വാർത്ത

സംസ്ഥാനത്ത് ഇന്ന് സൂര്യാഘതത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശം; താപനില മൂന്ന് മുതൽ നാല് ഡിഗ്രിവരെ ഉയർന്നേക്കും  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സൂര്യതാപത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ചൂട് കൂടാനിടയുണ്ടെന്നുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read