വാർത്ത

ശശീന്ദ്രന് എതിരായ വി.ഡി.സതീശന്റെ പ്രസ്താവന ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതൃസ്ഥാനം തലയ്ക്കുപിടിച്ചതിന്റെ ഉത്തമ ഉദാഹരണമെന്ന് എൻസിപി

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രൻ നാളെ നിയമസഭയിൽ കാണരുതെന്ന പ്രതിപക്ഷ നേതാവു വി.ഡി.സതീശന്റെ പ്രസ്താവന ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയും, പ്രതിപക്ഷ നേതൃസ്ഥാനം തലക്കുപിടിച്ചതിന്റെ ഉത്തമ ഉദാഹരണവുമാണെന്ന് എൻസിപി.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു എം.എൽ ഏയും മന്ത്രിയുമായ ഏ.കെ. ശശീന്ദ്രൻ നാളെ നിയമസഭയിൽ കാണരുതെന്ന് അന്ത്യശാസനം നൽകിയ വി.ഡി.സതീശൻ പ്രതിപക്ഷ നേതൃ സ്ഥാനത്തിന്റെ മഹത്വമാണ് നഷ്ടപ്പെടുത്തുന്നതെന്ന് എൻ.സി.പി. സംസ്ഥാന ജനറൽ സെകട്ടറി കെ.ആർ. രാജൻ പറഞ്ഞു.

സഭയിൽ നാളെ കണ്ടു പോകരുതെന്ന് പറയുന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകളിൽ അഹങ്കാരവും അല്പത്തവുമാണ് നിറഞ്ഞു നിൽക്കുന്നത്.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read