വാർത്ത

കണ്ണുൂർ-ബെംഗളൂരു, ഡൽഹി വിമാന സർവീസുകൾ പുനരാരംഭിച്ചു: സർവീസ് നടത്തുന്നത് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്കും ഡൽഹിയിലേക്കുമുള്ള സർവീസുകൾ പുനരാരംഭിച്ചു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് രണ്ടിടങ്ങളിലേക്കുമുള്ള സർവീസ്. ബെംഗളൂരുവിൽനിന്നുള്ള ഇൻഡിഗോ വിമാനം ബുധനാഴ്ച വൈകുന്നേരം 4.30-ന് കണ്ണൂരിലെത്തി. 5.15-ന് ബെംഗളൂരുവിലേക്ക് മടങ്ങി. ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനം ബുധനാഴ്ച വൈകുന്നേരം 6.40-ന് കണ്ണൂരിലെത്തി. രാത്രി 8.15-ന് തിരിച്ചുപോയി.

ഇൻഡിഗോയുടെ കൊച്ചി, തിരുവനന്തപുരം പ്രതിദിന സർവീസ് രണ്ടു ദിവസംമുമ്പ് പുനരാരംഭിച്ചിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ചശേഷം കേന്ദ്രനിർദേശപ്രകാരം 30 ശതമാനം ആഭ്യന്തര സർവീസുകളാണ് കണ്ണൂരിൽനിന്ന് പുനരാരംഭിച്ചത്. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനവും ബുധനാഴ്ച വൈകുന്നേരം 5.50-ഓടെ എത്തി. ഇതിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 182 പേരാണുണ്ടായിരുന്നത്.

 

MNM Recommends


Most Read