വാർത്ത

സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്ന് കെ സുധാകരൻ; കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല; ശുഹൈബ് കൊലക്കേസിൽ സമരം ശക്തമാക്കുമെന്ന് യുഡിഎഫ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ നടത്തുന്ന നിരഹാര സമരം തുടരും. കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം നടത്തുന്നത് വരെ സമരം തുടരാനും  സമരപ്പന്തലിൽ ചേർന്ന യു.ഡി.എഫ് യോഗത്തിൽ തീരുമാനമായി.

സുധാകരൻ 48 മണിക്കൂറാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. പിന്നീട് സമരം നീട്ടുകയായിരുന്നു. തിങ്കളാഴ്ചയാണ് സുധാകരൻ സമരം ആരംഭിച്ചത്. ശുഹൈബ് കൊലക്കേസിൽ സമരം ശക്തമാക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു.

 

MNM Recommends


Most Read