വാർത്ത

മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരഭങ്ങൾ തുടങ്ങാൻ വായ്പ; വിതര​ണോദ്ഘാടനം നോർക്ക റൂട്ട്സ് സിഇഒ നിർവഹിച്ചു

തിരുവനന്തപുരം: ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നും പ്രവാസി പുനരധിവാസ പദ്ധതി (എൻ.ഡി.പി.ആർ.ഇ.എം) വായ്പയുടെ വിതര​ണോദ്ഘാടനം നോർക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാൻ ആദ്യ വായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡൻറ്​ കെ.സി. സജീവ് തൈക്കാട്, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീഷ്, സൊസൈറ്റി സെക്രട്ടറി രേണി വിജയൻ, ബി. അനൂപ് എന്നിവർ പങ്കെടുത്തു.

മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്കയുടെ 15 ശതമാനം മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയംസംരഭം തുടങ്ങാൻ വായ്പ നൽകും. നിലവിൽ 16 പ്രമുഖ ബാങ്കുകൾ വഴി വായ്പ നൽകി വരുന്നുണ്ട്. കൂടുതൽ വിവരം നോർക്ക റൂട്ട്​സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നും) മിസ്ഡ് കാൾ സേവനം വഴി ലഭിക്കും.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read