്റെ പത്രസമ്മേളനത്തിനിടയിൽ എല്ലാ രീതികളും ലംഘിച്ചു ആ പത്ര സമ്മേളനം അലങ്കോലമാക്കാൻ ഒരാൾ പിന്നിൽ നിന്ന് ശ്രമിച്ചു. അയാൾ പേര് പറയാൻ വിസമ്മതിച്ചു. പത്രപ്രവർത്തകൻ ആണോ എന്ന് ചോദിച്ചപ്പോൾ അതിനും ഉത്തരം പറഞ്ഞില്ല. പത്രപ്രവർത്തകരുടെ ഇടയിൽ വന്നു ചോദ്യം ചോദിക്കാൻ ഞാൻ പറഞ്ഞു. ടിയാൻ പുറകുവാതിൽ വഴി പുറത്തുകടന്നു. ഇതിനിടെ ടിയാൻ മദ്യപിച്ചിട്ടുണ്ടെന്നു പിന്നിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.

അയാൾ മുൻവാതിൽ വഴി അകത്തു കടന്നു പോടിയത്തിൽ ചാടിക്കയറി. ടിയാൻ എന്റെ മേലോട്ടു വീഴാൻ പോകുന്നകണ്ടു, നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു.. അപ്പോഴാണ് ടിയാൻ പത്രപ്രവർത്തകൻ ആണെന്ന് പറഞ്ഞതു.ഞാൻ അയാളോട് താഴെ പോയി ചോദ്യം ചോദിക്കാൻ പറഞ്ഞു. അയാൾ താഴേക്കു ചാടി ഇറങ്ങിയപ്പോൾ ഒന്നു രണ്ടു പേർ ടിയാനെ പുറത്തേക്ക് മാറ്റാൻ ശ്രമിക്കുന്ന കണ്ടു. ഞാൻ ആരും അതു ചെയ്യരുതെന്നും ഞാൻ ചോദ്യത്തിന് ഉത്തരം പറയുകയാണെന്നും പറഞ്ഞു. തുടർന്ന് ടിയാൻ ഇരുന്നു. ചെന്നിത്തലക്കുള്ള ഉത്തരം ഞാൻ ഇരിങ്ങാലക്കുടയിൽ വച്ചു പറഞ്ഞതു വീണ്ടും പറഞ്ഞു.

പത്ര സമ്മേളനത്തിന് ശേഷം ഇറങ്ങി വരുമ്പോൾ ഞാൻ ടിയാനെ കണ്ടു. അതിനിടയിൽ ഒരാൾ വന്നു ഇയാൾക്ക് കാൻസർ ആണെന്നും അതിന്റെ മരുന്നു കാരണമാണ് ആടി പോകുന്നതെന്നും പറഞ്ഞിരുന്നു. ടിയനേകണ്ടു ഇങ്ങനെ ആടി നിൽക്കുന്നതുകണ്ടാണ് മദ്യപിച്ചതായി തോന്നിയത് എന്നു ഞാൻ പറഞ്ഞു.

ഇതെല്ലാം വീഡിയോ റെക്കോർഡ് ഉള്ളപ്പോൾ അന്തകളുടെ നുണകൾ വേവാൻ പോകുന്നില്ല. ഏതായാലും എല്ലാം ഞാൻ ,വീഡിയോ,ഈ പത്രപ്രവർത്തകൻ വ്യാജ രേഖ വച്ചു vice president വിസിറ്റിന് പോയത് എല്ലാം ചേർത്തു ഹൈക്കോടതിയിൽ പോകുന്നുണ്ട്. KUWJ യുടെ അഴിമതി ആരോപണങ്ങളും അതിന്റെ ഭാഗമായിരിക്കും.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read