വാർത്ത

മന്ത്രി വി എസ്. സുനിൽ കുമാറിന് വീണ്ടും കോവിഡ്; തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: മന്ത്രി വി എസ്.സുനിൽകുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ല. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. മകൻ നിരഞ്ജൻ കൃഷ്ണനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മന്ത്രി സുനിൽകുമാറിന് കഴിഞ്ഞ സെപ്റ്റംബർ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി.

അതേസമയം, കോവിഡ്മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ഡിസ്ചാർജ് ചെയ്ത അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്.

ന്യൂസ് ഡെസ്‌ക്‌ editor@marunadanmalayali.com

MNM Recommends


Most Read